നടി മോളി കണ്ണമാലി ഗുരുതരാവസ്ഥയിൽ…….
കൊച്ചി ഭാഷയിലുള്ള വേറിട്ട അഭിനയശൈലിയിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ നടിയാണ് മോളി കണ്ണമാലി.ഏഷ്യാനെറ്റിൽ “സ്ത്രീധനം” എന്ന സീരിയലിലെ ചാളമേരി എന്ന കഥാപാത്രമാണ് മോളി കണ്ണമാലിയെ പ്രേക്ഷകരുടെ
പ്രിയങ്കരിയാക്കിയത്.
ചവിട്ടുനാടക കലാകാരിയായാണ് മോളി കണ്ണമാലി തന്റെ കലാജീവിതത്തിന് തുടക്കം കുറിയ്ക്കുന്നത്. 2009 ൽ കേരള കഫേ എന്ന ആന്തോളജി സിനിമയിൽ ബ്രിഡ്ജ് എന്ന ചിത്രത്തിൽഅഭിനയിച്ചുകൊണ്ടാണ് മോളി സിനിമയിലേയ്ക്കെത്തുന്നത്. പിന്നീട് അൻവർ, ചാപ്പാകുരിശ്, പുതിയതീരങ്ങൾ, ചാർളി, അമർ അക്ബർ അന്തോണി എന്നിവയുൾപ്പെടെ നിരവധി സിനിമകളിൽ അഭിനയിച്ചു. സത്യൻ അന്തിക്കാട് ചിത്രമായ പുതിയതീരങ്ങളാണ് മോളി കണ്ണമാലി ശ്രദ്ധിയ്ക്കപ്പെട്ട ആദ്യ ചിത്രം.
ഇപ്പോൾ ന്യൂജനറേഷൻ സിനിമകളിലെ സ്ഥിര സാന്നിധ്യവുമാണ്.ചുരുങ്ങിയ കാലം കൊണ്ട് പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റിയ മോളി ചേച്ചി ഇതാ നായികമാരെ പോലും അമ്പരപ്പിക്കുന്ന തകർപ്പൻ മേക്ക് ഓവറുമായി എത്തിയിരിക്കുന്നു.ഒന്നുകിൽ ചട്ടയും മുണ്ടും അല്ലെങ്കിൽ നിറം കുറഞ്ഞ സാരി. ഈ വേഷങ്ങളിലാണ് മോളി ചേച്ചിയെ സിനിമകളിൽ കാണുന്നത്. എന്നാൽ യുവനായികമാർക്ക് മാത്രമല്ല തനിക്കും മോഡേൺ വേഷങ്ങൾ ചേരുമെന്ന് തെളിയിച്ച് കൊണ്ട് ഹോളിവുഡിലേക്ക് കുത്തിയ്ക്കുകയാണ്. മോളി
1999 ൽ കേരള സംഗീത നാടക’അക്കാദമി അവാർഡിന് അവർ അർഹയായി.
പിന്നീട് .ഈ അടുത്താണ് ഹോളിവുഡിലേക്ക് നടി എത്തുന്നു എന്ന വാര്‍ത്ത വന്നത്. എന്നാല്‍ ഇപ്പോഴിതാ മോളി കണ്ണമാലിയുടെ ആരോഗ്യ സ്ഥിതി വളരെ മോശമാണെന്ന റിപ്പോര്‍ട്ടുകള്‍ ആണ് പുറത്തുവന്നത്.
സാമൂഹ്യ പ്രവര്‍ത്തകയും ബിഗ്ഗ് ബോസ് താരവുമായ ദിയ സനയാണ് മോളി കണ്ണമാലിയുടെ ഇപ്പോഴത്തെ അവസ്ഥയെ കുറിച്ച് പറഞ്ഞുകൊണ്ട് സോഷ്യല്‍ മീഡിയ പോസ്റ്റ് പങ്കുവച്ചത്. ആശുപത്രിയില്‍ നിന്നുമുള്ള നടിയുടെ ഫോട്ടോ സഹിതം സഹായം അഭ്യര്‍ത്ഥിച്ചുകൊണ്ടാണ് ദിയ സനയുടെ സോഷ്യല്‍ മീഡിയ പോസ്റ്റ്.
‘മോളി കണ്ണമാലി ഗുരുതര അവസ്ഥയില്‍ ഗൗതം ഹോസ്പിറ്റലില്‍ വെന്റിലേറ്റര്‍ ആണ്. അതുകൊണ്ട് നിങ്ങളാല്‍ കഴിയുന്ന ഒരു കൈ സഹായം ചെയ്ത് സഹരിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു. ഈ ഗൂഗിള്‍ പേ നമ്പര്‍ മോളിയമ്മയുടെ മകന്‍ ജോളിയുടേതാണ് 8606171648. സഹായിക്കാന്‍ കഴിയുന്നവര്‍ സഹായിക്കണേ’ എന്നാണ് ദിയ സനയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്.
കഴിഞ്ഞ ദിവസം ഭക്ഷണ കഴിക്കുന്നതിനിടയിൽ ശ്വാസംമുട്ടുന്നു എന്ന കാരണത്താൽ മകനെ വിളിച്ച മോളിയെ ഉടൻ വീടിനടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഹൃദയമിടിപ്പ് സാധാരണയേക്കാളും വർധിക്കുന്നു എന്നതിനെ തുടർന്ന് പിന്നീട് മോളിയെ ചുള്ളിയ്ക്കലുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. “ഓക്‌സിജൻ മാസ്ക് വച്ച് മാത്രമെ അമ്മച്ചിയ്ക്കിപ്പോൾ ശ്വാസിക്കാനാകൂ. ഇന്നലെ വൈകുന്നേരം രോഗാവസ്ഥയിൽ പുരോഗതിയുണ്ടെന്ന് ഡോക്ടർ പറഞ്ഞിരുന്നു. എന്നാൽ ഇന്ന് രാവിലയോടെ അവസ്ഥ വീണ്ടും വഷളായി. രണ്ടു ദിവസം കൂടി ഐ സി യുവിൽ തന്നെ തുടരണമെന്നാണ് ഡോക്ടർ പറഞ്ഞത്