തന്റെ വിവാഹത്തെക്കുറിച്ചും, വേര്‍പിരിഞ്ഞതിനെക്കുറിച്ചുമൊക്കെ വെളിപ്പെടുത്തി നടി ലെന……

തന്റെ വിവാഹത്തെക്കുറിച്ചും, വേര്‍പിരിഞ്ഞതിനെക്കുറിച്ചുമൊക്കെ വെളിപ്പെടുത്തി നടി ലെന……

 

മലയാളത്തിലെ ചുരുക്കം ചില ബോൾഡ് നായികമാരിൽ മുൻ പന്തിയിൽ നിൽക്കുന്ന നടിയാണ് ലെന. സ്നേഹം എന്ന ജയരാജ് ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക്

ചുവടുവെച്ചെത്തിയ ലെന ഇന്ന് മലയാള സിനിമയുടെ അവിഭാജ്യഘടകം

തന്നെയാണ്.ഏത് പ്രായത്തിലുള്ള വേഷവും തനിക്ക് വഴങ്ങും എന്ന് തെളിയിച്ച നടി കൂടിയാണ് ലെന.. മലയാളത്തിന് പുറമെ

തെന്നിന്ത്യയിലെ മറ്റ് ഭാഷകളിലും താരം തിളങ്ങി

നിൽക്കുകയാണ്.സോഷ്യൽ മീഡിയയിലും സജീവമായ ലെന ജീവിതത്തിലെ കൊച്ചു കൊച്ചു സന്തോഷങ്ങളും വിശേഷങ്ങളുമെല്ലാം

ആരാധകരുമായി പങ്കു വയ്ക്കാറുണ്ട്.

ഇപ്പോഴിതാ തന്റെ വിവാഹത്തെക്കുറിച്ചും, വേര്‍പിരിഞ്ഞതിനെക്കുറിച്ചുമൊക്കെ വെളിപ്പെടുത്തിയിരിക്കുകയാണ് നടിയിപ്പോള്‍.

 

ആറാം ക്ലാസ് മുതല്‍ തനിക്കൊരു ബോയ്ഫ്രണ്ട് ഉണ്ടായിരുന്നുവെന്നും അയാളെയാണ് വിവാഹം കഴിച്ചതെന്നും നടി പറയുന്നു. ‘കുറേക്കാലം സന്തോഷമായി ജീവിച്ചു. ആറാം ക്ലാസ് മുതല്‍ ഞാന്‍ നിന്റെ മുഖവും നീ എന്റെ മുഖവും മാത്രമല്ലേ കാണുന്നുള്ളൂ. നീ പോയി ലോകമൊക്കെ ഒന്ന് കാണൂ, ഞാനും കാണട്ടെ എന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെ ഞങ്ങള്‍ തമ്മില്‍ പിരിഞ്ഞു.

ഇത്രയും സൗഹൃദം സൂക്ഷിച്ചുകൊണ്ട് വിവാഹമോചിതരായ മറ്റൊരു ദബതിമാരും കാണില്ല. ഞങ്ങള്‍ ഒന്നിച്ചാണ് കോടതിയില്‍ പോയത്. കുറച്ച്‌ താമസമുണ്ടെന്ന് വക്കീല്‍ പറഞ്ഞു. ഞങ്ങള്‍ കാന്റീനില്‍ പോയി. വക്കീല്‍ വന്ന് നോക്കുബോള്‍ ഞങ്ങള്‍ ഗുലാബ് ജാമൂന്‍ പങ്കിട്ട് കഴിക്കുന്നതാണ് കണ്ടത്. നിങ്ങള്‍ വിവാഹമോചനത്തിനല്ലേ വന്നത് എന്നാണ് അദ്ദേഹം ചോദിച്ചത്. സിനിമയെടുക്കുബോള്‍ രസകരമായ ഈ സംഭവം എഴുതണമെന്ന് വിചാരിക്കുന്നു.’ – നടി പറഞ്ഞു.

 

“ഞാൻ സിനിമയിലെത്തിയിട്ട് ഇരുപത്തിയഞ്ച് വർഷം പൂർത്തിയായി. ആദ്യത്തെ 10 വർഷം ഞാൻ അറിയപ്പെട്ടത് ദുഃഖപുത്രിയായിട്ടാണ്. പിന്നെയുള്ള 10 വർഷം ബോൾഡ് ലേഡിയായി. ഇനിയുള്ള 10 വർഷം എങ്ങനെയാകുമെന്ന് നമുക്ക് നോക്കി അറിയാം. ഇപ്പോഴും മെയിൻസ്ട്രീം സിനിമയിൽ സജീവമായി നിൽക്കാൻ കഴിയുന്നതിൽ സന്തോഷമുണ്ട്. നല്ല സ്റ്റാർ കാസ്റ്റിനും പ്രൊഡക്ഷൻ ഹൗസിനുമൊപ്പം വർക്ക് ചെയ്യാൻ കഴിയുന്നതിൽ സന്തോഷമുണ്ട്. ജീവിതത്തിലെ മഹാഭാഗ്യമായാണ് ഇതിനെ കാണുന്നത്. ലെന പറഞ്ഞു.

 

അതേസമയം, നിരവധി ചിത്രങ്ങളാണ് ലെനയുടെതായി അണിയറയിൽ ഒരുങ്ങുന്നത്. നിമിഷ സജയനൊപ്പം ‘ഫുട്പ്രിന്റ്സ് ഓൺ വാട്ടർ’ എന്ന ഇംഗ്ലീഷ് ചിത്രത്തിൽ ലെനയും വേഷമിടുന്നുണ്ട്. സുധ എന്നാണ് ചിത്രത്തിൽ ലെനയുടെ കഥാപാത്രത്തിന്റെ പേര്. നതാലിയ ശ്യാം ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രഗതി, ‘ഒരു രാത്രി ഒരു പകൽ,ആടുജീവിതം, ആർട്ടിക്കിൾ 21,അടുക്കള,ദ മാനിഫെസ്റ്റോ, നാൻസി റാണി,ഖൽബ്,ഖാലി പഴ്സ് ഓഫ് ദ ബില്യനയേഴ്സ്,ഓളം,എന്നീ സിനിമകളാണ് ലെനയുടെതായി അണിയറയിൽ ഒരുങ്ങുന്നത്. വൈശാഖ് സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം മോൺസ്റ്റർ ആണ് ലെനയുടേതായി ഒടുവിൽ തീയേറ്ററുകളിൽ എത്തിയ ചിത്രം.

Leave a Comment

Your email address will not be published. Required fields are marked *