ഇംഗ്ലീഷ് പ്രീമിയർ ലീഗിന് പിന്നാലെ മിന്നൽ മുരളി എഫക്ട് ഇന്ത്യൻ ക്രിക്കറ്റ് ടീമിലും

ഇംഗ്ലീഷ് പ്രീമിയർ ലീഗിന് പിന്നാലെ മിന്നൽ മുരളി എഫക്ട് ഇന്ത്യൻ ക്രിക്കറ്റ് ടീമിലും. മിന്നൽ മുരളിയുടെ ഗാനത്തോട് കൂടിയുള്ള രവീന്ദ്ര ജഡേജയുടെ വർക്ക്ഔട്ട് വിഡിയോ പോസ്റ്ററിന് പിന്നാലെ കമന്‍റുമായി യഥാർഥ മിന്നൽ മുരളി എത്തി. ബംഗളൂരു നാഷനൽ ക്രിക്കറ്റ് അക്കാദമിയിലെ ജിമ്മിൽ ജഡേജ വർക്കു ഔട്ട് ചെയ്യുന്നതായിട്ടുള്ള വീഡിയോ ആണ് വൈറലായി മാറി കൊണ്ടിരിക്കുന്നത് .

തീ മിന്നൽ തുടങ്ങി ,കാറ്റും കോളും തുടങ്ങി എന്ന് ആരംഭിക്കുന്ന ഗാനത്തിലെ മഞ്ചാടിക്കറ്റിനുള്ളിലെ എന്ന വരികളാണ് വിഡിയോയ്‌ക്കൊപ്പം ജഡേജ പോസ്റ്റ് ചെയ്തത്. യഥാർത്ഥ മിന്നൽ മുരളിയായ ടോവിനോ ഇമോജികൾ വിഡിയോയ്ക്കു അടിയിൽ കമ്മെന്റ് ആയി ഇട്ടു. ‘മിന്നൽ ജഡ്ഡു’ എന്ന കമ്മെന്റുമായി ജഡജെയുടെ ആരാധകരെത്തി.

View this post on Instagram

 

A post shared by Royalnavghan (@ravindra.jadeja)

കുറച്ച് ദിവസങ്ങൾക്കു മുൻപ് ഇംഗ്ലീഷ് പ്രീമിയർ ലീഗ് ടീമായ മാഞ്ചസ്റ്റർ സിറ്റിയിൽ ‘മിന്നൽ എഫക്ട്’ പ്രത്യക്ഷപ്പെട്ടിരുന്നു.അൾജീരിയൻ താരം റിയാദ് മെഹ്റസി​ന്‍റെ ​ഫോട്ടോക്ക് ​’മെഹ്റസ് മുരളി,ഞങ്ങളുടെ സൂപ്പർ ഹീറോ’ എന്ന അടിക്കുറിപ്പ് നൽകിയാണ് മാഞ്ചസ്റ്റർ സിറ്റി സമൂഹ മാധ്യമങ്ങളിൽ പങ്കു വെച്ചത്.നിമിഷങ്ങൾക്ക് അകം തന്നെ ആ പോസ്റ്റ് ആരാധകർ ഏറ്റെടുത്തിരുന്നു.മിന്നൽ മുരളി (ഒറിജിനൽ) നിങ്ങളെ കാണുന്നുണ്ട്’ എന്ന കമന്‍റാണ് ടൊവിനോ ​പങ്കുവെച്ചത്. ഇതിനുപിന്നാലെ മലയാളികൾ കൂട്ടത്തോടെ പോസ്റ്റിന് കീഴിൽ കമൻറ് ഇട്ടതു.

Leave a Comment

Your email address will not be published. Required fields are marked *