ചെറുപ്പകാലത്ത് താൻ അനുഭവിച്ച ദുരിതങ്ങളെ കുറിച്ച് തുറന്നു പറഞ്ഞു നടി മെറിന മൈക്കിൾ..
മലയാളത്തിലെ യുവജനങ്ങളുടെ പ്രിയങ്കരിയായ നടിയാണ് മറീന മൈക്കിൾ കുരിശിങ്കൽ. വിനീത് ശ്രീനിവാസൻ നായകനായ ചിത്രത്തിലൂടെയാണ് മദീന മൈക്കിൾ മലയാള ചലച്ചിത്രരംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് തുടർന്ന് മുംബൈ ടാക്സി, ഹാപ്പി വെഡിങ്, അമർ അക്ബർ ആന്റണി, ചങ്ക്സ്, എന്ന സിനിമകളിൽ മറീന തന്റെ അഭിനയ മികവ് പുലർത്തി. ചങ്ക്സ് എന്ന സിനിമയിൽ 100 കിലോമീറ്റർ അധികം വേഗതയിൽ ബുള്ളറ്റ് മോട്ടോർസൈക്കിൾ ഓടിച്ചു ഒരു ടോംബോയ് കാരക്ടർ ചെയ്ത മറീന വളരെയധികം ആ സിനിമയിൽ ശ്രദ്ധിക്കപ്പെട്ടു. പിന്നീട് സംസാരം ആരോഗ്യത്തിന് ഹാനികരം എന്ന മലയാള സിനിമയുടെ തമിഴ് റീമേക്കായ വായ്മൂടി പേശും വിലും എന്ന സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. മെറീന കോഴിക്കോട് തിരുവണ്ണൂർ സ്വദേശിനിയാണ്.
ഒരു പ്രശസ്ത ജ്വല്ലറിയുടെ ഫോട്ടോഷൂട്ട് എന്ന് പറഞ്ഞ് നടിയെ കെണയിൽ അകപ്പെടുത്താൻ ശ്രമിച്ച അനുഭവം നടി തന്നെ തുറന്നു പറഞ്ഞിരുന്നു. അത് വളരെയധികം വിവാദം സൃഷ്ടിക്കുകയും ചെയ്തിരുന്നു. ജ്വല്ലറിയിൽ നേരിട്ട് വിളിച്ച് അന്വേഷിക്കാൻ തോന്നിയതിനാൽ അവസാന നിമിഷം കെണിയിൽ നിന്ന് രക്ഷപ്പെട്ടതും നടി അന്ന് പറഞ്ഞിരുന്നു. തന്റെ വിദ്യാഭ്യാസ ജീവിതത്തിനുശേഷം മോഡലിംഗ് രംഗത്തേക്ക് ആണ് മെറീന പ്രവേശിച്ചത്. നിരവധി സ്ഥാപനങ്ങളുടെ മോഡലായി മെറീന സിനിമയിൽ വരുന്നതിനു മുൻപ് പ്രവർത്തിച്ചിട്ടുണ്ട്. മോഡലിംഗ് രംഗത്തുനിന്നാണ് പിന്നീട് തന്റെ അഭിനയജീവിതം മറീന തുടങ്ങിയത്. സാമൂഹ്യ മാധ്യമങ്ങളിലും വളരെയധികം സജീവമാണ്. തന്റെ ഓരോ വിശേഷങ്ങളും മറീന ആരാധകരുമായി സോഷ്യൽ മീഡിയ വഴി പങ്കുവയ്ക്കാറുണ്ട്. ഇടയ്ക്കുള്ള ഫോട്ടോഷൂട്ടുകളും പുത്തൻ ഫോട്ടോകളും എല്ലാം മറീന സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാറുണ്ട്. നിരവധി ആരാധകരാണ് മെറീനയുടെ ഓരോ ഫോട്ടോയ്ക്കും താഴെ കമന്റ് ആയി എത്താറുള്ളത്.
തന്റെ ജീവിതത്തിൽ താൻ അനുഭവിച്ച കഷ്ടപ്പടുകളെ കുറിച്ച് നടി പറഞ്ഞ വാചകങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. അച്ഛനും അമ്മയും പ്രണയിച്ചാണ് വിവാഹം കഴിച്ചത്, ഇന്റർകാസ്റ് മാരേജ് ആയിരുന്നു അവരുടെഎന്ന് നടി പറയുന്നു.വലിയ സാമ്പത്തിക൦ ഒന്നുമില്ലാത്തവർ ആയിരുന്നു ഇരുവരും. ഞാൻ ജനിച്ചത് കോഴിക്കോട് ആയിരുന്നു. ഒരു ദിവസം ഞങ്ങളുടെ വീട് തീ പിടിച്ചു എല്ലാം നഷ്ട്ടപെട്ടിരുന്നു, ഇടവകക്കാർ ആയിരുന്നു പിരിവുകൾ നടത്തി ഞങ്ങൾക്ക് വീട് പണിഞ്ഞു തന്നത്. അമ്മ ഒരു തയ്യൽക്കാരി ആയതുകൊണ്ട് രാത്രി പത്തുമണി ആയാലും ഉറങ്ങാതെ അമ്മ തയ്യിക്കുന്നത് കാണാമായിരുന്നു. പപ്പ ഒരു മേക്കപ്പ് ആർട്ടിസ്റ്റ് ആയതുകൊണ്ട് ഞങ്ങൾക്കു ഒന്ന് കാണാൻ പോലും കിട്ടില്ലായിരുന്നു.തന്റെ പത്താം ക്ലാസ്സിലെ പഠനത്തിന് ശേഷമാണ് പപ്പ വീട്ടിൽ സ്ഥിരം കാണപ്പെട്ടിരുന്നത്.
കാരണം പപ്പയുടെ കൂടെ ജോലി ചെയത ആൾ മരിച്ചു. അതിന്റെ ഡിപ്രെഷനിൽ ആണ് പപ്പ വീട്ടിൽ തന്നെ ആയത്, പിന്നീട പപ്പ പണിക്ക് പോയിട്ടില്ല. പിന്നീട് ഞാൻ പള്ളിയിൽ ഓർക്കസ്ട്രയിൽ പാടാൻ തുടങ്ങി.അപ്പോൾ ഒരു തുച്ചമായ ശമ്പളം കിട്ടും. അതായിരുന്നു ഞങ്ങളുടെ വരുമാനം ഇന്ന് മറീന തുറന്നു പറഞ്ഞു.