ഷൂട്ടിങ്ങിനിടെ അഹാന തെന്നിവീണു, ഒപ്പം സംവിധായകന്റെ ഐഫോണും, തൻ്റെ തട്ടുകൾ ഉള്ള പാവാടയ്ക്ക് നന്ദി പറഞ്ഞ് താരം; 

ഷൂട്ടിങ്ങിനിടെ അഹാന തെന്നിവീണു, ഒപ്പം സംവിധായകന്റെ ഐഫോണും, തൻ്റെ തട്ടുകൾ ഉള്ള പാവാടയ്ക്ക് നന്ദി പറഞ്ഞ് താരം;

 

 

യുവതാരനിരയിൽ പ്രധാനികളിലൊരാളാണ് അഹാന കൃഷ്ണ. അച്ഛന് പിന്നാലെയായാണ് മകളും അഭിനയലോകത്തേക്കെത്തിയത്. ആദ്യ സിനിമയിലൂടെ തന്നെ ശ്രദ്ധ നേടിയ താരപുത്രിക്ക് നിരവധി മികച്ച അവസരങ്ങളായിരുന്നു ലഭിച്ചത്. എല്ലാതരം കഥാപാത്രങ്ങളേയും അവതരിപ്പിക്കാനാവുമെന്നും താരപുത്രി ഇതിനകം തെളിയിച്ചിരുന്നു അഭിനയത്തിനു

പുറമെ യാത്രകളെ ഏറെയിഷ്ടപ്പെടുന്ന വ്യക്തിയാണ് നടി അഹാന കൃഷ്ണ. സമൂഹമാധ്യമങ്ങളിൽ സജീവമാണ് ഈ താരം

തന്റെ യാത്രകളെ കുറിച്ച് മനോഹരമായ കുറിപ്പുകളും വീഡിയോയുമൊക്കെ അഹാന

സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്.

കഴിഞ്ഞ മാസം മാലി ദ്വീപിലേക്ക് നടത്തിയ യാത്രയുടെ ചിത്രങ്ങളും അഹാന പങ്കുവച്ചിരുന്നു, പിന്നിട് വിത്യസ്ത വിഭവങ്ങൾ തേടി ഭക്ഷണം കഴിക്കാൻ മാത്രം ദുബായ് യാത്രയും പങ്കുവച്ചിരുന്നു.ദിയ, ഇഷാനി, ഹൻസിക എന്നിങ്ങനെ മൂന്ന് സഹോദരിമാരാണ് അഹാനയ്ക്കുള്ളത്.

ഞാൻ സ്റ്റീവ് ലോപ്പസി’ൽ ‘അഞ്ജലി’ എന്ന നായികാ കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് അഹാന സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള, ലൂക്ക, പതിനെട്ടാം പടി, പിടികിട്ടാപ്പുള്ളി എന്നീ ചിത്രങ്ങളിലും അഹാനയുടേതായി പുറത്തു വന്നിരുന്നു.

ടൊവിനോയ്ക്കൊപ്പമെത്തിയ ലൂക്ക എന്ന ചിത്രത്തിലൂടെയാണ് അഹാന ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയത്.

 

അഹാന കൃഷ്ണയുടെ ആദ്യ സംവിധാന സംരഭമായിരുന്നു കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ‘തോന്നൽ’. മ്യൂസിക് വിഡിയോ ആയിട്ടാണ് ‘തോന്നൽ’ എത്തിയത്.മ്യൂസിക് വീഡിയോയിൽ അഹാന തന്നെയാണ് അഭിനയിച്ചത്. ‘തോന്നൽ’ എന്ന വീഡിയോയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. നാൻസി റാണി, അടി ,നാൻസി റാണി എന്നിവയാണ് ഇനി റിലീസ് ചെയ്യാനിരിക്കുന്ന അഹാനയുടെ ചിത്രങ്ങൾ.

 

ഇപ്പോഴിതാ ഷൂട്ടിങ്ങിനിടെ തെന്നിവീണ് നടി അഹാന കൃഷ്ണയുടെ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയകളിൽ ശ്രദ്ധ നേടുന്നത്. കൃത്യമായി കാമറയില്‍ പതിഞ്ഞ വീഴചയുടെ ദൃശ്യങ്ങള്‍ താരം തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്.

 

മീ, മൈസെല്‍ഫ് ആന്‍ഡ് ഐ എന്ന വെബ് സീരീസ് ചിത്രീകരണത്തിന് ഇടയിലായിരുന്നു അപ്രതീക്ഷിത വീഴ്ച. ധരിച്ചിരുന്ന നീളന്‍ സ്കര്‍ട്ടില്‍ തട്ടി വീഴുകയായിരുന്നു. സ്കര്‍ട്ട് പല തട്ടുകള്‍ ഉള്ളതിനാല്‍ മറ്റു പരുക്കുകളൊന്നും പറ്റിയില്ലെന്നും താരം പറഞ്ഞു.

സ്മൂത്ത് ലൈക്ക് ബട്ടര്‍ ഞാന്‍. എപ്പോഴും വീഴാറില്ല പക്ഷേ വീണാല്‍ അതൊരു സംഭവമായിരിക്കും. മീ, മൈസെല്‍ഫ് ആന്‍ഡ് ഐയുടെ ആറാം എപ്പിസോഡിന്റെ ഷൂട്ടിങ് നടക്കുന്നതിനിടെ എന്റെ സ്‌കര്‍ട്ടില്‍ തട്ടി വീണു. സംവിധായകന്‍ അഭിലാഷ് സുധീഷിന്റെ പുതിയ ഐഫോണ്‍ 13 പ്രോ മാക്‌സും എനിക്കൊപ്പം വീണു. ഒരുപാട് തട്ടുകളുള്ള പാവാടയ്ക്ക് നന്ദി, എനിക്ക് മറ്റ് പരുക്കുകളൊന്നും പറ്റിയില്ല. ഫോണും സുരക്ഷിതമായിരുന്നു, അത് എങ്ങനെയെന്ന് ദൈവത്തിനറിയാം.- അഹാന കുറിച്ചു

 

എന്തായാലും രസകരമായ കമന്റുകളാണ് വിഡിയോയ്ക്ക് താഴെ വരുന്നത്. തന്റെ കുട്ടിക്കാലം ഓര്‍മ വന്നു എന്നാണ് നടി പ്രാചിക തെഹ്ലാന്‍ കുറിച്ചത്. വീണിട്ട് ഇത്ര ശാന്തമായി ഒരാളെ കാണുന്നത് ആദ്യമായിട്ടാണെന്നും ഒരാള്‍ കുറിച്ചു. ഒരു ലക്ഷത്തോളം പേരാണ് വിഡിയോ ലൈക്ക് ചെയ്തിരിക്കുന്നത്.

Leave a Comment

Your email address will not be published.