കല്യാണം കഴിഞ്ഞാൽ പെണ്ണുങ്ങൾ കുറച്ചൊക്കെ ഒതുങ്ങണം…

കല്യാണം കഴിഞ്ഞാൽ പെണ്ണുങ്ങൾ കുറച്ചൊക്കെ ഒതുങ്ങണം…

 

കല്യാണം കഴിഞ്ഞ് വീട്ടമ്മമാരായി യാതൊരു പരാതിയും കൂടാതെ യന്ത്രം ആയി പ്രവർത്തിച്ചു കൊണ്ടിരിക്കാൻ വേണ്ടിയുള്ള ട്രെയിനിങ് ഒരു പെൺകുട്ടി ജനിച്ച അന്നുമുതൽ അവൾക്ക് കുത്തിവെച്ച് തുടങ്ങുന്നതാണ്… ഈയൊരു പ്രയത്നത്തിന് വേണ്ടി സ്വന്തം കുടുംബം അടക്കം ഒരു സമൂഹം മൊത്തം ഒറ്റക്കെട്ടായി നിൽക്കുന്നു എന്നതാണ് സത്യം… പൗരാണിക കാലം മുതൽ ഈയൊരു തത്വം സ്ത്രീകളുടെ മേൽ അടിച്ചേൽപ്പിക്കാൻ പലരും മുന്നോട്ടു വന്നിട്ടുണ്ട്.. സമൂഹത്തിൽ പുരുഷന്മാരുടെ മേൽകോയ്മ വളർത്തിയെടുക്കാൻ സ്ത്രീകളുടെ അടിമത്തം അനിവാര്യമായിരുന്നു… സ്ത്രീകളെ സേവകരായ വ്യക്തികളായും ശാരീരിക ആവശ്യത്തിനായും മാത്രമാണ് ഉപയോഗിക്കാൻ അവർ ഉദ്ദേശിച്ചത്… അതിനുവേണ്ടി പണ്ടേക്കു പണ്ടേ കാലം മുതൽ അതിനുള്ള ശ്രമങ്ങൾ നടന്നു കൊണ്ടിരുന്നു.. സ്ത്രീകളെ വീടിന്റെ നാലു കോണുകൾക്കുള്ളിൽ തളച്ചിടാൻ മൊത്തത്തിൽ സമൂഹം തന്നെ മുൻകൈയ്യെടുത്ത് നടന്നു .. സ്ത്രീകൾ തങ്ങൾക്കൊപ്പം നിന്നാൽ താങ്കളുടെ മേൽകോയ്മ നഷ്ടപ്പെടുമെന്ന് പുരുഷന്മാർ വിശ്വസിച്ചു.. ഫെമിനിസവും ആയി വരുന്ന സ്ത്രീകളെ പുരുഷന്മാർ വെറുക്കുന്നതിന്റെ ഏറ്റവും വലിയ കാരണവും ഇതാണ്.. തങ്ങളുടെ വില മനസ്സിലാക്കി സംസാരിക്കുന്ന സ്ത്രീകളെ പുരുഷന്മാർക്ക് അക്ഷരാർത്ഥത്തിൽ ഭയമാണ്…

 

വിവാഹം കഴിക്കുന്നത് തന്നെ പലപ്പോഴും തങ്ങളുടെ വീട്ടുകാരെയും വീട്ടിലെ കാര്യങ്ങളും നോക്കാൻ പണം കൊടുക്കാത്ത ഒരു വേലക്കാരി വേണമെന്ന ആവശ്യത്തിനാണ്. ഒപ്പം ശാരീരിക ആവശ്യങ്ങൾക്കും..

 

വീട്ടമ്മ ആയി കഴിഞ്ഞാൽ ഭർത്താവിന്റെ അച്ഛനെയും അമ്മയെയും കുടുംബത്തെ മൊത്തം നോക്കേണ്ടത് അവളുടെ കടമയാണ്… അമ്മായി അമ്മയും അമ്മായി അച്ഛനോ മരുമകൾ വന്നുകഴിഞ്ഞു വിശ്രമ ജീവിതം എന്ന രീതിയിലാണ് നമ്മുടെ സമൂഹം കണ്ടീഷൻ ചെയ്തു വെച്ചിരിക്കുന്നത്… ഇവർക്കു വേണ്ടരീതിയിൽ ഇവളെ മാനസികമായി പീഡിപ്പിക്കാനും അവകാശമുണ്ട്.. ഇനി മര്യാദയുടെ രീതിയിൽ ഇവർ ഇവളെ സമീപിച്ചു എന്നുതന്നെ കരുതുക. അത് തങ്ങളുടെ മഹത്വമായി വിളിച്ചുപറയാനും യാതൊരു നാണക്കേടും ഇല്ലാത്ത കൂട്ടരാവും ഇവർ..

ഈയൊരു ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും ഈ പറഞ്ഞ കാര്യങ്ങൾക്ക് അണുവിട വ്യത്യാസമില്ലാതെ തുടർന്നുപോരുന്നു എങ്കിൽ മനസ്സിലാക്കുക സ്ത്രീയുടെ വിലയും സമൂഹത്തിലെ പുരുഷ മേൽക്കോയ്മയും.. നമ്മുടെ സമൂഹം ഏറെ മാറിയെന്ന് കരുതുമ്പോഴും പല പെൺകുട്ടികളും ഈ അടിച്ചമർത്തലിൽ പെട്ട് ജീവിതം വെന്തുരുകുകയാണ്.. എഞ്ചിനീയർ ആയാലും ഡോക്ടർ ആയാലും വിവാഹം കഴിഞ്ഞ് ജോലിക്ക് പോകണമെങ്കിൽ വീട്ടിലെ എല്ലാ കാര്യങ്ങളും ചെയ്തു ഭർത്താവിനെയും വീട്ടുകാര്യങ്ങളും ആവശ്യങ്ങൾ എല്ലാം കഴിഞ്ഞു വേണം പോകാൻ.. മക്കളുണ്ടായി എന്നു കരുതുക. സ്വന്തം പ്രൊഫഷൻ ഏറെ കാലത്തേക്ക് മക്കളെ വളർത്താൻ വേണ്ടി മാറ്റിവയ്ക്കേണ്ടി വരുന്നത് അമ്മമാരാണ്…

കുടുംബത്തിന് ആയിരിക്കണം ഒരു പെണ്ണ് പ്രാധാന്യം ആദ്യം കൊടുക്കേണ്ടത് എന്നൊക്കെയാണ് സമൂഹത്തിലെ പൊതുധാരണ.. ഭൂരിപക്ഷം വരുന്ന ജനവിഭാഗം ഇങ്ങനെ ചിന്തിക്കുന്നത് കൊണ്ട് തങ്ങൾക്ക് മറുത്തൊരു അഭിപ്രായമുണ്ടെങ്കിലും പുറത്തുകാണിക്കാതെ ജീവിച്ചു തീർക്കേണ്ടി വരുന്നവർ,വീട്ടമ്മമാർ..

Leave a Comment

Your email address will not be published.