Latest News

അമേരിക്കയിൽ സ്കർട്ട് ഇട്ട് നടന്നാലും കുഴപ്പമില്ല, ഇവിടെ ​ഗ്ലാമറസ് വസ്ത്രം ധരിച്ചാൽ തുറിച്ചുനോട്ടമാണ്- പത്മപ്രിയ

മമ്മൂട്ടിക്കൊപ്പം കാഴ്ച്ച എന്ന ചിത്രത്തിലൂടെ സിനിമ ജീവിതം ആരംഭിച്ച താരമാണ് പത്മപ്രിയ. അതിനുശേഷം എല്ലാ ദക്ഷിണേന്ത്യൻ ഭാഷകളിലുമായി 48 ഓളം ചിത്രങ്ങളിൽ പത്മപ്രിയ അഭിനയിച്ചു. ദേശീയ സ്‌പെഷ്യൽ ജൂറി അവാർഡും രണ്ട് കേരള സംസ്ഥാന അവാർഡും , തമിഴ്‌നാട് സംസ്ഥാന അവാർഡും മൂന്ന് തവണ ഫിലിംഫെയർ അവാർഡും പത്മപ്രിയക്ക് ലഭിച്ചിട്ടുണ്ട്.ഗുജറാത്ത് സ്വദേശിയായ ജാസ്മിൻ മെക്കാനിക്കൽ എഞ്ചിനീയറിംഗിലും പബ്ലിക് അഡ്മിനിസ്‌ട്രേഷനിലും ബിരുദാനന്തര ബിരുദധാരിയാണ്.

പത്മപ്രിയ നടത്തിയ ചില പ്രസ്താവനകൾ സോഷ്യൽ മീഡിയയിലൂടെ വൈറലാകുന്നുണ്ട്. മിനി സ്‌കർട്ടൊക്കെ ഇട്ട് അഭിനയിക്കാൻ ആഗ്രഹിച്ചിരുന്നു. എന്നാൽ പത്തു വർഷത്തിനു ശേഷം ചെയ്യേണ്ട കഥാപാത്രങ്ങളാണ് ലഭിച്ചത്. സിനിമയിൽ നിന്നും ബ്രേക്കെടുത്ത താരമിപ്പോൾ അമേരിക്കയിൽ ഉപരിപഠനത്തിലാണ്. വൈവിധ്യങ്ങളുടെ കലവറയായ ഇന്ത്യയിൽ നിന്ന് അമേരിക്കയിൽ പോയപ്പോൾ അവിടെ ലഭിക്കുന്ന സ്വാതന്ത്ര്യവും ജീവിത ശൈലിയും തന്നെ സ്വാധീനിച്ചുവെന്നും താരം വ്യക്തമാക്കി.

സിനിമയെക്കാൾ ഗ്ലാമറസായി വസ്ത്രം ധരിച്ചാലും ആരും തുറിച്ചു നോക്കാനോ ചോദ്യം ചെയ്യാനോ വരില്ല. താൻ ഇപ്പോഴാണ് സിനിമയെക്കാൾ ഗ്ലാമറസായി ജീവിക്കുന്നത്. അമേരിക്കയിലെ ജീവിത ശൈലി തന്നെ ഏറെ സ്വാധീനിച്ചുവെന്നും താരം പറഞ്ഞു. ക്ലാസ് ‌റൂം പഠനമല്ല അവിടുത്തേത്. സെൽഫ് ഡിസ്‌കവറി പ്രോസസ് ആണ്. ക്ലാസിൽ പോണമെന്ന നിർബന്ധമൊന്നും ഇല്ല

മലയാള സിനിമയിൽ കാസ്റ്റിങ് കൗച്ച് ഉണ്ടെന്നും എന്നാൽ ഒരിക്കലും തനിക്കത് അനുഭവിയ്‌ക്കേണ്ടി വന്നിട്ടില്ല എന്നും പത്മപ്രിയ നേരത്തെ തുറന്നു പറഞ്ഞിരുന്നു. നായികമാർക്ക് അവസരം വേണമെങ്കിൽ നായക നടന്മാർക്കും സംവിധായകർക്കുമൊപ്പം കിടക്കപങ്കിടേണ്ട അവസരങ്ങളെ കുറിച്ച് ചില നടിമാരും തുറന്നു പറഞ്ഞിട്ടുണ്ട്. ഇപ്പോൾ ഇത്തരം പ്രവണതകൾക്കെതിരെ പ്രതികരിക്കുന്നവരാണ് നല്ലൊരു ശതമാനം നടിമാരും ചിലർ മാനം ഭയന്ന് പുറത്തു പറയാറില്ല.

Tags
Show More

Related Articles

Back to top button
Close