അഭിനയ ജീവിതത്തിൽ 40 വർഷം പിന്നീട് പ്രിയ താരം മീന ആശംസകൾ അറിയിച്ചു സിനിമ പ്രവർത്തകരും ആരാധകരും

തന്റെ സൗന്ദര്യം കൊണ്ടും അഭിനയം കൊണ്ടും ഇന്ത്യ ഒട്ടാകെ ആരാധകർ ഉള്ള ഒരു താരമാണ് മീന. തമിഴിൽ സിനിമയിൽ കൂടിയാണ് താരം തന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത്. മോഹൻലാൽ ചിത്രത്തിൽ കൂടിയാണ് താരം മലയാളിക്കിടയിൽ സുപരിചതയായി മാറിയത്. മലയാളത്തിൽ ഒരു പക്ഷെ ഏറ്റവും കൂടുതൽ സിനിമയിൽ മോഹൻലാലിന്റെ നായിക ആയിട്ട് അഭിനയിച്ച ഒരു താരമാണ് മീന. ഇപ്പോൾ മലയാളത്തിൽ ഒരു ചർച്ച വിഷയം ആണ് ആമസോണിലുടെ റിലീസ് ചെയ്ത് സൂപ്പർ ഹിറ്റ് സിനിമ ദൃശ്യം 2.ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞിരിക്കുകയാണ് ഇതിലെ താരങ്ങളുടെ അഭിമുഖങ്ങളും വിശേഷങ്ങളും. അതിലെ പ്രധാന വേഷം ചെയിത മീനയുടെ വാക്കുകൾ ആണ് ഇപ്പോൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.

ദൃശ്യം സിനിമയിൽ മോഹൻലാലിന്റെ ഭാര്യ ആയിട്ടാണ് മീന അഭിനയിച്ചത്. ബാല താരം ആയിട്ടാണ് മീന സിനിമ ലോകത്തേക്ക് അരങ്ങേറിയത്. ഒരു കാലത്ത് തമിഴ് സിനിമയിൽലെ സൂപ്പർ ഹിറ്റ്‌ നായികമാരിൽ ഒരാളായിരുന്നു താരം. അഭിനയിച്ച സിനിമ എല്ലാം വൻ വിജയം ആയിരുന്നു. മലയാളത്തിലും അതുപോലെ തന്നെ ആണ് അഭിനയിച്ച എല്ലാ സിനിമകളും സൂപ്പർ ഹിറ്റ് ആക്കിയിരുന്നു താരം.

ഇപ്പോൾ താരം സോഷ്യൽ മീഡിയയിൽ തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷ വാർത്ത അറിയിച്ചിരിക്കുകയാണ്. സിനിമ അഭിനയ മേഖലയിൽ 40 വർഷം പിന്നിട്ടു എന്ന സന്തോഷ വാർത്തയാണ് താരം പങ്കുവെയ്ച്ചത്. ഇതിന്റെ കൂടെ താരം ഒരു വീഡിയോയും പങ്കുവെയ്ച്ചിട്ടുണ്ട്. 40 വർഷകാലം നിങ്ങൾ തരുന്ന ഈ സ്നേഹത്തിനും പിന്തുണയിക്കും നന്ദി അറിയിക്കാൻ താരം മറന്നില്ല. താരത്തിന്റെ ഈ സന്തോഷ നിമിഷത്തിന്ന് ആശംസ അറിയിച്ചു കൊണ്ട് സിനമ പ്രവർത്തകരും ആരാധകരും എത്തിയിരുന്നു.

ഇത്ര വയസായിട്ടും താരത്തിന്റെ സൗന്ദര്യവും അഭിനയവും ഇന്നും മലയാളികൾക്ക് ഏറെ ഇഷ്ട്ടമാണ്. മീന 2009 ആണ് വിവാഹം കഴിച്ചത്. ഇപ്പോൾ ഇരുവർക്കും ഒരു മകൾ കൂടിയുണ്ട്. തമിഴിലും, മലയാളത്തിലും വമ്പൻ താരങ്ങളുടെ കൂടെ എല്ലാം അഭിനയിക്കാൻ അവസരം ലഭിച്ച താരം കൂടിയാണ് മീന. ഏത് വേഷം കിട്ടിയാലും ഒരു മടിയും കൂടാതെ ആ കഥാപാത്രം മികച്ചതാക്കാൻ വേണ്ടി താരം ശ്രെമിക്കാറുണ്ട്സോഷ്യൽ മീഡിയയിൽ ഇപ്പോൾ സജീവമാണ് താരം. തന്റെ എല്ലാ വിശേഷങ്ങളും ചിത്രങ്ങളും നിരന്തരമായി താരത്തിന്റെ ആരാധകർക്ക് പങ്കുവെയ്ക്കാറുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *