Latest NewsSocial Media Trend

മിയ ജോര്‍ജ് വിവാഹിതയാവുന്നു, വരന്‍ അശ്വിന്‍ ഫിലിപ്പ്

മിയ ജോര്‍ജ് വിവാഹിതയാവുന്നു, വരന്‍ അശ്വിന്‍ ഫിലിപ്പ്

നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് പ്രീയപ്പെട്ട മിയ ജോർജ് വിവാഹിതയാകുന്നു. പാലാക്കാരിയായ മിയയുടേയും ബിസിനസുകാരനായ അശ്വൻ ഫിലിപ്പിന്റേയും വിവാഹനിശ്ചയം കഴിഞ്ഞു. കൺസ്ട്രക്ഷൻ കമ്പനിയുടെ ഉടമയാണ് അശ്വിൻ വരന്റെ വീട്ടിൽ വെച്ചായിരുന്നു ചടങ്ങുകളെന്നുള്ള വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. സോഷ്യൽ മീഡിയയിലൂടെ ഈ വാർത്ത വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്.

ടെലിവിഷനിലൂടെയാണ് മിയ അഭിനയലോകത്തേക്ക് എത്തിയത്. അൽഫോൺസാമ്മയിൽ പ്രധാന കഥാപാത്രമായി താരം വേഷമിട്ടിരുന്നു. കുഞ്ഞാലി മരക്കാർ സീരിയലിലും താരം അഭിനയിച്ചിരുന്നു. ഡോക്ടർ ലവ്, ഈ അടുത്ത കാലത്ത് തുടങ്ങിയ സിനിമകളിലൂടെയായിരുന്നു ബിഗ് സ്‌ക്രീനിൽ തുടക്കമിട്ടത്. ചേട്ടായീസിലൂടെയായിരുന്നു താരത്തിന് നായികയാവാനുള്ള അവസരം ലഭിച്ചത്.

റെഡ് വൈന്‍, മെമ്മറീസ്, വിശുദ്ധന്‍, മിസ്റ്റര്‍ ഫ്രോഡ്, അനാര്‍ക്കലി, പാവാട, ബോബി, പട്ടാഭിരാമന്‍, ബ്രദേഴ്‌സ് ഡേ, ഡ്രൈവിംഗ് ലൈസന്‍സ്, തുടങ്ങിയ സിനിമകളിലെ പ്രകടനവും ശ്രദ്ധിക്കപ്പെട്ടിരുന്നു. മലയാളത്തിന് പുറമെ അന്യഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. സിനിമയിലെത്തിയ കാലം മുതല്‍ മിയയോട് ആരാധകര്‍ വിവാഹത്തെക്കുറിച്ച് ചോദിച്ചിരുന്നു.

Tags
Show More

Related Articles

Back to top button
Close