ഉദ്ഘാടനത്തിനിടെ നടി നിത്യ ദാസ് മുടിക്ക് തീപിടിച്ചു, രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്……
മലയാള സിനിമാ ലോകത്തും ടെലിവിഷൻ ലോകത്തും ഒരുപോലെ തിളങ്ങി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണല്ലോ
നിത്യാദാസ്. ദിലീപ്,ഹരിശ്രീ അശോകൻ, കൊച്ചിൻ ഹനീഫ എന്നിവർ തകർത്ത് അഭിനയിച്ച എവർഗ്രീൻ ബ്ലോക്ക് ബസ്റ്റർ ചിത്രമായ “പറക്കും തളിക’യിലൂടെ അഭിനയ ലോകത്ത് എത്തിയ താരത്തിന് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. അരങ്ങേറ്റ ചിത്രം തന്നെ വൻ വിജയമായി മാറിയതോടെ അഭിനയ ലോകത്ത് ഏറെ തിരക്കുള്ള നടിമാരിൽ ഒരാളായി മാറുകയായിരുന്നു . നരിമാൻ, കുഞ്ഞിക്കൂനൻ, ബാലേട്ടൻ എന്നി സിനിമകളിൽ ഏറെ പ്രേക്ഷക ശ്രദ്ധ നേടാനും ഇവർക്ക് സാധിച്ചിരുന്നു. സിനിമയോടൊപ്പം തന്നെ ടെലിവിഷൻ സീരിയൽ രംഗത്തേക്കും കാലെടുത്തുവച്ച താരം പിന്നീട് നിരവധി പ്രോഗ്രാമുകളിൽ അവതാരകയും തിളങ്ങിയതോടെ ആരാധകരുടെ ഇഷ്ട താരമായിമാറുകയായിരുന്നു.
സോഷ്യൽ
മീഡിയയിൽ സജീവ സാന്നിധ്യമായ താരത്തിന് ഒരു സെലിബ്രിറ്റി പരിവേഷം തന്നെയാണ് ആരാധകർ ഇപ്പോഴും. അതിനാല് തന്നെ താരം പങ്കുവെക്കുന്ന സ്റ്റൈലിഷ് ചിത്രങ്ങളും മറ്റും നിമിഷനേരം കൊണ്ട് തന്നെ ഏറെ ശ്രദ്ധ നേടാറുണ്ട്.പഞ്ചാബിക്കാരനായ അരവിന്ദ്
സിംഗാണ് നിത്യയുടെ ഭർത്താവ്.
ഒരു ഫ്ളൈറ്റ് യാത്രയിലാണ് നിത്യ അരവിന്ദിനെ പരിചയപ്പെടുന്നത്. ചെന്നൈയിലേക്കുള്ള എയർലൈൻസ് ഫൈറ്റ് ക്രൂവിലെ ഒരംഗമായിരുന്നു അരവിന്ദ്. ആ പരിചയം എങ്ങനയൊക്കെയോ സൗഹൃദമായി, പ്രണയമായി, വിവാഹവുമായി.
2007 ലായിരുന്നു നിത്യയുടെയും നിത്യ നിക്കി എന്ന് വിളിക്കുന്ന അരവിന്ദ് സിംഗിന്റെയും വിവാഹം. വിവാഹ ശേഷം അഭിനയത്തിന് വിട്ട ശേഷം 15 വർഷങ്ങൾക്ക് ശേഷം വീണ്ടും സിനിമയിലേക്ക് തിരിച്ചുവരുകയാണ് നിത്യ. അനിൽ കുമ്പഴ സംവിധാനം ചെയ്യുന്ന ഹൊറർ ത്രില്ലർ ചിത്രമായ പള്ളിമണിയിൽ നായികയായാണ് നിത്യ തിരിച്ചുവരുന്നത്.
ഇപ്പോഴിതാ നിത്യ ഒരു ഉദ്ഘാടനത്തിന് എത്തിയപ്പോള്‍ തിരക്കിനിടെ ഉണ്ടായ ഒരു അപകട വീഡിയോ ആണ് പുറത്ത് വന്നിരുക്കുന്നത്. കൊടുവള്ളിയില്‍ ഒരു ബ്യൂട്ടിപാര്‍ലര്‍ ഉദ്ഘാടനത്തിന് വേണ്ടി നിത്യ ദാസ് എത്തിയതായിരുന്നു. നടന്‍ മാമൂക്കോയയ്‌ക്കൊപ്പമാണ് നിത്യ ചടങ്ങിലെത്തിയത്.
ബ്യൂട്ടിപാര്‍ലറിന്റെ ഉദ്ഘാടനത്തിന് ശേഷം എല്ലാവരും നിത്യയെ പരിചയപ്പെടുന്നതിന്റെയും ഫോട്ടോയും സെല്‍ഫിയും എടുക്കുന്നതിന്റെയും തിരക്കിലായിരുന്നു.അത്തരത്തില്‍ താരത്തിനപ്പം നിന്ന് ഫോട്ടോ ഫോട്ടോ എടുക്കാന്‍ ഒരു യുവതിയുമെത്തി.അവര്‍ ഫോട്ടോ എടുക്കാന്‍ ശ്രമിക്കുന്നതിനിടെ അവരുടെ പിന്നില്‍ കത്തിച്ചുവച്ചിരുന്ന മെഴുകുതിരിയില്‍ നിന്നും തീ മുടിയില്‍ പിടിക്കുകയായിരുന്നു. മുടിയില്‍ തീ പടരുന്നത്നിത്യ ദാസ് ഇത് കണ്ടു. ഉടന്‍ തന്നെ താരം പേടിച്ച് ബഹളം വെച്ച് ഓടിമാറി. ഇതോടെയാണ് മറ്റുള്ളവരും അത് കണ്ടത്.പെട്ടന്ന് തീ അണച്ചത് കാരണം വലിയ അപകടത്തില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നു
അപകടത്തിന് ശേഷം അവിടെ നിന്നും മാറി നിൽക്കാൻ ഒരുങ്ങുകയായിരുന്ന നിത്യ തിരിഞ്ഞു നോക്കി ഫോട്ടോ എടുത്തോ എന്ന് ചോദിക്കുന്നുണ്ട്. ഇല്ല എന്ന് പറഞ്ഞപ്പോൾ വാ ഫോട്ടോ എടുക്കാം എന്ന് പറഞ്ഞ് അവരെ വിളിക്കുന്നതും വീഡിയോയിലുണ്ട്. നിത്യയുടെ വലിയ മനസ്സിനെ പ്രശംസിച്ചുകൊണ്ടുള്ള കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വരുന്നത്.