വിവാഹമോചനത്തിന് പിന്നാലെ ഗോസിപ്പുകളിൽ നട്ടംതിരിഞ്ഞ് നാഗ ചൈതന്യ..

വിവാഹമോചനത്തിന് പിന്നാലെ ഗോസിപ്പുകളിൽ നട്ടംതിരിഞ്ഞ് നാഗ ചൈതന്യ..

 

തെന്നിന്ത്യ ഒട്ടാകെ ആഘോഷിച്ച താരജോഡികൾ ആയിരുന്നു നാഗചൈതന്യയും സാമന്തയും..ഇരുവരുടെയും വിവാഹവും വിവാഹ മോചനവും എന്നും വാർത്തകളിൽ ഇടംപിടിച്ച സംഭവമായിരുന്നു. 2017 ൽ വിവാഹം കഴിച്ച ഇരുവരും 2021 ഓടുകൂടി വേർപിരിയുകയായിരുന്നു. സിനിമയുടെ ലൊക്കേഷനിൽ വച്ചാണ് ഇരുവരും പരിചയപ്പെടുന്നതും സുഹൃത്തുക്കളാകുന്നതും. ഈ പരിചയം പിന്നീട് പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു. വിവാഹ ശേഷവും സാമന്ത സിനിമകളിൽ സജീവമായിരുന്നു. ഇരുവരും ഒരുമിച്ചെത്തിയ പരസ്യ ചിത്രങ്ങളും വളരെയധികം ശ്രദ്ധ നേടിയിരുന്നു.. വിവാഹമോചനത്തിനു ശേഷം ഇരുവരും അവരവരുടെ തിരക്കുകളിലേക്ക് മുങ്ങിപ്പോയി..

വിവാഹമോചനത്തിനുശേഷം ശക്തമായ കാൽവെപ്പുകൾ ആയിരുന്നു സാമന്ത ഇൻഡസ്ട്രിയിൽ നടത്തിയത്.. സാമന്തയുടെ എല്ലാ പ്രോജക്ടുകളും വമ്പൻ ഹിറ്റ് ആയിരുന്നു എന്നു വേണമെങ്കിൽ പറയാം. ബോളിവുഡിലും അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ് നടി..

 

സാമന്തയ്ക്ക് ഗുരുതര ചർമ്മരോഗം ആണെന്നും അത് ചികിൽസിക്കാനായി അമേരിക്കയിലേക്ക് പോയെന്നും കഴിഞ്ഞ ദിവസങ്ങളിൽ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ യാതൊരുവിധ ആരോഗ്യ പ്രശ്നങ്ങളും സാമന്തയ്ക്ക് ഇല്ലെന്നാണ് നടിയുടെ അടുത്ത വൃത്തങ്ങൾ വ്യക്തമാക്കിയത്. തെലുങ്കിൽ ഒരുപിടി ചിത്രങ്ങളുമായി വമ്പൻ തിരക്കിൽ തന്നെയാണ് സാമന്ത. ശാകുന്തളം, ഖുശി, യശോദ എന്നിവയാണ് താരത്തിന്റെതായി പുറത്തിറങ്ങാൻ ഇരിക്കുന്ന ചിത്രങ്ങൾ. അതോടൊപ്പം ബോളിവുഡിലും താരം അരങ്ങേറ്റത്തിന് ഒരുങ്ങുന്നു. അറേഞ്ച് മെൻസ് ഓഫ് ലവ് എന്ന ഇംഗ്ലീഷ് സിനിമയിലും താരം അഭിനയിക്കുന്നുണ്ട്..

വിവാഹമോചനത്തിനു പിന്നാലെ ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞുനിൽക്കുന്ന താരമായി മാറി നാഗ ചൈതന്യ..തന്റെ ഒപ്പം അഭിനയിച്ചിട്ടുള്ള ശോഭിത ധൂലിപാലയുമായി പ്രണയത്തിലാണ് എന്നാണ് താരത്തെപ്പറ്റി വരുന്ന ഗോസിപ്പുകൾ. ഇരു താരങ്ങളും ഇതേപ്പറ്റി യാതൊന്നും ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇത് വെറും ഗോസിപ്പ് ആണെന്ന് പറഞ്ഞു രണ്ടുപേരും വാർത്തകൾക്കെതിരെ രംഗത്തും വന്നിട്ടില്ല. ഇത്തരമൊരു ഗോസിപ്പ് പ്രചരിച്ചതിന് പിന്നാലെ ശോഭിതക്കും നാഗ ചൈതന്യക്കും പിന്നാലെയാണ് പാപ്പരാസികൾ.. തങ്ങളുടെ സ്വകാര്യജീവിതം വാർത്തകളിൽ എന്നും നിറഞ്ഞുനിൽക്കുന്നതിൽ അതൃപ്തി പ്രകടിപ്പിച്ച് നാഗ ചൈതന്യ രംഗത്ത് വന്നിരുന്നു.. വിവാഹമോചനം കഴിഞ്ഞ് ഇത്രയും ആയിട്ടും ഇപ്പോഴും മാധ്യമങ്ങളിൽ തങ്ങളുടെ വിവാഹമോചന വാർത്തകൾ കാണുന്നത് തന്നെ അത്യധികം ബോറടിപ്പിക്കുന്നു എന്ന് നാഗ ചൈതന്യ അടുത്തിടെ പറഞ്ഞിരുന്നു..

അടുത്തിടെ ശോഭിത നൂലിപാലയുടെ സോഷ്യൽ മീഡിയയിൽ വന്ന ചിത്രങ്ങൾ ലൈക്ക് ചെയ്തതിനെ തുടർന്ന് വീണ്ടും ഇതേ ഗോസിപ്പ് ശക്തി പ്രാപിക്കുകയാണ്.. പൊന്നിയിൻ സെൽവൻ എന്ന ചിത്രത്തിലെ താരത്തിന്റെ കഥാപാത്രത്തിന്റെ ഗെറ്റപ്പിലുള്ള ചിത്രമാണ് ശോഭിത പോസ്റ്റ് ചെയ്തിരുന്നത്. ഒരേ രംഗത്ത് പ്രവർത്തിക്കുന്നവർ ഫോട്ടോയ്ക്ക് ലൈക്ക് ചെയ്യുന്നതിനെ പോലും എന്തിന് വളച്ചൊടിക്കുന്നു എന്ന് ചോദിച്ച ചില ആരാധകരും രംഗത്തെത്തിയിട്ടുണ്ട്..

Leave a Comment

Your email address will not be published.