‘ഞാനും എന്റാളും’… റിയാലിറ്റി ഷോ വിശേഷങ്ങൾ പങ്കുവെച്ച് നടി യമുന..

‘ഞാനും എന്റാളും’… റിയാലിറ്റി ഷോ വിശേഷങ്ങൾ പങ്കുവെച്ച് നടി യമുന..

 

സിനിമകളിലും സീരിയലുകളിലും ഒരുപോലെ സജീവമായ നടിയാണ് യമുന. വില്ലത്തിയായും സഹാതരമായും യുമുന പ്രേക്ഷകര്‍ക്ക് മുന്നിലെത്തി. നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെകിലും സീരിയലുകളിലൂടെയാണ് താരം ജനപ്രീതി നേടിയത്.

‘ഇപ്പോള്‍ സീ കേരളം ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന ഞാനും എന്റാളും എന്ന റിയാലിറ്റി ഷോയില്‍ മത്സരാര്‍ത്ഥിയായി ഇവര്‍ എത്തുന്നുണ്ട്. ‘ചെറുതായിരിക്കുമ്ബോഴും അമ്മ വേഷങ്ങള്‍ ചെയ്‌തു. ദിലീപേട്ടന്റെ അമ്മയായി. ഉസ്താദ് എന്ന സിനിമയില്‍ ലാലേട്ടന്റെ കുട്ടിക്കാലത്തെ അമ്മയായി. അന്ന് 19 വയസ് മാത്രമേ ഉണ്ടായിരുന്നുള്ളു. ഇപ്പോള്‍ എനിക്ക് 45 വയസ്സായി. ഞാന്‍ അത് അഭിമാനത്തോടെ പറയും. പലരും എന്റെ ഇന്‍സ്റാഗ്രാമിലും മറ്റുമൊക്കെ കമന്റ് ഇടാറുണ്ട്. ഈ കിളവിക്ക് വേറെ പണിയില്ലേയെന്ന്.ആരൊക്കെ കിളവി എന്ന് വിളിച്ചാലും ഞാന്‍ സമ്മതിച്ച്‌ തരില്ല..

അത് ഞാന്‍ തീരുമാനിച്ചിരിക്കുന്ന കാര്യമാണ്. ഇനി ആരൊക്കെ എന്നെ കിളവി എന്ന് വിളിച്ചാലും ഞാന്‍ സമ്മതിച്ച്‌ തരില്ല. എന്റെ പ്രായം പറയുന്നതില്‍ എനിക്ക് ഒരു വിഷമവുമില്ല. 45 വയസിലും ഇങ്ങനെ ഇരിക്കുന്നതില്‍ എനിക്ക് അഭിമാനമുണ്ട്. എന്റെ മക്കളും അത് തന്നെയാണ് പറയുന്നത്. അമ്മ എപ്പോഴും ഇങ്ങനെ ഇരിക്കണം എന്നാണ് അവര്‍ പറയാറുള്ളത്.ഞാന്‍ ഒന്ന് ചടഞ്ഞു കൂടിയാല്‍ അവര്‍ക്കാണ് വലിയ വിഷമം. രണ്ടു പേരും പറയും, അമ്മ ഇങ്ങനെ ഇരുന്നാല്‍ ശരിയാവില്ല. ഞങ്ങള്‍ക്ക് കാണുന്നത് ഇഷ്ടമല്ലെന്ന്. ദേവേട്ടനും അത് തന്നെയാണ് പറയുന്നത്. ഞാന്‍ ചിന്തിക്കുന്നത് എന്റെ ശരിക്കുമുള്ള പ്രായം ഇപ്പോള്‍ സ്റ്റാര്‍ട്ട് ചെയ്തിട്ടേ ഉള്ളു എന്നാണ്. അങ്ങനെയാണ് എന്റെ മനസ്സില്‍.ഞാന്‍ പഠിച്ച പാഠങ്ങളില്‍ നിന്ന് ബോള്‍ഡ് ആയി മാറിയത്.

 

പലവിധത്തിലുള്ള റിയാലിറ്റി ഷോ കള്‍ വന്നിട്ടുണ്ടെങ്കിലും താരദമ്പതിമാരെ പങ്കെടുപ്പിച്ച് കൊണ്ട് രസകരമായി നടത്തിയ ഷോ ആണ് ഞാനും എന്റാളും. വളരെ കുറച്ച് കാലമേ ഉണ്ടായിരുന്നുള്ളു എങ്കിലും പ്രേക്ഷക പ്രശംസ പിടിച്ച് പറ്റാന്‍ അതിന് സാധിച്ചിരുന്നു. മിനിസ്‌ക്രീനിലൂടെ ശ്രദ്ധേയരായ ചില താരങ്ങളും അവരുടെ പങ്കാളികളുമാണ് ഷോ യിലേക്ക് എത്തിയത്.

നടി യമുന റാണിയുടെ കൂടെ ഭര്‍ത്താവ് ദേവനും എത്തിയിരുന്നു. അതുവരെ ഉണ്ടായിരുന്ന വിമര്‍ശനങ്ങളെല്ലാം കാറ്റില്‍ പറത്തി കാഴ്ചക്കാരുടെ മനസ് നിറയ്ക്കാന്‍ ഇരുവര്‍ക്കും സാധിച്ചു. ഈ പരിപാടിയിലേക്ക് വന്നതിനെ പറ്റി ഗ്രാന്‍ഡ് ഫിനാലെയോട് അനുബന്ധിച്ച് താരങ്ങള്‍ പറഞ്ഞ കാര്യങ്ങളാണ് വൈറലാവുന്നത്.ഇങ്ങനൊരു റിയാലിറ്റി ഷോ തന്റെ ജീവിതത്തിലെ ആദ്യാനുഭവം ആയിരുന്നുവെന്നാണ് ദേവന്‍ പറയുന്നത്. ഞാനും യമുനയും മാത്രമായിട്ടാണ് ഇവിടേക്ക് വന്നത്. എന്നാല്‍ തിരികെ പോകുമ്പോള്‍ വലിയൊരു അമേസിംഗ് ഫാമിലിയെയാണ് ഞങ്ങള്‍ക്ക് കിട്ടിയത്…

ഓരോ ദിവസവും അത്രയും മനോഹരമായിരുന്നു. ഇവിടെയെത്തിയ ആദ്യമൊക്കെ റൂമില്‍ താമസിക്കാന്‍ മടിച്ചു. വേറൊരു ഹോട്ടലില്‍ പോയാണ് താമസിച്ചത്. എന്നാല്‍ പതുക്കെ ഇവരൊക്കെ എവിടെയാണ് താമസിക്കുന്നതെന്ന് അന്വേഷിച്ച് അവിടെ പോയി താമസിച്ച് തുടങ്ങിയെന്നും ദേവന്‍ പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *