ആരോഗ്യനില തൃപ്തികരമല്ല എല്ലാവരും പ്രാര്‍ഥിക്കണം നടി സുമ ജയറാം…….

ആരോഗ്യനില തൃപ്തികരമല്ല എല്ലാവരും പ്രാര്‍ഥിക്കണം നടി സുമ ജയറാം…….

 

മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട നടിയാണ് സുമ ജയറാം. നായികയായും സഹനടിയായിട്ടുമൊക്കെ ഒട്ടനവധി സിനിമകളിലും ടെലിവിഷൻ സീരിയലുകളിലുമൊക്കെ അഭിനയിച്ചിട്ടുള്ള താര മാണ് സുമ മൂന്നാം മുറ എന്ന ചിത്രത്തിൽ ഒരു കുട്ടിയുടെ വേഷത്തിലൂടെയാണ് സുമി അഭിനയരംഗത്തേക്ക് ചുവടുവയ്ക്കുന്നത്. കുടുംബത്തിൽ നിന്നും എതിർപ്പുകൾ ഉണ്ടാകുമെന്ന് ഭയന്ന് അമ്മ മേഴ്സി ജോർജും സുമിയും ചേർന്നാണ് സുമിയുടെ മേരി സുമി എന്ന പേര് മാറ്റി സുമ ജയറാം എന്നാക്കിയത്

സുമ വളരെ കുറച്ച് ചിത്രങ്ങൾ മാത്രമേ ചെയ്തിരുന്നുള്ളു എങ്കിലും അതെല്ലാം വളരെ ശ്രദ്ധേയ വേഷങ്ങൾ ആയിരുന്നു.

എങ്കിലും അതെല്ലാം വളരെ ശ്രദ്ധേയ വേഷങ്ങൾ ആയിരുന്നു. ഇഷ്ടം, ക്രൈം ഫയൽ, ഭർത്താവുദ്യോഗം, കുട്ടേട്ടൻ, എന്റെ സൂര്യപുത്രിക്ക് തുടങ്ങി നിരവധി ചിത്രങ്ങളിൽ സുമ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ദിലീപിനൊപ്പം ഇഷ്ടത്തിൽ അഭിനയിച്ച ശേഷം അഭിനയത്തിൽ നിന്നും ഇടവേളയും എടുത്തിരുന്നു.അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുന്നതിന്റെ ഇടയിലാണ് നിർമ്മാതാവിന്റെ വേഷത്തിലും സുമ സിനിമയിലേക്ക് മടങ്ങിയെത്തിയത്.

കഴിഞ്ഞ നാളുകളിൽ ഭർത്താവിനും മക്കൾക്കുമൊപ്പം നിൽക്കുന്ന സുമയുടെ ഫോട്ടോസ് വൈറലായതോടെ താരകുടുംബത്തിന്റെ വിശേഷങ്ങൾ അറിയാൻ കാത്തിരിക്കുകയായിരുന്നു ആരാധകർ.

വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷം അമ്പതിനോട് അടുക്കുന്ന വേളയിൽ ഇരട്ട കുഞ്ഞുങ്ങളാണ് സുമയ്ക്ക് പിറന്നിരിക്കുന്നത്. എല്ലാ വിശേഷങ്ങളും പ്രേക്ഷകരുമായി പങ്കുവെക്കാറുള്ള സുമ നേരത്തെ അമ്മയാകാൻ പോകുന്നതിന്റെ സന്തോഷവും പങ്കുവെച്ചിരുന്നു ഗർഭകാല വിശേഷങ്ങളും കുട്ടി ജനിച്ചതുശേഷമുള്ള ചിത്രങ്ങളും, ‘കുട്ടികളുടെ മാമോദീസ ചടങ്ങകളും ആഘോഷമാക്കിയിരിക്കുന്നു. മാമോദിസ ചടങ്ങിന്റെ ദൃശ്യങ്ങളും ആരാധകർക്ക് മുൻപിലേക്ക് എത്തിച്ചിരുന്നു.. ആന്റണി എന്നും ജോർജ് എന്നുമാണ് ഇരട്ടക്കുട്ടികൾക്ക് പേര് ഇട്ടിട്ടുള്ളത്. പരമ്പരാഗത രീതിയിൽ തന്നെയാണ് മക്കൾക്ക് പേരിട്ടിരിക്കുന്നത്. കാത്തിരുന്നു കിട്ടിയ കണ്മണി കളുടെ ആദ്യ ചടങ്ങ് ആഘോഷമാക്കുകയാണ് ഇരുവരും.

എല്ലാം നടി തന്റെ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചിരുന്നു. ബാല്യകാല സുഹൃത്തായ ലല്ലുഷ് ഫിലിപ്പ് മാത്യുവാണ് താരത്തിന്റെ ഭർത്താവ്.

അതേ സമയവും, പ്രായം കൂടിയത് കൊണ്ട് ഗർഭിണിയായിരുന്നപ്പോൾ തനിക്ക് ആശങ്കകൾ ഉണ്ടായിരുന്നതായി ഒരു അഭിമുഖത്തിൽ സുമ പറഞ്ഞിരുന്നു. ആണോ പെണ്ണോ ആരായാലും ആരോഗ്യമുള്ള കുഞ്ഞ് ജനിക്കണേ എന്നായിരുന്നു പ്രാർഥന. ഒടുവിൽ മിടുക്കന്മാരായ രണ്ട് ആൺകുട്ടികളെ തന്നെ കിട്ടി. വല്യപ്പന്മാരുടെ പേരുകൾ ചേർത്താണ് മക്കൾക്ക് ആന്റണി ഫിലിപ്പ് മാത്യു, ജോർജ് ഫിലിപ്പ് മാത്യു എന്നീ പേരുകളിട്ടത്.

 

 

ഇപ്പോഴിത സുമ പങ്കുവെച്ച ഏറ്റവും പുതിയ സോഷ്യല്‍മീഡിയ പോസ്റ്റാണ് വൈറലാകുന്നത്. ആശുപത്രി കിടക്കയില്‍ നിന്നുള്ള ചിത്രങ്ങള്‍ക്കൊപ്പമായിരുന്നു സുമയുടെ സോഷ്യല്‍മീഡിയ പോസ്റ്റ്.

 

ആരോഗ്യനില തൃപ്തികരമല്ല എല്ലാവരും പ്രാര്‍ഥിക്കണമെന്നായിരുന്നു സുമ ജയറാം സോഷ്യല്‍മീഡിയയില്‍ കുറിച്ചത്. എന്നാല്‍ എന്താണ് അസുഖമെന്ന് സുമ ജയറാം വ്യക്തമാക്കിയിട്ടില്ല. ഫോട്ടോ വൈറലായതോടെ നിരവധി പേര്‍ നടിയുടെ ആരോഗ്യത്തെ കുറിച്ച്‌ തിരക്കുന്നുണ്ട്. എത്രയും വേഗം സുഖം പ്രാപിക്കാന്‍ പ്രാര്‍ഥിക്കുന്നു…. ആശംസിക്കുന്നുവെന്നാണ് ആരാധകര്‍ സുമയുടെ സോഷ്യല്‍മീഡിയ പോസ്റ്റിന് താഴെ കുറിച്ചത്.

Leave a Comment

Your email address will not be published. Required fields are marked *