കാന്താര സിനിമയെ ക്കുറിച്ച് നടി മഞ്ജു പത്രോസ്……

ഇത്രയും മനോഹരമായ ഒരു സിനിമയിൽ അതൊരു ഭാഗത്ത് തുറന്നു കാണിച്ച ചിന്താഗതി വളരെ തെറ്റായി പോയി കാന്താര സിനിമയെ ക്കുറിച്ച് നടി മഞ്ജു പത്രോസ്……

 

റിയാലിറ്റി ഷോകളിലൂടെ പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ നടിയാണ് മഞ്ജു പത്രോസ്.

സമൂഹമാധ്യമങ്ങളിൽ താരം വളരെ സജീവമാണ്. തൻറെ പുതിയ വിശേഷങ്ങൾ എല്ലാം തന്നെ താരം ആരാധകരുമായി പങ്കുവെക്കാറുണ്ട്. താരം പങ്കു വയ്ക്കുന്ന പോസ്റ്റുകൾ എല്ലാം നിമിഷനേരം കൊണ്ടാണ് ശ്രദ്ധിക്കപ്പെടുന്നത്. പലപ്പോഴും m സാമൂഹിക സാംസ്കാരിക വിഷയങ്ങളിൽ എല്ലാം തന്നെ താരം അഭിപ്രായം പറയാറുണ്ട്. ഇപ്പോൾ നടിയുടെ ഏറ്റവും പുതിയ ഒരു അഭിപ്രായ പ്രകടന പോസ്റ്റാണ് ശ്രദ്ധിക്കപ്പെടുന്നത്.

കാന്താര. സിനിമ കണ്ടു.. ഇപ്പോഴും സിനിമയുടെ ഒരോ നിമിഷവും ഉള്ളിൽ തങ്ങിനിൽക്കുന്നു… ഒരു ഡ്രാമത്രില്ലറാണ് സിനിമ”ശിവ”ആയി ആടി തിമിർത്തിരിക്കുന്നു.. അദ്ദേഹം തന്നെയാണ് അതിൻറെ കഥ തിരക്കഥ സംവിധാനം എന്നുകൂടി കേട്ടപ്പോൾ അത്ഭുതപ്പെട്ടുപോയി.. ഓരോ ആർട്ടിസ്റ്റുകളും അവരവരുടെ വേഷം ഏറ്റവും മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു. അവസാനത്തെ അരമണിക്കൂർ ശിവയായി വന്ന ഋഷഭ് കോരിത്തരിപ്പ് ഉണ്ടാക്കി. ശ്വാസം അടക്കിപ്പിടിച്ച് കാണികൾ അത് കണ്ടു തീർക്കും..

തീർച്ച… സിനിമയുടെ എല്ലാ വശങ്ങളും കഥ തിരക്കഥ സംവിധാനം സിനിമാട്ടോഗ്രാഫി കഥാപാത്രങ്ങളുടെ പ്രകടനങ്ങൾ എല്ലാം എല്ലാം എടുത്തു പറയാതെ വയ്യ…ഇത്രയും മനോഹരമായ ഒരു സിനിമയിൽ വളരെ വിഷമം തോന്നിപ്പിച്ച ഒരു ഭാഗം ഉണ്ടായി.. ഇതിനെക്കുറിച്ച് എഴുതണമോ എന്ന് പലവട്ടം ആലോചിച്ചതാണ്.. പക്ഷേ എഴുതാതെ വയ്യ.. സിനിമയുടെ ആദ്യഭാഗത്ത് ഒരു ഉത്സവം നടക്കുന്നു.. ദീപക് റായ് അവതരിപ്പിച്ച സുന്ദര എന്ന കഥാപാത്രം അദ്ദേഹത്തിൻറെ സുഹൃത്തുമായി ഉത്സവപ്പറമ്പിലൂടെ നടക്കുന്നു.. സുഹൃത്ത് സുന്ദരയോട് പറയുന്നു, വൈകുന്നേരം നിൻറെ ഭാര്യയെ കൂട്ടി വരൂ നമുക്ക് അടിച്ചുപൊളിക്കാം എന്ന്.. അദ്ദേഹത്തിൻറെ മുഖത്ത് അപ്പോൾ അല്പം ഈർഷ്യ പടരുന്നു.. എന്നിട്ട് അദ്ദേഹത്തിൻറെ ഭാര്യയെ നോക്കുന്നു.. അവർ മറ്റൊരു വശത്തുനിന്ന് അദ്ദേഹത്തെ വളരെ നിഷ്കളങ്കമായി ചിരിച്ചു കാണിക്കുന്നു അവരുടെ അല്പം ഉന്തിയ പല്ലുകൾ സിനിമയിൽ അവിടെ കെട്ടിയിരിക്കുന്ന പോത്തിന്റെ പല്ലുകളോട് ഉപമിച്ച് കാണിക്കുന്നു…

ഇത് കണ്ടതും കാണികൾ തീയറ്ററിൽ പൊട്ടിച്ചിരിക്കുന്നു… എനിക്ക് മനസ്സിലാകാത്തത് എന്ത് തമാശയാണ് ഈ ഭാഗം തുറന്നു കാണിക്കുന്നത്. … ഇത്രയും മനോഹരമായ സിനിമയിൽ ഈ ബോഡി ഷേമിംഗ് കൊണ്ട് എന്ത് ഇൻപുട്ട് ആണ് ആ സിനിമയ്ക്ക് കിട്ടിയത്…

അത് അപക്വമായ ഒരു തീരുമാനമായി പോയി…

ഇത്രയും മനോഹരമായ ഒരു സിനിമയിൽ അതൊരു ചെറിയ ഭാഗമല്ലേ അതിത്രമാത്രം പറയാനുണ്ടോ എന്ന് നിങ്ങളിൽ പലരും ചോദിക്കും… ശരിയാണ്…അതൊരു ചെറിയ ഭാഗമാണ് പക്ഷേ അതൊരു ചെറിയ സംഗതിയല്ല… ഇനിയെങ്കിലും, ഈ നൂറ്റാണ്ടിലെങ്കിലും ഞാനും നിങ്ങളും അത് എഴുതിയവരും അത് കണ്ട് ചിരിച്ചവരും മനസ്സിലാക്കണം ശരീരം ഒരു തമാശയല്ല അത് ഒരു വ്യക്തിയുടെ സ്വന്തമാണ് അതിൽ നോക്കി ചിരിക്കാൻ അതിനെ കളിയാക്കാൻ നമുക്ക് ആർക്കും അവകാശമില്ല.. ഒരു വ്യക്തിയുടെ ആത്മവിശ്വാസം തല്ലിക്കൊടുത്താൻ നമുക്ക് ആർക്കും അവകാശമില്ല സുഹൃത്തുക്കളെ…

എന്നാണ് മഞ്ജു ഇൻസ്റ്റാഗ്രാമിൽ എഴുതിയിരിക്കുന്നത് താരത്തിൻ്റെ പ്രതികരണത്തോടെ നിരവധി ആളുകൾ അനുകൂലിച്ചു കൊണ്ട് രംഗത്ത് എത്തുന്നത്. താരം പറഞ്ഞത് വളരെ ശരിയായ കാര്യമാണ് എന്നാണ് പറയുന്നത്.എന്നാൽ മറ്റൊരു വിഭാഗം ആളുകൾ പറയുന്നത്. സിനിമയെ സിനിമയായി കാണാൻ പഠിക്കണം എന്നാണ്‌.

Leave a Comment

Your email address will not be published. Required fields are marked *