ജോലി ചെയ്യുന്നിടത്ത് താൻ എന്നും ഒരു ആക്ടിവിസ്റ്റ് തന്നെ ആയിരിക്കുമെന്ന് നടി പാർവതി തിരുവോത്ത്…

ജോലി ചെയ്യുന്നിടത്ത് താൻ എന്നും ഒരു ആക്ടിവിസ്റ്റ് തന്നെ ആയിരിക്കുമെന്ന് നടി പാർവതി തിരുവോത്ത്…

 

പാർവതി തിരുവോത്ത്.. മലയാള സൂപ്പർസ്റ്റാറുകൾക്ക് ഇല്ലാത്ത നട്ടെല്ല് കാണിച്ച അസ്സൽ പെണ്ണൊരുത്തി..

 

മലയാള സിനിമയിൽ അവസരങ്ങൾ ലഭിക്കണമെങ്കിൽ അത് ആണായാലും പെണ്ണായാലും പാലിക്കേണ്ട ഒരു സംഗതിയുണ്ട്. ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുന്നതിനും ഒത്തിരി ഒത്തിരി കാലം മുമ്പേ കേരളമണ്ണിൽ നിലനിന്നിരുന്ന ഒരു സമ്പ്രദായം ഉണ്ടായിരുന്നു.. ഓച്ഛാനിച്ച് നിൽക്കൽ. കേൾക്കുമ്പോൾ പ്രാകൃതമായി തോന്നുമെങ്കിലും ഇന്നിത് നിലനിന്നുപോരുന്ന ഏക ജോലി മേഖലയാണ് സിനിമാരംഗം. ഇങ്ങനെയൊക്കെ ഓച്ഛാനിച്ചു നിന്നില്ല എങ്കിലും പ്രശ്നം ഒന്നും ഇല്ല കേട്ടോ.. സിനിമയിൽ നിന്ന് ജസ്റ്റ് ഔട്ടാകും എന്നേയുള്ളൂ. കാര്യമായ ഒരു സ്റ്റാർഡം ഉണ്ടാക്കിയെടുക്കുന്നത് വരെ ഓച്ഛാനിച്ചു നിൽക്കൽ പരിപാടി, സിനിമയിൽ തുടരണമെന്ന ആഗ്രഹം ഉള്ള എല്ലാ ആണുങ്ങളും ചെയ്യുന്നതാണ്. അതിന്റെ ഉത്തമ ഉദാഹരണമാണ് നടിയെ പീഡിപ്പിച്ച വിഷയത്തിൽ ദിലീപിനെ സപ്പോർട്ട് ചെയ്ത് മോങ്ങി കരയുന്ന പാൽക്കുപ്പികൾ..

അവിടെയാണ് പാർവതി തിരുവോത്ത് എന്ന ഒരു നടി വ്യത്യസ്തയാകുന്നത്.. പാർവതി തിരുവോത്ത് എന്നത് നമിത പ്രമോദിനെ പോലെയോ, പ്രയാഗ മാർട്ടിനെ പോലെയോ ജസ്റ്റ് ഫോർ എ ഷോക്ക് വേണ്ടി ഒരു നായിക വേണമല്ലോ എന്ന് കരുതി വെക്കുന്ന നടികളുടെ കണക്കിൽ പെടുന്ന നടിയല്ല. തന്റെ കാലിബർ കൊണ്ട് തന്റേതായ ഇരിപ്പിടം ഉണ്ടാക്കിയ നടിയാണ്.. കഴിവ് തെളിയിച്ച താരമാണ്. താരം കരിയറിൽ തന്റെ പീക്ക് സ്റ്റേജിൽ നിൽക്കുമ്പോഴാണ് നടിയെ പീഡിപ്പിച്ച സംഭവം ഉണ്ടാകുന്നത്.. തന്റെ സഹപ്രവർത്തകക്ക് ഉണ്ടായ ദുരന്തം മറ്റു സിനിമ താരങ്ങളെ പോലെ മിണ്ടാതിരുന്ന് ചുമ്മാ ന്യൂസ് ചാനൽ വച്ച് നോക്കിക്കാണമായിരുന്നു. തന്റെ അവസരങ്ങൾ, തന്റെ കരിയർ എല്ലാം ഭദ്രമാക്കാമായിരുന്നു.. എന്നാൽ അവയ്ക്കെല്ലാം എതിരെ ശക്തമായി പ്രതികരിക്കുകയാണ് അന്ന് താരം ചെയ്തത്.

ജോലി ചെയ്യുന്നിടത്ത് താൻ എന്നും ഒരു ആക്ടിവിസ്റ്റ് തന്നെ ആയിരിക്കുമെന്നാണ് പാർവതി പറയുന്നത്..തെറ്റ് എന്ന് തോന്നുന്ന കാര്യങ്ങൾ മാറുന്നതുവരെ അതിനെതിരെ പറയും. തന്റെ വർക്ക് സ്പേസിൽ തെറ്റായ കാര്യമുണ്ടെങ്കിൽ നിങ്ങൾക്ക് മാറ്റിക്കൂടെ എന്നു പറയുന്നതിനേക്കാൾ ഞാനായി ഇറങ്ങിത്തിരിഞ്ഞ് മാറ്റുന്നതാണ് നല്ലത് എന്നാണ് താൻ കരുതുന്നതെന്നും പാർവതി പറഞ്ഞു.

ഒരു സമയത്ത് സിനിമകൾ വളരെയധികം കുറഞ്ഞു വരുമ്പോൾ ഞാൻ തന്നെ ഇറങ്ങി ഡയറക്റ്റ് ചെയ്ത്, പ്രൊഡ്യൂസ് ചെയ്ത് സിനിമ ഉണ്ടാക്കേണ്ടി വരും എന്ന ഭയം ഉണ്ടായിരുന്നു.. എന്തു വീണു കിട്ടിയാലും ആ സമയത്ത് കരുണ ആയിട്ട് തോന്നുകയുള്ളൂ. അപ്പോഴാണ് ഉയരെ എന്ന് ചിത്രം കിട്ടുന്നത്. തന്റെ ആദ്യചിത്രമായ നോട്ടുബുക്കിന്റെ പ്രൊഡ്യൂസേഴ്സും എഴുത്തുകാരും ആയിരുന്നു ആ ചിത്രം എനിക്ക് തന്നത്.. കരുണ എന്ന നിലയ്ക്കല്ല, നിങ്ങൾക്കേ ആ ചിത്രം ചെയ്യാൻ കഴിയുള്ളൂ. നിങ്ങളെയെ ഇതിനു വേണ്ടൂ എന്നുപറഞാണ് അവർ എന്നെ സമീപിച്ചത്.. പാർവതി പറഞ്ഞു..

Leave a Comment

Your email address will not be published. Required fields are marked *