ഒരേ ദിവസം പിറന്നാൾ ആഘോഷിച്ച് നടി മേനകയും സുരേഷും ആശംസകളുമായി മക്കൾ……

ഒരേ ദിവസം പിറന്നാൾ ആഘോഷിച്ച് നടി മേനകയും സുരേഷും ആശംസകളുമായി മക്കൾ……

 

തെന്നിന്ത്യയിലെ പ്രമുഖ താരകുടുംബമാണ് മേനക സുരേഷിന്റേത്. .എൺപതുകളിൽ മലയാള സിനിമയിൽ തിളങ്ങി നിന്ന നടി മേനക

മലയാളം,തമിഴ്,തെലുങ്ക്,കന്നഡ ഭാഷകളിലായി 120 ഓളം സിനിമകളിൽ അഭിനയിച്ചു. അഭിനയിച്ച സിനിമകളിൽ ഭൂരിഭാഗവും മലയാളത്തിലായിരുന്നു. പ്രേംനസീർ അടക്കമുള്ള മുൻനിര നായകന്മാരുടെ നായികയായി മേനക അഭിനയിച്ചിട്ടുണ്ടെങ്കിലും, ശങ്കറിനോടൊപ്പം അഭിനയിച്ച ചിത്രങ്ങളാണ് മേനകയെ പ്രേക്ഷകരുടെ പ്രിയങ്കരിയാക്കിയത്.

സംവിധായകനും നിര്‍മാതാവുമായ സുരേഷ് കുമാര്‍ ആണ് മേനകയുടെ ജീവിതപങ്കാളി.പൂച്ചക്കൊരു മൂക്കുത്തി സിനിമയുടെ ചിത്രീകരണം നടക്കുമ്പോളാണ് ഇരുവരും പ്രണയത്തിലാകുന്നത്.. സിനിമ സെറ്റുകളിലെ സൗഹൃദം പ്രണയമാകുകയും പിന്നീട് ഒന്നിച്ച് ജീവിക്കാന്‍ ഇരുവരും തീരുമാനിക്കുകയുമായിരുന്നു. എന്നാല്‍, ഇരുവരുടെയും പ്രണയത്തെ സിനിമയ്ക്കുള്ളില്‍ തന്നെ നിരവധി പേര്‍ എതിര്‍ത്തിരുന്നു. ആ പ്രായത്തില്‍ ഇരുവര്‍ക്കും പക്വത കുറവായിരുന്നു എന്നാണ് എതിര്‍ക്കുന്നവരെല്ലാം ചൂണ്ടിക്കാട്ടിയത്. ഈ എതിര്‍പ്പുകളെയെല്ലാം മറികടന്നാണ് ഒടുവില്‍ സുരേഷ് കുമാര്‍ മേനകയുടെ കഴുത്തില്‍ മിന്നുകെട്ടിയത്

1987ൽ സുരേഷുമായുള്ള വിവാഹത്തെ തുടർന്ന് സിനിമയിൽ നിന്നും മാറിനിന്നു. ഒരുനീണ്ട ഇടവേളയ്ക്കുശേഷം ടെലിവിഷൻ സീരിയലുകളിലൂടെ വീണ്ടും അഭിനയരംഗത്ത് സജീവമായ മേനക പതിനഞ്ചോളം സിനിമകളുടെ നിർമ്മാതാവുകൂടിയാണ്.

രേവതി കലാമന്ദിർ എന്ന ബാനറിൽ “അച്ഛനെയാണെനിക്കിഷ്ടം” എന്ന സിനിമ നിർമ്മിച്ചുകൊണ്ടാണ് മേനക സിനിമാനിർമ്മാണ രംഗത്തേയ്ക്ക് പ്രവേശിയ്ക്കുന്നത്.അമ്മയ്ക്ക് പിന്നാലെയായി അഭിനയം തിരഞ്ഞെടുത്ത് സിനിമയിലേക്കെത്തിയതാണ് കീര്‍ത്തി സുരേഷ്. ബാലതാരമായി തുടക്കം കുറിച്ച് പിന്നീട് നായികയായി മാറുകയായിരുന്നു കീര്‍ത്തി. വ്യത്യസ്തമായ കഥാപാത്രങ്ങളുമായി മുന്നേറിയ താരത്തിന് മികച്ച അവസരങ്ങളാണിപ്പോൾ.

മേനകയുടെ ഭര്‍ത്താവും നിര്‍മാതാവുമായ സുരേഷ് കുമാറും ഇപ്പോള്‍ അഭിനയത്തില്‍ സജീവമാണ്. മേനകയുടെ അമ്മ സരോജയും ഒരു തമിഴ് ചിത്രത്തില്‍ അഭിനയിച്ചിരുന്നു. പേരക്കുട്ടി കീര്‍ത്തിയ്‌ക്കൊപ്പം റെമോ എന്ന ചിത്രത്തിലായിരുന്നു സരോജയുടെ അരങ്ങേറ്റം

ഇപ്പോഴിതാ കുടുംബത്തിലെത്തിയ സന്തോഷ നിമിഷമാണ് കീര്‍ത്തിയും രേവതിയും പങ്കുവയ്ക്കുന്നത്.

 

മേനകയും സുരേഷ് കുമാറും ഒരേ ദിവസം പിറന്നാള്‍ ആഘോഷിക്കുന്ന സന്തോഷമാണ് മക്കള്‍ പങ്കുവച്ചിരിക്കുന്നത്. അച്ഛനും അമ്മയ്ക്കും പിറന്നാളാശംസ അറിയിച്ചിരിക്കുകയാണ്‌ മക്കളായ രേവതിയും കീര്‍ത്തിയും.

 

ഹാപ്പി ബര്‍ത്ത് ഡേ അച്ഛാ ആന്‍ഡ് അമ്മ. ദമ്ബതികള്‍ ഒന്നിച്ച്‌ പിറന്നാളാഘോഷിക്കുന്നത് അത്യപൂര്‍വമായ സംഭവമാണ്. സ്വര്‍ഗത്തില്‍ നിന്നും ഒന്നിച്ചവരാണ് നിങ്ങള്‍. ആരോഗ്യവും സമൃദ്ധിയുമൊക്കെയായി ഈ പിറന്നാളും സന്തോഷമായിരിക്കട്ടെ” എന്നാണ് രേവതി കുറിച്ചത്.

ജീവിതത്തിലെ സന്തോഷവും ദുഃഖവും പിറന്നാളും ഒന്നിച്ചാഘോഷിക്കുന്ന ഏറ്റവും മനോഹരമായ പ്രണയജോഡികള്‍ എന്നായിരുന്നു അച്ഛന്റെയും അമ്മയുടെയും ഒപ്പമുള്ള ചിത്രം പങ്കുവവച്ച്‌ കീര്‍ത്തി കുറിച്ചത്.

 

അച്ഛനും അമ്മയും ഒന്നിച്ചുള്ള മനോഹരമായ ഫോട്ടോയും രേവതി പങ്കിട്ടിരുന്നു.

പിറന്നാള്‍ ആഘോഷത്തിന്റെ വീഡിയോയും ചിത്രങ്ങളും മകള്‍ കീര്‍ത്തി സുരേഷും പങ്കുവച്ചിട്ടുക്ക്..

 

താരങ്ങളും ആരാധകരുമുള്‍പ്പടെ നിരവധി പേരാണ് ഇവരുടെ ചിത്രത്തിന് താഴെയായി ആശംസകള്‍ നേരുന്നുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *