വിവാഹ ശേഷം ഭര്‍ത്താവിന്റെ വീട്ടിലെ വ്യത്യസ്ത ആചാരത്തെപറ്റി നടി നിത്യദാസ്

വിവാഹ ശേഷം ഭര്‍ത്താവിന്റെ വീട്ടിലെ വ്യത്യസ്ത ആചാരത്തെപറ്റി നടി നിത്യദാസ്

 

മലയാള സിനിമാ ലോകത്തും ടെലിവിഷൻ ലോകത്തും ഒരുപോലെ തിളങ്ങി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണല്ലോ നിത്യാദാസ്. ദിലീപ്,ഹരിശ്രീ അശോകൻ, കൊച്ചിൻ ഹനീഫ എന്നിവർ തകർത്തെറിഞ്ഞ എവർഗ്രീൻ ബ്ലോക്ക് ബസ്റ്റർ ചിത്രമായ ”പറക്കും തളിക”യിലൂടെ അഭിനയ ലോകത്ത് എത്തിയ താരത്തിന് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. അരങ്ങേറ്റ ചിത്രം തന്നെ വൻ വിജയമായി മാറിയതോടെ അഭിനയ ലോകത്ത് ഏറെ തിരക്കുള്ള നടിമാരിൽ ഒരാളായി മാറുകയായിരുന്നു . നരിമാൻ, കുഞ്ഞിക്കൂനൻ, ബാലേട്ടൻ എന്നി സിനിമകളിലal Ds ഏറെ പ്രേക്ഷക ശ്രദ്ധ നേടാനും ഇവർക്ക് സാധിച്ചിരുന്നു. സിനിമയോടൊപ്പം തന്നെ ടെലിവിഷൻ സീരിയൽ രംഗത്തേക്കും കാലെടുത്തുവച്ച താരം പിന്നീട് നിരവധി പ്രോഗ്രാമുകളിൽ അവതാരകയും തിളങ്ങിയതോടെ ആരാധകരുടെ ഇഷ്ട താരമായി മാറുകയായിരുന്നു. സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമായ താരത്തിന് ഒരു സെലിബ്രിറ്റി പരിവേഷം തന്നെയാണ് ആരാധകർ ഇപ്പോഴും. അതിനാല് തന്നെ താരം പങ്കുവെക്കുന്ന സ്റ്റൈലിഷ് ചിത്രങ്ങളും മറ്റും നിമിഷനേരം കൊണ്ട് തന്നെ ഏറെ ശ്രദ്ധ നേടാറുണ്ട്.

പഞ്ചാബിക്കാരനായ അരവിന്ദ് സിംഗാണ് നിത്യയുടെ ഭര്‍ത്താവ്. ഒരു ഫ്‌ളൈറ്റ് യാത്രയിലാണ് നിത്യ അരവിന്ദിനെ പരിചയപ്പെടുന്നത്. ചെന്നൈയിലേക്കുള്ള എയര്‍ലൈന്‍സ് ഫ്രൈറ്റ് ക്രൂവിലെ ഒരംഗമായിരുന്നു അരവിന്ദ്. ആ പരിചയം എങ്ങനയൊക്കെയോ സൗഹൃദമായി, പ്രണയമായി, വിവാഹവുമായി.

2007 ലായിരുന്നു നിത്യയുടെയും നിത്യ നിക്കി എന്ന് വിളിക്കുന്ന അരവിന്ദ് സിംഗിന്റെയും വിവാഹം.

ഇപ്പോഴിതാ വിവാഹ ശേഷം ജമ്മുവിലെ ഭര്‍ത്താവിന്റെ വീട്ടിലേക്ക് പോയ ശേഷം ജീവിതത്തിലുണ്ടായ മാറ്റങ്ങളെ കുറിച്ചാണ് നടി സംസാരിക്കുന്നത്.ഭര്‍ത്താവിന്റെ വീട്ടിലെ ഒരു ചടങ്ങിനിടെക്കുറിച്ച് പറയുകയാണ് നടി കേട്ടുകേൾവിയില്ലാത്ത ചടങ്ങുകളാണ് നിത്യ വിവരിക്കുന്നത്.

ഒരു നാൾ അനിയന്റെ കല്യാണ ചടങ്ങുകള്‍ക്ക് ഇടയില്‍ തീര്‍ത്ഥം പോലെ കൈയ്യിലെന്തോ തന്നു. തീര്‍ത്ഥമാണെന്ന് കരുതി ഞാന്‍ കുറച്ച് കുടിച്ച് ബാക്കി തലയിലൂടെ ഉഴിഞ്ഞു.

മകള്‍ക്കും ഇത് നല്‍കിയിരുന്നു. അവള്‍ പറഞ്ഞു, അമ്മേ ഇതിന് എന്തോ ഉപ്പ് രസം ഉണ്ടെന്ന്. ഹേയ് നിനക്ക് തോന്നിയതായിരിക്കും എന്ന് ഞാന്‍ പറഞ്ഞു.

പിന്നീട് ഇവര്‍ പച്ച നിറത്തിലുള്ള ഒരു സാധനം തന്നു.അത് എല്ലാവരും മുഖത്ത് തേക്കുന്നുണ്ട്, ഞങ്ങളും തേച്ചു. പിന്നീട് ആണ് അറിഞ്ഞത് ആദ്യം തന്നത് ഗോമൂത്രവും പിന്നീട് തന്നത് ചാണകവും ആയിരുന്നു എന്നത് .

എന്തെല്ലാം സുഗന്ധം പകരുന്ന കൂട്ടുകൾ ചേര്‍ത്തത് കൊണ്ടാകും ചാണകത്തിന് മണം ഒന്നും ഉണ്ടായിരുന്നില്ല. ഈ അനുഭവത്തിന് ശേഷം ഇത്തരം ചടങ്ങുകളില്‍ നിന്നെല്ലാം ഞാന്‍ മാറി നില്‍ക്കും. പിന്നീട് അവിടെയുള്ള ആചാരങ്ങളും ഭക്ഷണങ്ങളും ‘എല്ലാമായി പൊരുത്തപ്പെടാന്‍ കുറച്ച് സമയം എടുത്തു എന്നാണ് താരം പറയുന്നത്. അവരുടെ ഭക്ഷണ രീതി എനിക്ക് പറ്റില്ലായിരുന്നു. അതുകൊണ്ട് കേരള രീതി ഞാന്‍ അവരെ ശീലിപ്പിച്ച് എടുത്തു.

അതേസമയം 15 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും സിനിമയിലേക്ക് തിരിച്ചുവരുകയാണ് നിത്യ.

അനില്‍ കുമ്പഴ സംവിധാനം ചെയ്യുന്ന ഹൊറര്‍ ത്രില്ലര്‍ ചിത്രമായ പള്ളിമണിയില്‍ നായികയായാണ് നിത്യ തിരിച്ചുവരുന്നത്.

Leave a Comment

Your email address will not be published. Required fields are marked *