പ്രിയ താരം ശരണ്യക്ക് വീണ്ടും ട്യൂമർ അതിന്റെ ഒന്നിച്ചു കോവിഡും ബാധിച്ചു…. ഗുരുതരാവസ്ഥയിൽ ആണെന്ന് നടി സീമ ജി നായർ

ഒരു കാലത്ത് മലയാളത്തിൽ ഒരു പിടി നല്ല സിനിമകൾ ചെയ്ത് ആരാധകരുടെ മനസിൽ കയറിക്കൂടിയ ഒരു താരമാണ് ശരണ്യ. നിരവധി സിനിമയിലാണ് താരം അഭിനയിച്ചത്. എന്നും താരത്തെ ഓർക്കുമ്പോൾ താരത്തിന്റെ സൗന്ദര്യം എല്ലാവരുടെ മനസിൽ ഉണ്ടാവും. തന്റെ സൗന്ദര്യം കൊണ്ടും അഭിനയം കൊണ്ടും നിരവധി അർധകരെയാണ് താരം നേടിയെടുത്തത്.

എന്നാൽ താരത്തിന് ബാധിച്ച ട്യൂമർ എന്ന മഹാമാരി കാരണം കഴിഞ്ഞ കുറെ വർഷങ്ങളായി താരം ചികിത്സയിലാണ്. ഇതിനകം തന്നെ നിരവധി സർജറികൾക്ക് വിധേയമായിട്ടുണ്ട് അന്ന് തൊട്ട് ഇന്നുവരെ ഒരു കുട്ടപ്പിറപ്പുപോലെ ശരണ്യയുടെ എല്ലാ കാര്യവും മുന്നിൽ നിന്ന് ചെയുന്ന ഒരു താരമാണ് സീമ ജി നായർ ഒരു ചേച്ചിയുടെ സ്‌ഥാനത്ത്‌ നിന്നും അവർക്ക് വേണ്ട എല്ലാ കാര്യത്തിനും ഓടി നടക്കുകയാണ് ഈ നടി. ശരണ്യക്ക് ഈ കഴിഞ്ഞ മാസം ഒരു സർജറി നടന്നിരുന്നു. ആ വാർത്ത പുറം ലോകവുമായി പങ്കുവെയ്ച്ചത് സീമ തന്നയായിരുന്നു.

കഴിഞ്ഞ മാസം സർജറി കഴിഞ്ഞെങ്കിലും ശരണ്യക്ക് നല്ല വേദന ഉണ്ടെന്നും എല്ലാവരും അവൾക്ക് വേണ്ടി പ്രാർഥിക്കണം എന്നും സീമ പറയുകയുണ്ടായി. എന്നാൽ ഇപ്പോൾ ശരണ്യയെ വീണ്ടും ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരികുകയാണ്.ശരണ്യയുടെ ഇപ്പോഴത്തെ അവസ്ഥയെ കുറിച്ച് സീമ പറയുന്നത് എങ്ങനെയാണ്.

പതിനൊന്നാമത്തെ സർജറി കഴിഞ്ഞതോടെ ശരണയുടെ ശരീരത്തിൽ നിരവധി പ്രശ്നം ഉണ്ടായെന്നും. സ്‌പൈനൽ കോഡിലേക്ക് സ്പ്രഡ് ആയിരിക്കുന്നു എന്ന് ഡോക്ടർ പറയുന്നത് പക്ഷെ പെട്ടന്നൊരു സർജറി അവളുടെ ശരീരത്തിൽ താങ്ങുല്ലെന്ന് കണ്ടുകൊണ്ട് ഡോക്ടർ ആർ സി സി യിലേക്ക് റഫർ ചെയ്തു. അവിടെന്നു റേഡിയേഷൻ കംപ്ലീറ്റ് ചെയ്തു കിമോ തറാപ്പി സ്റ്റാർട്ട്‌ ചെയ്യാൻ ഇരികുകയായിരുന്നു. അപ്പോഴാണ് അറിയാൻ സാധിച്ചത് ശരണ്യക്കും അമ്മയ്ക്കും ബ്രദറിനു കോവിഡ് ബാധിച്ചിട്ടുണ്ടെന്നും അറിയാൻ പറ്റിയത്. ഇപ്പോൾ ശരണ്യ തിരുവനന്തപുരത്തെ ഒരു സ്വകാര്യ ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ചെയ്തിരികുകയാണ് എന്നും സീമ പറഞ്ഞു. എല്ലാവരും അവൾ അതിൽനിന്ന് മുക്തയാവാൻ പ്രാർഥിക്കണം എന്നും സീമ പറഞ്ഞിരികുകയാണ്.

Leave a Comment

Your email address will not be published. Required fields are marked *