Latest NewsSocial Media Trend

ജീവിതത്തില്‍ ഏറ്റവും അധികം അപമാനിതയായത് അയാള്‍ കാരണം- അഹാന

ജീവിതത്തില്‍ ഏറ്റവും അധികം അപമാനിതയായത് അയാള്‍ കാരണം- അഹാന

ഈ ലോക് ഡൗണ്‍ കാലത്ത് അഹാന സോഷ്യല്‍ മീഡിയയില്‍ വളരെ അധികം സജീവമാണ്. താരത്തിന്റെ യുടൂബ് ചാനലില്‍ വ്യത്യസ്തമാ കണ്ടന്റുകള്‍ അവതരിപ്പിക്കാന്‍ അഹാന ശ്രമിക്കാറുണ്ട്. ഒരു ദിവസത്തെ കുറിച്ചും ജീവിതത്തിലെ പല രസകരമായ നിമിഷത്തെ കുറിച്ചുമാണ് അഹാന അടുത്തിടെ യുട്യൂബ് ചാനലിലൂടെ പ്രേക്ഷകരുമായി പങ്കുവെയ്ച്ചത്. ഇപ്പോഴിതാ പുതിയ വീഡിയോ വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

ആരാധകര്‍ ചെയ്തതില്‍ വെച്ച്‌ ഏറ്റവും വെറുപ്പിച്ച സംഭവത്തെ കുറിച്ചാണ് അഹാന വീഡിയോയിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്. താരത്തിന്റെ വീഡിയോക്ക് നിരവധി അഭിപ്രായങ്ങളും ലഭിക്കുന്നുണ്ട്. താരംകോളേജില്‍ പഠിക്കുന്ന കാലത്ത് നടന്ന സംഭവമാണ് അഹാന വീഡിയോയിലൂടെ പങ്കുവെച്ചത്.

ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന ആദ്യ ചിത്രത്തിന് ശേഷം കോളേജില്‍ പഠിക്കുമ്ബോള്‍ ഒരാള്‍ക്ക്തന്നോട് തീവ്രമായ ആരാധന തോന്നുകയും തനിക്ക് കോളെജിലേക്ക് ഗിഫ്റ്റ് അയയ്ക്കുകയും ചെയ്തു.

ചെന്നൈയിലായിരുന്നു താന്‍ പഠിച്ചത്. അവര്‍ക്ക് മലയാളം വായിക്കാന്‍ അറിയില്ലെങ്കില്‍ കൂടിയും ലവ് ലെറ്ററൊക്കെ അവര്‍ പൊട്ടിച്ച്‌ വായിച്ചിരുന്നുവെന്നും മൂന്നാല് പേജുള്ള ആ ലെറ്ററില്‍ പത്ത് തവണയെങ്കിലും ഐലവ് യൂ എന്ന് എഴുതിയിരുന്നിരുന്നുവെന്നും കോളെജിലുള്ളവര്‍. അവര്‍ എന്നോട് കാര്യം ചോദിച്ചുവെന്നും അത് തന്റെ ജീവിതത്തില്‍ ആദ്യത്തെ സംഭവമായിരുന്നു, അതു കൊണ്ട് തന്നെ വല്ലാത്ത ചമ്മലായി പോയി എന്നും താരം മനസു തുറന്നു.

Tags
Show More

Related Articles

Back to top button
Close