സോഷ്യൽ മീഡിയയിൽ അത്ര ആക്ടീവ് അല്ലാത്തത് ഇതുകൊണ്ടാണ്… തുറന്നു പറഞ്ഞു നടി മിയ
മലയാള സിനിമയിലെ ഒരു അഭിനേത്രിയാണ് ജിമി ജോർജ്ജ് എന്ന മിയാ ജോർജ്ജ്.2008-മുതൽ മലയാള സിനിമയിൽ സജീവമായ മിയ 2015-ലെ അനാർക്കലി എന്ന സിനിമയിലെ ഡോ.ഷെറിൻ എന്ന കഥാപാത്രത്തിലൂടെ മലയാളത്തിലെ ശ്രദ്ധേയ നടിയായി മാറി.
മുംബൈയിൽ ജനിച്ചുവളർന്ന മിയ പരസ്യച്ചിത്രങ്ങിളിലാണ് ആദ്യമഭിനയിച്ചത് പിന്നിട് അൽഫോൺസാമ്മ എന്ന ടെലിവിഷൻ പരമ്പരയിൽ മാതാവിന്റെ വേഷം ചേയ്തു. 2020 സെപ്റ്റംബർ 12ന് മിയ ജോർജ് വ്യവസായിയായ അശ്വിൻ ഫിലിപ്പിനെ വിവാഹം ചെയ്തു. പിന്നീട് ഒരു ആൺകുഞ്ഞിനെ താരം ജന്മം നൽകുകയും ഉണ്ടായിരുന്നു. താൻ ഗർഭിണിയാണ് എന്നുള്ള വിശേഷം താരം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടില്ലായിരുന്നു. ആ സമയത്ത് നിരവധി പേരാണ് നടിയെ കുറ്റപ്പെടുത്തി കൊണ്ട് രംഗത്തെത്തിയിരുന്നത്. എന്നാൽ നടിയെ അഭിനന്ദിച്ചുകൊണ്ടും ഒരുപാട് ആരാധകർ രംഗത്തെത്തിയിരുന്നു. ചില മഞ്ഞ ഓൺലൈൻ മാധ്യമങ്ങളുടെ പിടിയിൽ നിന്നും രക്ഷപ്പെടാൻ വേണ്ടി മാത്രമാണ് താൻ ഇത്തരം വാർത്തകൾ രഹസ്യമാക്കി വെച്ചിരുന്നതെന്ന് താരം അന്ന് പറഞ്ഞിരുന്നു.
സമൂഹമാധ്യമങ്ങളിൽ ഒന്നും മിയ അത്ര സജീവമല്ല. വല്ലപ്പോഴും മാത്രമാണ് തന്റെ ഫോട്ടോസൊ പുതിയ വിശേഷങ്ങളോ താരം പങ്കു വെക്കുന്നത്..ജീവിതത്തിൽ ഉണ്ടാകുന്ന കാര്യങ്ങൾ അപ്പോൾ തന്നെ പോസ്റ്റ് ചെയ്യുന്ന സ്വഭാവം തനിക്കില്ലെന്നും അതിനോട് തനിക്ക് തീരെ താല്പര്യമില്ലെന്നും താരം പറയുന്നു. ഇക്കാര്യത്തിൽ താൻ വളരെ മോശമാണെന്ന് ഭർത്താവ് അശ്വിൻ ഇടയ്ക്കിടെ പറയാറുണ്ട് എന്നും താരം പറഞ്ഞു. അത്യാവശ്യം റീൽസ് ഒക്കെ ഉണ്ടാക്കി കൊടുക്കണമെങ്കിൽ ഞാൻ ഉണ്ടാക്കി കൊടുക്കാറുണ്ട് എന്നാണ് അശ്വിൻ പറയുന്നത്. അതുമാത്രമാണ് മിയയുടെ സാമൂഹിക മാധ്യമ പ്രസൻസായി താൻ കണ്ടിട്ടുള്ളൂ എന്നും അശ്വിൻ പറഞ്ഞു. ഇതിനെ അനുകൂലിച്ചു കൊണ്ടാണ് ഒരുപാട് പേർ രംഗത്തെത്തിയിരിക്കുന്നത്. സോഷ്യൽ മീഡിയ വഴി എല്ലാ വിശേഷങ്ങളും പങ്കുവെക്കുന്നത് വേണ്ട എന്ന് തന്നെയാണ് മിക്ക പ്രേക്ഷകരും മിയയോട് പറയുന്നത്. കാരണം ഓരോ കാരണങ്ങൾ കിട്ടാൻ കാത്തിരിക്കുന്ന മാധ്യമങ്ങൾ ചിലപ്പോൾ നമ്മുടെ സന്തോഷ നിമിഷങ്ങൾ വരെ എരിവും പുളിയും ചേർത്ത് വിഷമം ആക്കി മാറ്റാറുണ്ട് എന്നും പറഞ്ഞു.
ഇതിലൂടെ നടിക്ക് സമൂഹത്തിലെ നിലനിൽപ്പിൽ ഒരു ഇടിവ് ഉണ്ടാകാൻ ചാൻസ് ഉണ്ട് എന്നും ആരാധകർ പറയുന്നു. മിക്ക നടിമാരും നായകന്മാരും ഇപ്പോൾ എല്ലാ വിശേഷങ്ങളും സോഷ്യൽ മീഡിയ വഴി പങ്കുവയ്ക്കാറുണ്ട്. ഓരോ നിമിഷങ്ങളും ഓരോ ആഘോഷങ്ങളും ഓരോ പുതിയ ഫോട്ടോയും എല്ലാം മിക്ക താരങ്ങളും തന്റെ ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയ വഴി ഷെയർ ചെയ്യാറുണ്ട്. ഒരുപാട് നല്ല കമന്റുകളും രൂക്ഷ വിമർശനങ്ങളും പോസ്റ്റുകൾക്കെതിരെ വരാറുമുണ്ട്.