എന്നാണ് മലയാളത്തിലേക്ക് വരുന്നത് എന്ന ചോദ്യത്തിന് മറുപടി നൽകി നടി മേഘന
മലയാളികളുടെ പ്രിയതാരമാണ് മേഘ്ന രാജ്.ബെണ്‍ഡു അപ്പാരൊ ആര്‍ എം പി’ എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് മേഘ്‌ന വെള്ളിത്തിരയില്‍ എത്തുന്നത്. പിന്നീട് കന്നഡ, തമിഴ്, മലയാളം സിനിമകളില്‍ അഭിനയിച്ചു. ഗായികയായും താരം തിളങ്ങി. മലയാള ചിത്രം 100 ഡിഗ്രി സെല്‍ഷ്യല്‍സില്‍ താരം ഒരു ഗാനം ആലപിച്ചിട്ടുണ്ട്. മൂന്ന് കന്നഡ സിനിമകളിലും മേഘ്‌ന പിന്നണി ഗായികയായി എത്തി…
യക്ഷിയും ഞാനുമാണ് താരത്തിന്റെ ആദ്യ മലയാള ചിത്രം. തുടര്‍ന്ന് ആഗസ്റ്റ് 15 ,ബ്യൂട്ടിഫുള്‍, അച്ഛന്‍ ആണ്‍മക്കള്‍,100 ഡിഗ്രി സെല്‍ഷ്യല്‍സ്’ തുടങ്ങിയ ചിത്രങ്ങളുടെ ഭാഗമായി. സീബ്ര വരകളെന്ന ചിത്രത്തിലാണ് മലയാളത്തില്‍ അവസാനം അഭിനയിച്ചത്.കന്നഡ താരമായ ചിരഞ്ജീവി സര്‍ജയായിരുന്നു മേഘ്‌നയെ ജീവിതസഖിയാക്കിയത്.ആട്ടഗര എന്ന സിനിമയില്‍ മേഘ്‌നയും ചിരഞ്ജീവി സര്‍ജയും ഒരുമിച്ച് അഭിനയിച്ചിരുന്നു. 10 വര്‍ഷത്തെ സൗഹൃദത്തിനൊടുവിൽ 2018-ലായിരുന്നു ഇരുവരുടെയും വിവാഹം. ഏപ്രില്‍ 29ന് കോറിമംഗലം സെന്റ് ആന്റണീസ് പള്ളിയില്‍ വച്ച് ക്രിസ്ത്യന്‍ ആചാരപ്രകാരവും മെയ്2ന് ഹിന്ദു ആചാരപ്രകാരം ബെംഗളൂരു പാലസ് ഗ്രൗണ്ടില്‍ വച്ചും വിവാഹച്ചടങ്ങുകള്‍ നടന്നു. രണ്ടാം വിവാഹ വാര്‍ഷികം ആഘോഷിച്ച് ദിവസങ്ങള്‍ക്ക് ശേഷം 2020 ജൂൺ ഏഴിനായിരുന്നു മേഘ്നയുടെ ഭർത്താവ് ചിരഞ്ജീവി സർജയുടെ അപ്രതീക്ഷിത മരണം. മേഘ്ന രാജ് ഗർഭിണിയായിരിക്കെയായിരുന്നു ചിരഞ്ജീവിയുടെ മരണം. സംഭവിച്ചത് പിന്നീടാണ് ഇവരുടെ കുഞ്ഞ് ജനിച്ചത്. ഭർത്താവിന്റെ വിയോഗത്തിലും മേഘ്ന തളരാതെ പിടിച്ചുനിന്നത് കുഞ്ഞ് കാരണമാണെന്ന് പലപ്പോഴും പല അഭിമുഖങ്ങളിലും മേഘ്ന പറയുന്നുണ്ട്.
സമൂഹമാധ്യമങ്ങളിൽ താരം വളരെ സജീവമാണ്. ആരാധകർ ചോദിക്കുന്ന ചോദ്യങ്ങൾക്ക് താരം ഉത്തരം നൽകാറുണ്ട്. എന്നാണ് മലയാളത്തിലേക്ക് വരുന്നത് എന്ന ചോദ്യത്തിന് ആണ് താരം ഇപ്പോൾ ഉത്തരം നൽകുന്നത്. താൻ വളരെയേറെ ആഗ്രഹിക്കുന്ന ഒരു കാര്യമാണ് അത് എന്നും അതുകൊണ്ടുതന്നെ എത്രയും പെട്ടെന്ന് നടക്കാൻ സാധ്യതയുണ്ട് എന്നുമാണ് താരം പറയുന്നത്…
അതേ സമയം ഒരു ചെറിയ കുട്ടിയുള്ള ഒരു അമ്മ കൂടിയാണ് നിങ്ങൾ എന്ന് ഓർക്കണം എന്നും ഇതുപോലെയുള്ള ഉത്തരവാദിത്വമില്ലാത്ത പ്രതികരണങ്ങൾ നടത്തരുത് എന്നുമാണ് മലയാളി പ്രേക്ഷകർ പറയുന്നത്. സിനിമ എല്ലാ വലുത് എന്നും കുട്ടിയുടെ കുട്ടിക്കാലമാണ് വലുത് എന്നും കുട്ടിയുടെ കുട്ടിക്കാലം നഷ്ടപ്പെട്ടാൽ പിന്നെ അത് തിരിച്ചു കിട്ടില്ല എന്നും സിനിമ നാളെയും നമുക്ക് ഉണ്ടാകും എന്നുമാണ് മലയാളികൾ ഇപ്പോൾ താരത്തെ ഓർമ്മപ്പെടുത്തുന്നത്.