മതമാറ്റത്തിന്റെ കാരണം വിശദീകരിച്ച് നടി മോഹിനി..

മതമാറ്റത്തിന്റെ കാരണം വിശദീകരിച്ച് നടി മോഹിനി..

 

ചുരുങ്ങിയ കാലം കൊണ്ട് ശ്രദ്ധിക്കപ്പെടുന്ന നടി ആവുക എന്നത് ചിലർക്ക് മാത്രം സാധിക്കുന്ന ഒന്നാണ്. ജനങ്ങളുടെ മനസ്സിൽ ചേക്കേറാനും അവരുടെ സ്നേഹം എന്നേക്കും കിട്ടാൻ ഭാഗ്യം ലഭിച്ച നടിയാണ് മോഹിനി.90കളിൽ മലയാളം അടക്കമുള്ള സിനിമകളിൽ മുൻനിര താരമായിരുന്ന മോഹിനി മലയാളം, തമിഴ്, തെലുങ്ക് ,കന്നട ,ഹിന്ദി എന്നീ ഭാഷകളിലായി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.ഓരോ താരങ്ങളും ശ്രദ്ധിക്കപ്പെടുന്നത് അവരുടേത് മാത്രമായ എന്തെങ്കിലും പ്രത്യേകതകൾ കൊണ്ട് ആയിരിക്കും.

അത്തരത്തിൽ മോഹിനി വ്യത്യസ്തയായത് മനോഹരമായ പൂച്ച കണ്ണുകൾ കൊണ്ടായിരുന്നു. ഇപ്പോഴും മോഹിനി എന്ന പേര് കേൾക്കുമ്പോൾ അതേ പൂച്ച കണ്ണുകളാണ് പ്രേക്ഷകരുടെ മനസ്സിലേക്ക് ആദ്യം ഓടിയെത്തുക.

 

 

 

ഇപ്പോൾ ഇതാ ഒരു അഭിമുഖത്തിൽ താരം പറഞ്ഞ വാക്കുകളാണ് ജനശ്രദ്ധ നേടുന്നത്. എന്റെ അച്ഛനും അമ്മയും ഒക്കെ തഞ്ചാവൂർക്കാരാണ് എന്നാൽ ഞാൻ വളർന്നതൊക്കെ ചെന്നൈയിലാണ്. എന്റെ കുടുംബത്തിന് സിനിമയുമായി യാതൊരു ബന്ധവും ഉണ്ടായിരുന്നില്ല. അച്ഛന്റെയും അമ്മയുടെയും കല്യാണം കഴിഞ്ഞ് 10 വർഷത്തിനുശേഷമാണ് ഞാൻ ജനിച്ചതെന്നും അതുകൊണ്ടുതന്നെ ഒരുപാട് ലാളിച്ചാണ് തന്നെ വളർത്തിയതെന്നും താരം പറഞ്ഞു. ക്ലാസിക്കൽ ഡാൻസ് മ്യൂസിക് പഠിത്തം അങ്ങനെ ബാല്യകാലം വളരെയധികം മനോഹരമായിരുന്നു. അച്ഛന്റെ ഒരു പരിചയക്കാരൻ വഴിയാണ് ഞാൻ സിനിമയിലെത്തുന്നത്. എന്റെ കണ്ണുകളാണ് എന്നും എന്റെ ഐഡന്റിറ്റി എന്റെ കണ്ണുകൾ കണ്ടിട്ടാണ് ശരിക്കും എനിക്ക് സിനിമയിൽ അവസരം തന്നെ ലഭിച്ചത്. 2010 ലാണ് ഞാൻ അമേരിക്കയിലേക്ക് പോകുന്നത് ഭർത്താവിനു മക്കൾക്കും അമേരിക്കയിൽ ഹാപ്പി ആയിട്ടാണ് ഞാനിപ്പോൾ ജീവിക്കുന്നത്

 

. 2013 ലാണ് ഞാൻ ക്രിസ്തുമതം സ്വീകരിക്കുന്നത് അതിനുശേഷം എന്റെ പേര് മോഹിനി എന്നത് ക്രിസ്ത്യൻ എന്നാക്കി മാറ്റിയിരുന്നു. വിവാഹത്തിനുശേഷം എന്റെ ശാരീരിക മാനസിക ആരോഗ്യം മോശമായി തുടങ്ങിയിരുന്നു. ജീവിതം തന്നെ മടുത്തു എന്ന് അവസ്ഥയിലേക്ക് ഞാൻ എത്തിയിരുന്നു. ആ സമയത്ത് ഒരുപാട് ഡോക്ടർമാരെ കണ്ടിരുന്നു. പക്ഷേ മരുന്നുകൾ കൊണ്ടൊന്നും അത് മാറുന്നുണ്ടായിരുന്നില്ല.

അതിനുശേഷം എന്റെ ഇഷ്ടപ്രകാരം തന്നെയാണ് മനസ്സിനെ അസുഖങ്ങളിൽ നിന്നും മാറ്റാനായി ക്രിസ്തീയ ആരാധനയും സുവിശേഷങ്ങളും ഞാൻ സ്വീകരിച്ചത്. അങ്ങനെയാണ് ഞാൻ ആ മതത്തിലേക്ക് മാറുന്നത്. അതിനുശേഷം പലതരം ബുദ്ധിമുട്ടുകളും ദുഃഖങ്ങളും അനുഭവിക്കുന്നവരുടെ ക്ഷേമത്തിനായി പ്രാർത്ഥനകൾ ചെയ്യുകയും സുവിശേഷങ്ങൾ നടത്തുകയും ചെയ്യുന്നുണ്ട്. ഇപ്പോൾ ഇവിടെ അമേരിക്കയിലും സമയം കിട്ടുമ്പോഴൊക്കെ ഞാൻ ഇത് ചെയ്യുന്നുണ്ട്. മാനസിക പിരിമുറുക്കത്താൽ വിഷമിക്കുന്നവർക്ക് വേണ്ടി ഇപ്പോഴും ഞാൻ സമയം ചിലവഴികാറുണ്ട് എന്നും താരം തുറന്ന് പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *