ഭക്ഷണത്തിനായി മൃഗങ്ങളെ കൊല്ലുന്നതിനുള്ള ഇളവ് പശുവിന് മാത്രമായി ലഭിക്കുന്നത് ശരിയല്ലെന്ന് നടി നിഖില വിമല്‍ ….

ഭക്ഷണത്തിനായി മൃഗങ്ങളെ കൊല്ലുന്നതിനുള്ള ഇളവ് പശുവിന് മാത്രമായി ലഭിക്കുന്നത് ശരിയല്ലെന്ന് നടി നിഖില വിമല്‍ ….

 

 

മലയാള സിനിമയുടെ മുഖശ്രീ നിറഞ്ഞ നായികയാണ് നിഖില വിമൽ.

ജയറാം ചിത്രം ഭാഗ്യദേവതയിലൂടെ വെള്ളിത്തിരയില്‍ അരങ്ങേറിയത്. ജയറാമിന്റെ ഇളയ അനുജത്തിയുടെ വേഷമാണ് ഈ ചിത്രത്തിൽ നിഖില കൈകാര്യം ചെയ്തത്. ശാലോം ടി വി യിലെ “അൽഫോൻസാമ” എന്ന സീരിയലിലും നിഖില വിമൽ അഭിനയിച്ചിട്ടുണ്ട്

2015ല്‍ പുറത്തിറങ്ങിയ ദിലീപ് ചിത്രം ലവ് 24X7 എന്ന ചിത്രത്തിലാണ് നായികയായി നിഖില അരങ്ങേറുന്നത്. പിന്നീട് കന്നടയിലും തമിഴിലും സജീവമായിരുന്നു.

അരവിന്ദന്റെ അതിഥികള്‍, ഞാന്‍ പ്രകാശന്‍, ഒരു യെമണ്ടന്‍ പ്രേമകഥ, അഞ്ചാം പാതിര, ദി പ്രീസ്റ്റ് തുടങ്ങി നിരവധി മലയാളം സിനിമകളില്‍ ഇതിനോടകം താരം അഭിനയിച്ചു.

 

ഇപ്പോഴിതാ ആന്‍ഡ് ജോ എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി മൈല്‍ സ്‌റ്റോണ്‍ എന്ന യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിൽ അവതാരകനു കുറിക്കു കൊള്ളുന്ന മറുപടിയായിട്ടാണ് പ്രിയ താരം നിഖില വിമൽ എത്തിയിരിക്കുന്നത്.

 

ചെസ് കളിയിൽ വിജയിക്കാൻ എന്ത് ചെയ്യണം?

എന്ന് കുസൃതി ചോദ്യമെന്ന രൂപേണ അവതാരകൻ നിഖിലയോട് ചോദിച്ചു

പക്ഷേ കുതിരയെ വെട്ടുന്നതിന് പകരം കുതിരയെ മാറ്റി പശുവിനെ വെക്കാം, പശുവിനെ ആകുമ്പോള്‍ വെട്ടില്ലല്ലോ അങ്ങനെ കളിയില്‍ ജയിക്കാം എന്നാണ് അവതാരകന്‍ തന്നെ ഇതിന് ഉത്തരമായി പറഞ്ഞപ്പോൾ അവതാരകന്

താരം നൽകിയ മറുപടിയാണ്

ഇപ്പോൾ മാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്..

 

നിഖില പറഞ്ഞ വാക്കുകൾ ഇങ്ങനെ..

കുതിരയെ മാറ്റി പശുവിനെ വച്ചാലും താൻ വെട്ടുമെന്നും ഇന്ത്യയിലും പശുവിനെ വെട്ടാന്‍ പറ്റില്ല എന്ന് പറയുന്ന ഒരു സിസ്റ്റമില്ലായിരുന്നു അത് കൊണ്ടുവന്നത് അല്ലേ എന്നും നിഖില ചോദിച്ചു.

 

ഭക്ഷണത്തിനായി മൃഗങ്ങളെ കൊല്ലുന്നതിനുള്ള ഇളവ് പശുവിന് മാത്രമായി ലഭിക്കുന്നത് ശരിയല്ലെന്ന് നടി നിഖില വിമല്‍ പറഞ്ഞു

മൃഗങ്ങളെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണെങ്കില്‍ ഒരു മൃഗത്തെയും വെട്ടരുത്. പശുവിന് മാത്രമായി പ്രത്യേക പരിഗണന ഇല്ല. വെട്ടുന്നില്ലെങ്കില്‍ ഒന്നിനെയും വെട്ടരുത്. അല്ലായെങ്കില്‍ എന്തിനെയും വെട്ടാം. കോഴിക്കില്ലാത്ത പരിഗണന പശുവിന് ആവശ്യമില്ല. വന്യമൃഗങ്ങളെ വെട്ടരുതെന്ന് പറയുന്നത് അതിന് വംശനാശം വരുന്നതുകൊണ്ടാണ്’ എന്നും താരം കൂട്ടിച്ചേര്‍ത്തു.

നമ്മുടെ നാട്ടിലെ കോഴിയെ കൊല്ലുന്നുണ്ടല്ലോ. കോഴിയെയും മീനിനെയും കഴിക്കാന്‍ പാടില്ല എന്ന് പറയുന്നില്ലല്ലോ. അങ്ങനെയാണെങ്കില്‍ നിങ്ങള്‍ മുഴുവനായും വെജിറ്റേറിയന്‍ ആകുക. ഒരു സാധനത്തിന് മാത്രമായി ലോകത്ത് പരിഗണന കൊടുക്കരുത്. ഞാന്‍ അങ്ങനെ പരിഗണന കൊടുക്കുന്ന ഒരാളല്ല. ഞാന്‍ എന്തും കഴിക്കും. നിര്‍ത്തുകയാണെങ്കില്‍ എല്ലാം നിര്‍ത്തണം. ഞാന്‍ പശുവിനെയും കഴിക്കും എരുമയെയും കഴിക്കും എല്ലാം കഴിക്കും എന്നും നിഖില വിമല്‍ പറഞ്ഞു.

 

നിഖില വിമലിന്റെ മറുപടി സമൂഹമാധ്യമങ്ങളിലും വൈറലായി കഴിഞ്ഞു. നടിയെ പിന്തുണച്ച് കൊണ്ട് നിരവധി പേരാണ് രംഗത്ത് എത്തിയിരിക്കുന്നത്.

Leave a Comment

Your email address will not be published.