രണ്ടു വർഷത്തെ ട്വിറ്ററിലെ വിലക്കിന് ശേഷം കങ്കണ റണാവത്ത് വീണ്ടും ട്വിറ്ററിൽ തിരിച്ചെത്തി…
കൂടുതലായും ബോളിവുഡിലാണ് കങ്കണ റണാവത് തന്റെ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത് എങ്കിലും തമിഴിലും തന്റെ സാന്നിധ്യം അറിയിച്ചിട്ടുള്ള ആളാണ്… ബോളിവുഡിൽ എന്നും വിവാദങ്ങൾ സൃഷ്ടിക്കാനായി ജനിച്ച താരമായിരുന്നു കങ്കണ റണാവത് എന്ന ഒരു ശ്രുതി തന്നെയുണ്ട്… ബോളിവുഡിൽ കങ്കണക്കി എതിർപ്പ് ഇല്ലാത്ത ആരുമില്ല എന്നാണ് താരത്തെ പറ്റി നമുക്ക് തോന്നാറുള്ളത്… പലരുടെ പേരു എടുത്തു പറഞ്ഞു താരം പലപ്പോഴും വിവാദങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. ഇതിൽ ഏറ്റവുമൊടുവിലായി വിവാദമുണ്ടാക്കിയത് ആലിയ ഭട്ടിനെ കുറിച്ച് ആയിരുന്നു.. ആലിയ ഭട്ടിന്റെ പുറത്തിറങ്ങിയ ചിത്രം പൊട്ടിപ്പോകും എന്നും അതിന്റെ പ്രൊഡ്യൂസർ കുത്തുപാളയെടുക്കും എന്നായിരുന്നു പറഞ്ഞത്… എന്നാൽ ആ ചിത്രം വൻ രീതിയിൽ കളക്ഷൻ നേടിയ ചിത്രമായിരുന്നു. ഇതുപോലെതന്നെ ദീപികയുടെ മുൻപ് പുറത്തിറങ്ങിയ ചിത്രത്തിനും ഇതുപോലെയുള്ള പരാമർശവുമായി താരം രംഗത്തെത്തിയിരുന്നു..
അതേസമയം രണ്ടു വർഷങ്ങൾക്കു മുൻപ് ആയിരുന്നു നടിയുടെ ട്വിറ്റർ അക്കൗണ്ടിന് വിലക്കേർപ്പെടുത്തിയത്. വിദ്വേഷ പ്രസംഗം നടത്തി എന്ന് ആരോപിച്ചുകൊണ്ട് ആയിരുന്നു മൈക്രോ ബ്ലോഗിംഗ് സൈറ്റ് ആയിട്ടുള്ള ട്വിറ്റർ ഇവരുടെ അക്കൗണ്ട് നീക്കം ചെയ്തത്. പിന്നീട് വലിയ രീതിയിൽ താരം ട്വിറ്ററിനെതിരെ രംഗത്തുവയും ചെയ്തിരുന്നു. പിന്നീട് താരം തന്റെ ചിത്രങ്ങളും അപ്ഡേറ്റുകളും എല്ലാം പങ്കുവെച്ചത് ഇൻസ്റ്റാഗ്രാം വഴിയായിരുന്നു. ഒരിക്കൽ ട്വിറ്ററിൽ നിന്നും പണി കിട്ടിയതുകൊണ്ട് ഇൻസ്റ്റാഗ്രാമിൽ വളരെ മാന്യമായിട്ടാണ് താരം ഇടപെട്ടത്.
ഇപ്പോൾ രണ്ടു വർഷത്തെ വിലക്കിന് ശേഷം താരം തിരിച്ചുവന്നിരിക്കുകയാണ്. തന്റെ ഏറ്റവും പുതിയ സിനിമയുടെ ടീസർ പങ്ക് വെച്ചുകൊണ്ട് ആണ് താരം ഇപ്പോൾ രംഗത്ത് എത്തിയിരിക്കുന്നത്. എമർജൻസി എന്നാണ് സിനിമയുടെ പേര്. ഇന്ദിരാഗാന്ധിയുടെ ജീവിതത്തിലൂടെയാണ് ചിത്രം കടന്നുപോകുന്നത്. ഈ സിനിമയുടെ സംവിധാനം നിർവഹിക്കുന്നതും കങ്കണ തന്നെയാണ് എന്ന പ്രത്യേകതയും ഉണ്ട്.
അതേസമയം സിനിമയുടെ ഷൂട്ടിംഗ് പൂർത്തിയാക്കിയിരിക്കുകയാണ് എങ്കിലും ഉടനെ ഒന്നും സിനിമ റിലീസ് ചെയ്യാൻ സാധ്യതയില്ല. വലിയ രീതിയിലുള്ള പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ ആണ് സിനിമയ്ക്ക് ഇനി വരാനുള്ളത്. അതേ സമയം ഇപ്പോൾ സിനിമയുടെ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ് താരം. ഒക്ടോബർ ഇരുപതാം തീയതി ആയിരിക്കും ചിത്രം റിലീസ് ചെയ്യുന്നത് എന്നാണ് ലഭിക്കുന്ന സൂചനകൾ. അതായത് 9 മാസം നീണ്ടുനിൽക്കുന്ന പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾക്ക് ആണ് സിനിമ ഇനി സാക്ഷ്യം വഹിക്കാൻ പോകുന്നത് എന്നർത്ഥം.