സത്യം അറിഞ്ഞപ്പോൾ ഐശ്വര്യ റായിയെ മാറ്റി, കരീന കപൂറിനെ കാസ്റ്റ് ചെയ്തു…

സത്യം അറിഞ്ഞപ്പോൾ ഐശ്വര്യ റായിയെ മാറ്റി, കരീന കപൂറിനെ കാസ്റ്റ് ചെയ്തു…

 

ഒരു ഇന്ത്യൻ അഭിനേത്രിയും മോഡലും മിസ്സ് വേൾഡ് 1994-ലെ മത്സരത്തിലെ വിജയിയുമാണ് ഐശ്വര്യ റായ് ബച്ചൻ.ലോകത്തിൽ ഏറ്റവും സൗന്ദര്യമുള്ള വനിത എന്ന് പലപ്പോഴും വിശേഷിപ്പിക്കാറുള്ള ഇവരുടെ ആദ്യ ചലച്ചിത്രം 1997-ൽ മണിരത്നം സം‌വിധാനം ചെയ്ത ഇരുവർ ആയിരുന്നു. വാണിജ്യസിനിമകളിൽ ഐശ്വര്യയുടെ ആദ്യ വിജയം നേടിയ ചലച്ചിത്രം 1998-ൽ പുറത്തിറങ്ങിയ തമിഴ് ചലച്ചിത്രം ജീൻസ് ആണ്.സഞ്ചയ് ലീലാ ബൻസാലിയുടെ ഹം ദിൽ ദേ ചുകേ സനം എന്ന സിനിമയിലൂടെ ഐശ്വര്യ ബോളിവുഡ് സിനിമാലോകത്ത് എത്തി. ഈ സിനിമയിലെ അഭിനയത്തിന് ഐശ്വര്യയ്ക്ക് മികച്ച നടിക്കുള്ള ഫിലിംഫെയർ പുരസ്കാരം ലഭിച്ചു. തുടർന്ന് സഞ്ചയ് ലീലാ ബൻസാലിയുടെ അടുത്ത ചിത്രമായ ദേവദാസിലും ഐശ്വര്യ അഭിനയിച്ചു. 2002-ൽ പുറത്തിറങ്ങിയ ഈ ചിത്രത്തിലെ അഭിനയത്തിന് ഐശ്വര്യയ്ക്ക് മികച്ച രണ്ടാമത്തെ നടിക്കുള്ള ഫിലിംഫെയർ അവാർഡും കരസ്ഥമായി. തുടർന്ന് ഹിന്ദിയിൽ സജീവമായ ഐശ്വര്യ ഹിന്ദിയെക്കൂടാതെ തമിഴ്, ബംഗാളി സിനിമകളിലും ബ്രൈഡ് ആൻ പ്രിജുഡിസ് (2003), മിസ്‌ട്രസ് ഓഫ് സ്പൈസസ് (2005), ലാസ്റ്റ് റീജിയൻ (2007) എന്നീ അന്തർദേശീയ ചലച്ചിത്രങ്ങളിലും അഭിനയിക്കുകയുണ്ടായി.

1997-ൽ പുറത്തിറങ്ങിയ ഇരുവർ എന്ന മണിരത്നം ചിത്രത്തിൽ മോഹൻലാലിന്റെ അഞ്ച് നായികയമാരിൽ ഒരാളായിട്ടായിരുന്നു ഐശ്വര്യടെ അഭിനയജീവിതത്തിന്റെ തുടക്കം. ഓർ പ്യാർ ഹോഗയാ എന്ന ഹിന്ദി ചിത്രമായിരുന്നു ഐശ്വര്യുടെ ആദ്യ ബോളിവുഡ് ചിത്രം. ബോബി ഡിയോൾ ആയിരുന്നു ഈ ചിത്രത്തിലെ നായകൻ. ഈ സിനിമ സാമ്പത്തികമായി ഒരു പരാജയമായിരുന്നു

 

ഇപ്പോൾ ഹീറോയിൻ എന്ന ചിത്രത്തിലേക്ക് താൻ ആദ്യം കാസ്റ്റ് ചെയ്തിരുന്നത് ഐശ്വര്യ റായിയെ ആയിരുന്നു എന്നും എന്നാൽ താരം ഗർഭിണിയാണെന്ന് അറിയാതെയാണ് കാസ്റ്റ് ചെയ്തത് എന്നും സത്യമറിഞ്ഞപ്പോൾ അവരെ അതിൽ നിന്നും മാറ്റി പിന്നീട് കരീന കപൂറിനെ നായികയാക്കി കാസ്റ്റ് ചെയ്യുകയായിരുന്നു എന്ന് സംവിധായകൻ മധുർ ബണ്ടാക്കർ പറയുന്നു..

എന്റെ വിയർപ്പും ചോരയും നൽകി ചെയ്ത സ്വപ്ന പദ്ധതിയായിരുന്നു ഹീറോയിൻ എന്ന സിനിമ. ഹീറോയിൻ എന്ന ചിത്രം രണ്ട് ലൊക്കേഷനുകളിൽ ചിത്രീകരിക്കാൻ കഴിയുന്ന ഒരു സാധാരണ സിനിമയായിരുന്നില്ല..

40 ഓളം ലൊക്കേഷനുകളാണ് ഉള്ളത്. ചിത്രത്തിൽ ഡാൻസ്, അഡൽട്ട് സീൻ തുടങ്ങി ഒട്ടനവധി അടൾട്ട് സീൻ മുതൽ പുക വലിക്കുന്ന സീൻ വരെയുണ്ട്.. ഗർഭിണിയാണെന്ന് മറച്ചുവെച്ചാണ് ഐശ്വര്യ കരാർ ഒപ്പിട്ടത്.. ടിവിയിലെ വാർത്തയിൽ നിന്നുമാണ് ഇങ്ങനെയൊരു സംഭവം തന്നെ ഞാൻ അറിയുന്നത് അങ്ങനെയാണ് ഐശ്വര്യ റായിയെ ചിത്രത്തിൽ നിന്നും മാറ്റുന്നത്..

Leave a Comment

Your email address will not be published. Required fields are marked *