തന്നോടൊപ്പം അഭിനയിച്ചിട്ടുള്ള സൂപ്പർസ്റ്റാറുകളെ കുറിച്ച് നടി ശോഭന.

തന്നോടൊപ്പം അഭിനയിച്ചിട്ടുള്ള സൂപ്പർസ്റ്റാറുകളെ കുറിച്ച് നടി ശോഭന.

 

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ശോഭന..നിരവധി ആരാധകരെ സ്വന്തമാക്കിയ എവർഗ്രീൻ നായിക എന്ന് തന്നെ ശോഭനയെ വിളിക്കാം. മോഹൻലാലിനൊപ്പം ആയിരുന്നു ശോഭനയുടെ ഹിറ്റ് ചിത്രങ്ങളുടെ ഒരു വലിയ നിര തന്നെ ഉണ്ടായിരുന്നത്..അത്രത്തോളം ആരാധകർ നെഞ്ചിലേറ്റിയ ശോഭന പിന്നീട് നൃത്തത്തിൽ കൂടുതൽ സജീവമായി തുടരുകയായിരുന്നു.. സിനിമയിൽ നിരവധി അവസരങ്ങൾ ശോഭനയെ തേടി എത്തുന്നുണ്ടായിരുന്നുവെങ്കിലും നൃത്തം ആയിരുന്നു ശോഭനയുടെ പ്രാണവായു എന്ന് ശോഭന തെളിയിച്ചു കഴിഞ്ഞു..

മലയാളത്തിൽ തനിക്ക് മികച്ച കഥാപാത്രങ്ങൾ ആയിരുന്നു ലഭിച്ചിരുന്നത്.. ഹിന്ദിയിൽ ഒന്നും സിനിമ ചെയ്യണമെന്ന് ആഗ്രഹിച്ചിട്ട് പോലുമില്ല. ഹിന്ദിയിൽ മാധുരി ദീക്ഷിത് ചെയ്തതുപോലെയുള്ള സിനിമകൾ ചെയ്യണമെന്ന് ആഗ്രഹം ഉണ്ടായിരുന്നു..എന്നാൽ അമ്മ അങ്ങനെയുള്ള അവസരങ്ങൾ വന്നപ്പോൾ നോ പറഞ്ഞു. അതിന് കാരണം ആ സമയത്ത് മലയാള സിനിമകൾ ഒരുപാട് തനിക്ക് ഉണ്ടായിരുന്നു. അത് ഉപേക്ഷിച്ച് പോകാൻ സാധിച്ചിരുന്നില്ല.. തമിഴിൽ തന്റെ ചില ചിത്രങ്ങൾ ഒക്കെ പരാജയം നേരിടുകയായിരുന്നു ചെയ്തത്.. എന്നാൽ ഒരിക്കൽപോലും തനിക്ക് പണം സമ്പാദിക്കണം എന്നോ വീടുകൾ വയ്ക്കണമെന്നോ ഒന്നും ആഗ്രഹം തോന്നിയിരുന്നില്ല..

 

സ്വന്തം ശബ്ദത്തിൽ തന്നെ ഡബ്ബ് ചെയ്യണം എന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിലും അന്നത്തെ സംവിധായകർ ഒന്നും തന്നെ അതിന് സമ്മതിച്ചില്ല..

നൃത്തത്തിലേക്ക് മുഴുകിയ നാളുകളെല്ലാം ശോഭന ഇപ്പോഴും മനസ്സിൽ കൊണ്ടു നടക്കുന്നവയാണ്..ശോഭന സ്വന്തമായി നൃത്ത വിദ്യാലയം തുടങ്ങുകയും അതിൽ നിരവധി വിദ്യാർത്ഥികൾ എത്തുകയും ചെയ്തിട്ടുണ്ട്.. തന്റെ നൃത്തവിദ്യാലയത്തിൽ നിന്നുള്ള നിമിഷങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ ശോഭന ഷെയർ ചെയ്യാറുണ്ട്.. മോഹൻലാൽ, മമ്മൂട്ടി, രജനികാന്ത്, കമൽഹാസൻ തുടങ്ങി തെന്നിന്ത്യയിലെ സൂപ്പർസ്റ്റാറുകളുടെ കൂടെയെല്ലാം ശോഭന അഭിനയിച്ചിട്ടുണ്ട്.. ഇപ്പോഴിതാ തന്നോടൊപ്പം അഭിനയിച്ച സൂപ്പർസ്റ്റാറുകളെ കുറിച്ച് പറയുകയാണ് നടി ശോഭന. സൂപ്പർ താരങ്ങൾ എന്നതിനപ്പുറം തന്റെ സഹപ്രവർത്തകർ ആയാണ് അഭിനയിക്കുമ്പോൾ അവരെ കണ്ടിട്ടുള്ളത്..

പക്ഷേ ആദ്യ സിനിമയിൽ കമൽ സാർ ആയിരുന്നു ഹീറോ.. അപ്പോൾ കുറച്ച് ഭയന്നുപോയി. എന്റെ ആദ്യ സിനിമ ആയിരുന്നില്ലേ.. അദ്ദേഹം വാക്കിംഗ് ഗോഡ് ആയിരുന്നു ആ സമയത്ത്.. 33-34 വയസ്സ് പ്രായം. സകലകലാവല്ലഭൻ..എല്ലാത്തിലും പേടി തോന്നിയ എന്റെ ഒരേയൊരു സിനിമ അതായിരുന്നു. അന്ന് എനിക്ക് 14 വയസ്സ് തികഞ്ഞിട്ടുള്ളൂ.. പാതി കോഴിയെപ്പോലെ. ആ സിനിമയ്ക്ക് ശേഷം പിന്നീട് ആത്മവിശ്വാസം വന്നു.. മോശമായാൽ പിന്നെ സിനിമ കിട്ടില്ലെന്ന് തിരിച്ചറിഞ്ഞു.. തെലുങ്ക് സിനിമയിലാണ് ഏറ്റവും ബഹുമാനം ലഭിക്കുന്നത്. ആർട്ടിസ്റ്റുകളോട് നിർമ്മാതാക്കൾക്ക് ഉൾപ്പെടെ ബഹുമാനമാണ്.. ശോഭന പറഞ്ഞു..

Leave a Comment

Your email address will not be published. Required fields are marked *