താൻ ഇതുവരെ വർക്ക് ചെയ്തതിൽ അടിയുണ്ടാക്കിയിട്ടുള്ള ഒരേയൊരു ആക്ടർ ഷൈൻ ടോം ചാക്കോ ആണെന്ന് ഐശ്വര്യ ലക്ഷ്മി..

താൻ ഇതുവരെ വർക്ക് ചെയ്തതിൽ അടിയുണ്ടാക്കിയിട്ടുള്ള ഒരേയൊരു ആക്ടർ ഷൈൻ ടോം ചാക്കോ ആണെന്ന് ഐശ്വര്യ ലക്ഷ്മി..

 

ഐശ്വര്യ ലക്ഷ്മിയെ കേന്ദ്ര കഥാപാത്രമാക്കി ഈയിടെ റിലീസ് ചെയ്ത ചിത്രമാണ് കുമാരി..പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോൻ ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.. മലയാള സിനിമ പ്രേക്ഷകർ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രം ആയിരുന്നു കുമാരി..ചിത്രത്തിന്റെ ട്രെയിലറുകളും പോസ്റ്ററുകളും കണ്ടതോടെ പ്രേക്ഷകരുടെ ആകാംക്ഷ കൂടുകയായിരുന്നു. ചിത്രത്തിൽ ശക്തമായ ഒരു സ്ത്രീ കഥാപാത്രത്തെയാണ് ഐശ്വര്യലക്ഷ്മി അവതരിപ്പിച്ചിരിക്കുന്നത്..ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന സിനിമയിലൂടെ അഭിനയരംഗത്തേക്ക് ചുവടുവെച്ച ഐശ്വര്യ ഇന്ന് തെന്നിന്ത്യയിൽ അറിയപ്പെടുന്ന ഒരു താരമാണ്.. ഐശ്വര്യ ചെയ്യുന്നത് ചെറിയ വേഷമാണെങ്കിൽ പോലും ആ സിനിമയിൽ അതിന് അത്രയും പ്രാധാന്യമുണ്ടാകും. മണി രത്നം സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രം പൊന്നിയിൻ സെൽവൻ എന്ന ചിത്രത്തിൽ ശ്രദ്ധേയമായ ഒരു വേഷം ഐശ്വര്യ ചെയ്തിരുന്നു..

നിർമ്മൽ സംവിധാനം ചെയ്ത സിനിമയായ കുമാരി ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ചർച്ച വിഷയമായിരുന്നു.. കഥയും തിരക്കഥയും നിർമ്മൽ തന്നെയാണ് നിർവഹിച്ചിരിക്കുന്നത്.. ഒരു പുരാണകഥയാണ് ചിത്രം പറയുന്നത്…. മുത്തശ്ശിക്കഥ പോലുള്ള നരേഷനിലൂടെ തുടങ്ങി പഴയ തറവാടിന്റെ വളരെ സമൃദ്ധമായ കാഴ്ചകളിലൂടെയാണ് കുമാരി സഞ്ചരിക്കാൻ തുടങ്ങിയത്.. ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ ഷെയിൻ ടോം ചാക്കോയും എത്തുന്നുണ്ട്..

 

ഇപ്പോൾ കുമാരി എന്ന സിനിമയ്ക്ക് വേണ്ടി ഷെയ്ൻ ടോം ചാക്കോയോടൊപ്പം അഭിനയിച്ചപ്പോൾ ഉണ്ടായ അനുഭവം തുറന്നു പറയുകയാണ് ഐശ്വര്യ ലക്ഷ്മി. ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായി കുമാരിയായി ഐശ്വര്യ എത്തിയപ്പോൾ ദ്രുവൻ എന്ന പ്രധാന വേഷം ചെയ്തത് ഷൈൻ ടോം ചാക്കോ ആയിരുന്നു..

ഞാനിതുവരെ ഒരുമിച്ച് അഭിനയിച്ചിട്ടുള്ളതിൽ ആകെ അടി ഉണ്ടാക്കിയിട്ടുള്ള വ്യക്തി അത് ഷൈൻ ടോം ചാക്കോയാണ് എന്നാണ് ഐശ്വര്യ ലക്ഷ്മി പറയുന്നത്.. അതേസമയം തന്നെ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട അഭിനേതാക്കളിൽ ഒരാളും അദ്ദേഹം തന്നെയാണെന്നും നടി പറയുന്നു.. ഷൈൻ നമ്മൾ കരുതുന്ന പോലെ ഒരാളേയല്ല.. എല്ലാവരിൽ നിന്നും വളരെ വ്യത്യസ്തനാണ്.. ഞാൻ ഇതുവരെ കണ്ടിട്ടുള്ള എല്ലാ മനുഷ്യന്മാരിൽ നിന്നുമൊക്കെ ഒത്തിരി വ്യത്യസ്തനാണ്. ഞാനിതുവരെ ഒരു കോ ആർട്ടിസ്റ്റിന്റെ കൂടെയും അടി ഉണ്ടാക്കിയിട്ടില്ല.. നമ്മൾ സെറ്റിൽ വരുന്നു, കാണുന്നു, കുറച്ചുദിവസം ഒരുമിച്ച് ജോലി ചെയ്യുന്നു, പോകുന്നു…അതിൽ ചിലപ്പോഴൊക്കെ ചിലരുമായി ഫ്രണ്ട്സ് ആകും. അത്രയേ ഉള്ളൂ..ഷൈനിന്റെ കാര്യം അങ്ങനെയല്ല. ഞാൻ ഷൈനോട് അടി ഉണ്ടാക്കിയിട്ടുണ്ട്. ഉറക്കെ സംസാരിച്ചിട്ടുണ്ട്.. അടി ഉണ്ടാക്കി അടുത്ത നിമിഷം സ്നേഹിച്ച് അഭിനയിച്ചിട്ടുണ്ട്..

എന്റെ ഫേവറിറ്റ് കോആർട്ടിസ്റ്റുകളിൽ ഒരാളാണ് ഷൈൻ..വീണ്ടും വീണ്ടും വർക്ക് ചെയ്യണം എന്ന് ആഗ്രഹമുണ്ട്

.. പിന്നെ അദ്ദേഹം ഒരു അമേസിങ് ആക്ടർ ആണ്.. സെറ്റിൽ എത്തിക്കഴിഞ്ഞാൽ ഷൈന് മറ്റൊന്നും ആവശ്യമില്ല. ക്യാമറക്കു മുന്നിൽ വന്നു നിന്ന് അഭിനയിക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ മാത്രമേ ചോദിക്കാനുള്ളൂ. അല്ലാതെ എനിക്ക് ഇങ്ങനത്തെ ക്യാരവാന്‍ വേണം, ആരും പിന്നെ ശല്യപ്പെടുത്താൻ പാടില്ല എന്നൊന്നുമില്ല. ജൂനിയർ ആർട്ടിസ്റ്റുകൾ വരുന്ന സമയത്ത് അവർക്ക് ഡ്രസ്സ് മാറാൻ സ്ഥലം തികഞ്ഞില്ലെങ്കിൽ ഷൈനിരിക്കുന്ന റൂം മാറിക്കൊടുക്കും. അവിടെയായിരുന്നു നല്ല ബാത്റൂം ഉള്ളത് ഉപയോഗിചോളൂ എന്നൊക്കെ പറയും.. ഐശ്വര്യ ലക്ഷ്മി പറഞ്ഞു

Leave a Comment

Your email address will not be published. Required fields are marked *