Latest News

മമ്മുട്ടിയുടെ കൂടെ അഭിനയിക്കുമ്പോൾ തനിക്കൊരു വാശിയുണ്ടായിരുന്നു അത് ഗുണമായി മാറിയെന്ന് മാമാങ്കം നായിക

മാമാങ്കം എന്ന ബിഗ്ബഡ്ജറ്റ് ചിത്രത്തിൽ കൂടി മലയാളികൾക്ക് പരിചിതയായ താരമാണ് പ്രാചി തെഹ്ലാൻ. സ്റ്റാർ പ്ലസ് ചാനലിലെ ഒരു സീരിയലിൽ കൂടിയാണ് താരം അഭിനയ ജീവിതത്തിലേക്ക് കടന്നു വരുന്നത്. ഇ സീരിയലിന് ശേഷം ഒരുപാട് ആരാധകരെ സ്വന്തമാക്കിയ പ്രാചി ഇതിനായി 15 കിലോ ഭാരമാണ് കുറച്ചത്. പിന്നീട് 2017 ൽ ഇറങ്ങിയ പഞ്ചാബി ചിത്രത്തിൽ കൂടിയാണ് പ്രാചി സിനിമയിൽ എത്തുന്നത്

താരത്തിന്റെ മൂന്നാമത്തെ ചിത്രമാണ് മമ്മൂട്ടി നായകനായ മാമാങ്കം എന്ന ചിത്രം. ഇന്ത്യൻ നെറ്റ് ബോൾ ടീമിന്റെ ക്യാപ്റ്റൻ കൂടിയായ താരം ഒരു തവണ കോമൺ വെൽത് ഗെയിമിൽ പങ്കെടുത്തിട്ടുണ്ട്. പിന്നീട് അഭിനയത്തിൽ സജീവമായ താരം കായിക ലോകത്തോട് താത്കാലികമായി ഇപ്പോൾ വിട പറഞ്ഞിരിക്കുകയാണ്

മാമാങ്കം സിനിമയിൽ അഭിനയിച്ചതിന് പിന്നാലെ മലയാളം സിനിമയിൽ നിന്നും ഓഫറുകൾ വന്നിട്ടുണ്ടെന്നും ഷൂട്ടിംഗ് സമയത്ത് മമ്മൂട്ടിക്ക് ഒപ്പം അഭിനയിക്കാൻ ആദ്യം പേടി ഉണ്ടായിരിന്നു. ഒരു സൂപ്പർ സ്റ്റാറിന് ഒപ്പം അഭിനയിക്കുമ്പോൾ തെറ്റ് വരുത്താൻ പാടില്ലെന്ന തീരുമാനം തനിക്ക് ഉണ്ടായിരുന്നുവെന്നും എന്നാൽ ഷൂട്ടിംഗ് ഇടവേളകളിൽ മമ്മൂട്ടിക്ക് ഒപ്പം ഒരുപാട് സംസാരിച്ചപ്പോൾ ആ പേടി മാറിയെന്നും പ്രാചി പറയുന്നു. മലയാളത്തിൽ ടോവിനോ, പ്രിത്വിരാജ് മമ്മൂട്ടി എന്നിവരെയാണ് ഇഷ്ടം, അഭിനയത്തിലും വ്യക്തിതത്തിലും ഇവർ മികച്ചതായത് കൊണ്ടാണ് ഇ ഇഷ്ടമെന്നും പ്രാചി പറയുന്നു.

Tags
Show More

Related Articles

Back to top button
Close