സൂര്യരശ്മികൾ ഏൽക്കുന്നതു മൂലമുള്ള അലർജി കാരണം ചികിത്സയ്ക്കായി നടി സമാന്ത അമേരിക്കയിലേക്കു പോകുന്നു….

സൂര്യരശ്മികൾ ഏൽക്കുന്നതു മൂലമുള്ള അലർജി കാരണം ചികിത്സയ്ക്കായി നടി സമാന്ത അമേരിക്കയിലേക്കു പോകുന്നു….സൂര്യരശ്മികൾ ഏൽക്കുന്നതു മൂലമുള്ള അലർജി കാരണം ചികിത്സയ്ക്കായി നടി സമാന്ത അമേരിക്കയിലേക്കു പോകുന്നു….

 

തെന്നിന്ത്യയിൽ നിന്ന് ബോളിവുഡ് വരെ ആരാധകരെ സ്വന്തമാക്കിയ നടിയാണ് സാമന്ത സിനിമാ പാരമ്പര്യമില്ലാത്ത കുടുംബത്തിൽ നിന്നെത്തി കഠിനാധ്വാനത്തിലൂടെ താരറാണി പട്ടം നേടിയ നടി.സോഷ്യൽ മീഡിയ പേജുകളിലൂടെ ആരാധകരുമായി എപ്പോഴും

വിശേഷ പങ്കുവയ്ക്കുകയ്യും രസിപ്പിക്കുകയും ചെയ്യുന്ന ഒരു നടി കൂടിയാണ് ഇവർ. നടി എന്നതിലുപരി ഒരു മനുഷ്യസ്നേഹിയും സംരംഭകയുമാണ് . തെന്നിന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന രണ്ടാമത്തെ നടിയാണ് സാമന്ത. നയൻതാര മാത്രമാണ് സാമന്തയേക്കാൾ കൂടുതൽ പ്രതിഫലം വാങ്ങുന്ന നടി.

ഇന്ന് സ്വന്തമായുള്ളതെല്ലാം സ്വന്തം അധ്വാനത്തിൽ മാത്രം നേടിയതാണ് സാമന്ത.മോഡലിങ് രംഗത്തു നിന്നാണ് സാമന്ത

സിനിമാലോകത്ത് എത്തുന്നത്. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ സാമന്തയുടെ കരിയർ ഉയരങ്ങൾ കീഴടക്കുകയാണ്.

 

സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരമാണ് സമാന്ത റുത്ത് പ്രഭു. നിരന്തരം തന്റെ സ്റ്റൈലിസ്റ്റ് ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ടിരിയ്ക്കും. എന്നാല്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അത്തരം ഫോട്ടോകള്‍ ഒന്നും തന്നെ പങ്കുവയ്ക്കുന്നില്ല. തന്റെ സിനിമകളുടെ പോസ്റ്ററുകളും മറ്റും ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയായി പങ്കുവയ്ക്കുന്നതേയുള്ളൂ. കാരണം എന്താണ് എന്ന് അന്വേഷിച്ചപ്പോഴിതാ

ചർമ രോഗത്തിനു ചികിത്സയ്ക്കായി നടി സമാന്ത അമേരിക്കയിലേക്കു പോകുന്നു എന്ന് വാർത്തയാണ് പുറത്തു വരുന്നത്. സൂര്യരശ്മികൾ ഏൽക്കുന്നതു മൂലമുള്ള അലർജിയാണ് സമാന്തയെ അലട്ടുന്നതെന്നാണ് വിവരം.

സൂര്യപ്രകാശം അമിതമായി ഏല്‍ക്കുമ്പോള്‍ ഉണ്ടാവുന്ന പോളിമോര്‍ഫസ് ലൈറ്റ് ഇറുപ്ഷന്‍ എന്ന ത്വക്ക് രോഗമാണ് സമാന്തയ്ക്ക്. പൊതു പരിപാടികള്‍ ഒന്നും പങ്കെടുക്കരുത് എന്ന ഡോക്ടറുടെ നിര്‍ദ്ദേശം ലഭിച്ചതിനാലാണ് സമാന്ത ഇപ്പോള്‍ പൊതു ഇടങ്ങളില്‍ നിന്നും മാറി നില്‍ക്കുന്നത്. യുഎസ്എ യില്‍ വച്ചാണ് സമാന്ത ചികിത്സ എടുക്കുന്നത്.

ഷൂട്ടിങ് തുടങ്ങിയ പല സിനിമകളും നീട്ടിവയ്ക്കുകയും ചെയ്തു.

 

ഖുഷി എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ നില്‍ക്കെയാണ് സമാന്തയ്ക്ക് ത്വക്ക് രോഗം മൂർച്ചിച്ചത്. അതിനാല്‍ മൈത്രി മൂവീസ് ചിത്രത്തിന്റെ ഷൂട്ടിങ് സമാന്തയ്ക്ക് വേണ്ടി നീട്ടി വച്ചിരിയ്ക്കുകയാണ്. ഒരു മാസത്തെ ചികിത്സയ്ക്ക് ശേഷം നടി തിരിച്ചു വന്നാല്‍ ഉടന്‍ സിനിമയുടെ ഷൂട്ടിങ് ആരംഭിയ്ക്കും എന്നാണ് അണിയറയില്‍ നിന്നും ലഭിയ്ക്കുന്ന വിവരം.

 

 

ഗൗതം മേനോൻ സംവിധാനം ചെയ്ത തെലുങ്കുചിത്രം ‘യെ മായ ചെസവ’യിലൂടെ 2010 ലാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീട് ഗൗതം മേനോന്റെ തന്നെ തമിഴ് ചിത്രമായ ‘വിണ്ണെതാണ്ടി വരുവായ’യിലും അഭിനയിച്ചു. ‘വിണ്ണെത്താണ്ടി വരുവായ’ യുടെ ഹിന്ദി പതിപ്പായ ‘ഏക് ധീവാനാ ദാ എന്ന ചിത്രത്തിലൂടെ ബോളിവുഡിലും സാമന്ത അരങ്ങേറ്റം കുറിച്ചു. തമിഴിലും തെലുങ്കിലും ഒട്ടേറെ വിജയ ചിത്രങ്ങളുടെ ഭാഗ്യനായികയാണ് സാമന്ത.

 

തമിഴ് നടിക്കുള്ള ഫിലിംഫെയർ അവാർഡും മികച്ച തെലുങ്ക് നടിക്കുള്ള ഫിലിംഫെയർ അവാർഡും സാമന്തയ്ക്ക് ലഭിച്ചു. 2014-ൽ, “അത്താരിന്റികി ദാരേദി എന്ന ചിത്രത്തിലെ അഭിനയത്തിന് തെലുങ്കിലെ മികച്ച നടിക്കുള്ള SIIMA അവാർഡ് ലഭിച്ചിട്ടുണ്ട്. 12 വർഷങ്ങൾക്കിടെ ഏകദേശം 40 ഓളം ചിത്രങ്ങളിലാണ് സമാന്ത അഭിനയിച്ചത്.

 

യശോദ എന്ന തന്റെ പുതിയ സിനിമയുടെ റിലീസിന് വേണ്ടി കാത്തിരിയ്ക്കുകയാണിപ്പോള്‍ സമാന്ത.

Leave a Comment

Your email address will not be published.