പത്താൻ സിനിമയെ വാനോളം പുകഴ്ത്തി നടി കങ്കണ റണാവത്ത്… താരത്തിന് ഇത് എന്തുപറ്റിയെന്ന് ആരാധകർ
കൂടുതലായും ബോളിവുഡിലാണ് കങ്കണ റണാവത് തന്റെ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത് എങ്കിലും തമിഴിലും തന്റെ സാന്നിധ്യം അറിയിച്ചിട്ടുള്ള ആളാണ്… ബോളിവുഡിൽ എന്നും വിവാദങ്ങൾ സൃഷ്ടിക്കാനായി ജനിച്ച താരമായിരുന്നു കങ്കണ റണാവത് എന്ന ഒരു ശ്രുതി തന്നെയുണ്ട്… ബോളിവുഡിൽ കങ്കണക്കി എതിർപ്പ് ഇല്ലാത്ത ആരുമില്ല എന്നാണ് താരത്തെ പറ്റി നമുക്ക് തോന്നാറുള്ളത്… പലരുടെ പേരു എടുത്തു പറഞ്ഞു താരം പലപ്പോഴും വിവാദങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. ഇതിൽ ഏറ്റവുമൊടുവിലായി വിവാദമുണ്ടാക്കിയത് ആലിയ ഭട്ടിനെ കുറിച്ച് ആയിരുന്നു.. ആലിയ ഭട്ടിന്റെ പുറത്തിറങ്ങിയ ചിത്രം പൊട്ടിപ്പോകും എന്നും അതിന്റെ പ്രൊഡ്യൂസർ കുത്തുപാളയെടുക്കും എന്നായിരുന്നു പറഞ്ഞത്… എന്നാൽ ആ ചിത്രം വൻ രീതിയിൽ കളക്ഷൻ നേടിയ ചിത്രമായിരുന്നു. ഇതുപോലെതന്നെ ദീപികയുടെ മുൻപ് പുറത്തിറങ്ങിയ ചിത്രത്തിനും ഇതുപോലെയുള്ള പരാമർശവുമായി താരം രംഗത്തെത്തിയിരുന്നു..
ഇന്ത്യൻ സിനിമയിൽ തരംഗം തീർത്തുകൊണ്ടിരിക്കുകയാണ് ഇപ്പോൾ ഷാറൂഖ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച പഠാൻ എന്ന സിനിമ. കേരളത്തിൽ ഉൾപ്പെടെ വളരെ മികച്ച പ്രതികരണമാണ് ചിത്രം നേടിക്കൊണ്ടിരിക്കുന്നത്. അതേസമയം സിനിമയെ അഭിനധിച്ചുകൊണ്ട് നിരവധി ആളുകൾ ആണ് ഇപ്പോൾ രംഗത്തെത്തുന്നത്. ഇതിനു മുൻപ് സിനിമയെ നിരോധിക്കണം എന്നു പറഞ്ഞ രാഷ്ട്രീയ പാർട്ടികളിൽ വിശ്വസിക്കുന്ന സിനിമ താരങ്ങൾ പോലും ഇപ്പോൾ സിനിമയെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തുകയാണ്. അതിൽ എടുത്തുപറയേണ്ടത് കങ്കണ എന്ന നടിയുടെ നിലപാട് പ്രഖ്യാപനമാണ്.
സംഘപരിവാർ ചായ്‌വ് പുലർത്തുന്ന നടിയാണ് കങ്കണ. വളരെ വലിയ രീതിയിൽ സംഘപരിവാർ ന്യായീകരണങ്ങൾ ആണ് ഇവർ സ്ഥിരമായി നടത്താറുള്ളത്. പലപ്പോഴും ഇവരുടെ പ്രസ്താവനകൾ വലിയ രീതിയിൽ വിവാദമായി മാറിയിട്ടുണ്ട്. ട്വിറ്റർ ഉൾപ്പെടെയുള്ള പ്ലാറ്റ്ഫോമുകളിൽ നിന്നും ഇവരെ നിരോധിച്ചിട്ടുണ്ട്. അടുത്തിടെ ആയിരുന്നു ഇവരുടെ നിരോധനം നീക്കിയത്…
അതേസമയം പഠാൻ പോലെയുള്ള സിനിമകൾ പ്രോത്സാഹിപ്പിക്കപ്പെടണം എന്നാണ് ഇപ്പോൾ താരം പറയുന്നത്. സിനിമയെക്കുറിച്ച് വളരെ നല്ല അഭിപ്രായം ആണ് ഇപ്പോൾ ഇവർ പങ്കുവെക്കുന്നത്. ഇന്ന് നടന്ന ഒരു പത്രസമ്മേളനത്തിൽ ആയിരുന്നു താരം ഈ കാര്യം വെളിപ്പെടുത്തിയത്. നിരവധി ആളുകൾ ആണ് ഇപ്പോൾ നടിയുടെ പ്രസ്താവനയിൽ ഞെട്ടൽ രേഖപ്പെടുത്തിക്കൊണ്ട് എത്തുന്നത്. നടിക്ക് ഇത് എന്തുപറ്റി എന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്.