43 ആം പിറന്നാൾ ആഘോഷിച്ചു ശാലിനി.

43 ആം പിറന്നാൾ ആഘോഷിച്ചു ശാലിനി.

 

നിരവധി ആരാധകരുള്ള താരമായിരുന്നു ശാലിനി. വിവാഹത്തോടെ അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുകയാണ് താരം. അപൂർവമായി മാത്രമാണ് താരത്തിന്റെ ചിത്രങ്ങളും വീഡിയോകളും പുറത്തു വരാറുള്ളൂ. സോഷ്യൽ മീഡിയയിൽ സജീവമല്ലാത്ത ആളാണ് ശാലിനി.താരത്തിന്റെ വിശേഷങ്ങളും ചിത്രങ്ങളും പ്രേക്ഷകർ കൂടുതൽ അറിയുന്നത് സഹോദരി ശ്യാമിലിയുടെ ഇൻസ്റ്റാഗ്രാമിലൂടെയാണ്.2000 ലാണ് അജിത്തും ശാലിനിയും വിവാഹിതരായത്. ഇവർക്ക് ഒരു മകളും ഒരു മകനും ഉണ്ട്. അമർ കളത്തിന്റെ സെറ്റിൽ വച്ചാണ് ശാലിനിയും അജിത്തും പ്രണയത്തിലായത്. നായികയായിരുന്ന ശാലിനിയുടെ നേർക്ക് കത്തി വീശുന്ന ഒരു ഷോട്ടിൽ അജിത്ത് അറിയാതെ ശാലിനിയുടെ കൈ മുറിച്ചത് മുതലാണ് ഇവരുടെ പ്രണയം തുടങ്ങുന്നത്. മുറിവ് ശാലിനി കാര്യമാക്കിയിലെങ്കിലും അജിത്തിന് അതു വലിയ മനപ്രയാസം ഉണ്ടാക്കി. മുറിവുണങ്ങുന്ന സമയം കൊണ്ട് അജിത്ത് എന്ന മനുഷ്യന്റെ സ്നേഹവും കരുണയും എന്താണെന്ന് താൻ മനസ്സിലാക്കിയെന്നാണ് അജിതമായി പ്രണയം തുടങ്ങിയതിനെക്കുറിച്ച് മുമ്പ് ശാലിനി പറഞ്ഞിരുന്നത്. ബാലതാരമായി സിനിമയിലെത്തി നായികയായി വളർന്ന ശാലിനി അതോടെ സിനിമയോട് വിട പറഞ്ഞു. അഭിനയം ഇഷ്ടമായിരുന്നു പക്ഷേ അജിത്തിനെ ആയിരുന്നു കൂടുതൽ ഇഷ്ടം എന്നാണ് ശാലിനി 2009 ൽ ഒരു മാസികയുടെ അഭിമുഖത്തിൽ പറഞ്ഞിരുന്നത്.

 

പിന്നെ ഇന്ത്യൻ സിനിമ ലോകത്തിന് ഏറെ പ്രിയപ്പെട്ട താര ദമ്പതികളാണ് അജിത്തും ശാലിനിയും. ഇരുവരും പൊതു പരിപാടികളിലും സാമൂഹിക മാധ്യമങ്ങളിലും പ്രത്യക്ഷപ്പെടുന്നത് വളരെ ചുരുക്കമാണ്. ശാലിനിയുടെ 43 ആം പിറന്നാൾ ആയിരുന്നു ഞായറാഴ്ച. ശാലിനിയുടെ പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങൾ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. ഇരുവരും മക്കളോടൊപ്പം പിറന്നാളാഘോഷിക്കുന്ന ചിത്രങ്ങൾ ശാലിനിയുടെ സഹോദരന് റിച്ചാർഡ് ട്വിറ്ററിൽ പങ്കുവെച്ചിരുന്നു. ഓറഞ്ച് കൗണിൽ നിറച്ചിരിയോടെ സുന്ദരിയായി നിൽക്കുന്ന ശാലിനിയായിരുന്നു പിറന്നാള് ദിവസം. അജിത്തും മക്കളായ അനുഷ്കയും അദ്വികും ശാലിനിക്കൊപ്പം ഉണ്ടായിരുന്നു. ചിത്രത്തിന് കമന്റ് മായി ഇരുവരുടെയും ആരാധകരും എത്തിയിട്ടുണ്ട് നിരവധി പേരാണ് താരത്തിന് ആശംസകൾ അറിയിച്ചത്..

 

കുഞ്ചാക്കോ ബോബൻ ശാലിനി കൂട്ടുകെട്ടിൽ മലയാളത്തിൽ ഇറങ്ങിയ സിനിമകളെല്ലാം സൂപ്പർഹിറ്റുകൾ ആയിരുന്നു. ഇരുവരും തമ്മിലുള്ള കെമിസ്ട്രി ആരാധകർക്ക് ഏറെ ഇഷ്ടമായിരുന്നു. അക്കാലത്തെ പ്രിയപ്പെട്ട ജോഡികൾ ആയിരുന്നു ഇരുവരും.

അനിയത്തിപ്രാവ്, നക്ഷത്ര താരാട്ട്, കൈകുടന്ന നിലാവ്,സുന്ദരകില്ലാടി,കളിയൂഞ്ഞാൽ, നിറം,പ്രേം പൂജാരി, എന്നീ സിനിമകളിൽ നായികയായും എന്റെ മാമാട്ടിക്കുട്ടി അമ്മയ്ക്ക്, ആദ്യത്തെ അനുരാഗം,മുത്തോടു മുത്ത്,ഒന്നും മിണ്ടാത്ത ഭാര്യ, സന്ദർഭം, ഒന്നാണ് നമ്മൾ, കൃഷ്ണ ഗുരുവായൂരപ്പ,ഒരു സുമംഗലിയുടെ കഥ, ചക്കരയുമ്മ, എന്നീ സിനിമകളിൽ ബാലതാരമായും അഭിനയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *