നടി സംയുക്ത മേനോന് ഇന്ന് ജന്മദിന മധുരം. …..

നടി സംയുക്ത മേനോന് ഇന്ന് ജന്മദിന മധുരം. …..

 

ചുരുങ്ങിയകാലം കൊണ്ട് മലയാളികളുടെ ഹൃദയം കീഴടക്കിയ നടി സംയുക്ത മേനോന് ഇന്ന് ജന്മദിന മധുരം. 1995 സെപ്റ്റംബര്‍ 11 ന് പാലക്കാട് ജനിച്ച സംയുക്തയുടെ 27-ാം ജന്മദിനമാണ് ഇന്ന്. നടി പിറന്നാള്‍ ആഘോഷിക്കുന്ന വീഡിയോ ആണ് സോഷ്യല്‍ മീഡിയകളില്‍ വൈറല്‍ ആയിരിക്കുന്നത്. നടി തന്നെയാണ് തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ വിഡിയോ പങ്കുവച്ചത്. .പിറന്നാള്‍ ദിനത്തില്‍ അടുത്ത വര്‍ഷത്തേക്ക് നടന്നു കയറുന്ന ചിത്രങ്ങളുമായി എത്തുകയാണ് സംയുക്ത മേനോന്‍. നിരവധി താരങ്ങളാണ് സംയുക്തയ്ക്ക് പിറന്നാൾ ആശംസിക്കുന്നത്.

ചുരുങ്ങിയ കാലം കൊണ്ട് ഒരുപാട് പേര് നേടിയ നടിയാണ് സംയുക്ത മേനോൻ . ഒരു പാട് ആരാധകരുള്ള നടിയാണ് ഈ താരം. റീൽ ലൈഫിലെ അഭിനയത്തിലൂടെയാണ് സംയുക്ത ആളുകളെ ആകർഷിക്കുന്നത്. സംയുക്ത സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ കണ്ട് ഒരു ഫോട്ടോഗ്രാഫര്‍ താരത്തെ കവര്‍ ഗേളായി ക്ഷണിക്കുകയായിരുന്നു. ആ ഫോട്ടോയിലൂടെയാണ് പോപ്കോണ്‍ എന്ന സിനിമയില്‍ അഭിനയിക്കാന്‍ അവസരം ലഭിക്കുന്നത് .പോപ്കോൺ’ എന്ന ചിത്രത്തിലൂടെയാണ് സംയുക്ത തന്റെ അഭിനയ ജീവിതം ആരംഭിച്ചത്. ഇതിനുശേഷം, 2018 ൽ ടൊവിനോ തോമസ് നായകനായ ‘തീവണ്ടി’ സിനിമയിലൂടെയാണ് സംയുക്ത മേനോൻ ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് എടക്കാട് ബറ്റാലിയൻ, കൽക്കി, ആണും പെണ്ണും, വൂൾഫ്, വെളളം സിനിമകളിലും താരം ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു.

കളരി എന്ന ചിത്രത്തിലൂടെയാണ് ഈ നടി തമിഴ് ഇൻഡസ്ട്രിയിൽ അരങ്ങേറ്റം കുറിച്ചത്. ‘ഗാളിപട 2’ എന്ന ചിത്രത്തിലൂടെ കന്നഡ ഇൻഡസ്ട്രിയിൽ അരങ്ങേറ്റം കാറിക്കാനൊരുങ്ങുകയാണ് ഈ

താരം. സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ്ട് സംയുക്ത. ഫോട്ടോഷൂട്ട്, വർക്കൗട്ട് ചിത്രങ്ങളെല്ലാം പോസ്റ്റ് ചെയ്യാറുണ്ട് സംയുക്തയുടെതായി വരാറുള്ള മിക്ക സോഷ്യൽ മീഡിയ പോസ്റ്റുകളും വൈറലാകാറുണ്ട്. ഫിറ്റ്നെസിന്റെ കാര്യത്തിലെല്ലാം അതീവ ശ്രദ്ധ പുലർത്താറുളള താരമാണ് നടി. കൂടാതെ വസ്ത്ര ധാരണത്തിന്റെ കാര്യത്തിലും സംയുക്ത ശ്രദ്ധിക്കാറുണ്ട്. വേറിട്ട ലുക്കുകളിലാണ് നടി മിക്കപ്പോഴും എത്താറുളളത്.1.2 മില്യൺ ഫോളോവേഴ്സാണ് സംയുക്തയ്ക്ക് കമന്റുകൾക്കും ഇൻസ്റ്റഗ്രാമിലുളളത്. പരിഹാസ

വിമർശനങ്ങൾക്കുമെല്ലാം സംയുക്ത എപ്പോഴും മറുപടി നൽകാറുണ്ട്.എന്തും പഠിക്കാന്‍ ആഗ്രഹമുള്ള ആളാണ് സംയുക്ത മേനോന്‍. സമകാലിക വിഷയങ്ങളെ കുറിച്ച് പഠിയ്ക്കുക, ഭാഷ പഠിയ്ക്കുക എന്നതൊക്കെ സംയുക്തയ്ക്ക് താത്പര്യമുള്ള വിഷയങ്ങളാണ്.

പൃഥ്വിരാജ് നായകനായെത്തിയ ഷാജി കൈലാസ് ചിത്രം കടുവ ആണ് സംയുക്ത മേനോന്‍ നായികയായി അവസാനം പുറത്തിറങ്ങിയ ചിത്രം.വികെ പ്രകാശ് ചിത്രമായ എരിഡയാണ് ഇനി സംയുക്ത മേനോന്റേതായി വരുന്നത്. അവളുടെ രാവുകളിലെ സീമയെ അനുസ്മരിപ്പിക്കുന്ന തരത്തിലെ ലുക്കിലാണ് താരം ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്.

 

മലയളത്തിന് പുറമെ തമിഴിലും സംയുക്ത അഭിനയിച്ചിട്ടുണ്ട്. കന്നഡ അരങ്ങേറ്റത്തിന് തയ്യാറെടുക്കുകയാണ് നടി ബിംബിസാര, വാത്തി എന്ന ചിത്രത്തിനായി കാത്തിരിക്കുകയാണ്.

Leave a Comment

Your email address will not be published.