Latest News

എന്തുചെയ്യണമെന്നതിനെക്കുറിച്ച്‌ വ്യക്തതയില്ലാത്ത സമയത്താണ് ജാൻസി തന്റെയടുത്തേക്ക് വന്നത്- ലെന

എന്തുചെയ്യണമെന്നതിനെക്കുറിച്ച്‌ വ്യക്തതയില്ലാത്ത സമയത്താണ് ജാൻസി തന്റെയടുത്തേക്ക് വന്നത്- ലെന

ഒരുപിടി നല്ല കഥാപാത്രങ്ങൾ കൊണ്ട് മലയാളികളുടെ മനംകവർന്ന താരമാണ് ലെന.ലെന കുമാർ, ലെന അഭിലാഷ് എന്നും അറിയപ്പെടുന്നു. ജയരാജിന്റെ സിനിമയായ സ്നേഹത്തിലൂടെയാണ് ആദ്യം വെള്ളിത്തിരിയിൽ എത്തുന്നത്. പിന്നീട് കരുണം, ഒരു ചെറു പുഞ്ചിരി, വർണ്ണക്കാഴ്ചകൾ, സ്പിരിറ്റ് എന്നീ സിനിമകളിൽ അഭിനയിച്ചു. മലയാള ചലച്ചിത്രങ്ങളിലും മലയാളം ടെലിവിഷൻ പരമ്പരകളിലുമാണ് അഭിനയിച്ചിട്ടുള്ളത്. മനഃശാസ്ത്രത്തിൽ ഉപരി പഠനം നടത്തിയ ലെന, മുംബൈയിൽ സൈക്കോളജിസ്റ്റായി ജോലി ചെയ്തിട്ടുണ്ട്. ട്രാഫിക് എന്ന 2011 പുറത്തിറങ്ങിയ സിനിമയിലൂടെയാണ് സിനിമയിൽ വഴിത്തിരിവുണ്ടായത്. പിന്നീട് സ്നേഹ വീട്, ഈ അടുത്ത കാലത്ത് സ്പിരിറ്റ്, തുടങ്ങിയ സിനിമകളിൽ അഭിനയിച്ചു.

തന്റെ ജീവിതം മാറ്റിമറിച്ചത് ഓമനത്തിങ്കൾ പക്ഷിയെന്ന സീരിയലും അതിലെ ‍ജാൻസിയെന്ന കഥാപാത്രവുമാണെന്ന് തുറന്നുപറയുകയാണ് ലെന.ജോയ്സിയുടെ മികച്ച രചനയിലുള്ള സീരിയലായിരുന്നു. ജീവിതത്തിൽ എന്തുചെയ്യണമെന്നതിനെക്കുറിച്ച്‌ വ്യക്തതയില്ലാത്ത സമയത്താണ് ജാൻസി തന്റെയടുത്തേക്ക് വന്നതെന്ന് തുറന്നു പറയുകയാണ് താരം.

ലോക് ഡൌണിൽ വലിയ പ്രതിസന്ധിയാണ് സിനിമാ സീരിയൽ മേഖല നേരിടുന്നത്. പ്രതിസന്ധിയിൽ നിന്നും കര കയറാൻ പല ചാനലുകളും അവസാനിപ്പിച്ച ഹിറ്റ് പരമ്പര പുനപ്രക്ഷേപണം ആരംഭിച്ചിരിക്കുകയാണ്. അത്തരത്തിൽ വീണ്ടും ശ്രദ്ധ നേടുകയാണ് നടി ലെന നായികയായി എത്തിയ ഓമനത്തിങ്കൾ പക്ഷി എന്ന പരമ്പര

Tags
Show More

Related Articles

Back to top button
Close