Social Media Trend

കണ്ടാൽ മലയാളി എന്ന് പറയില്ല, ദുബായിലുള്ള തൃശൂർകാരി അവതാരകയുടെ വിശേഷങ്ങൾ ഇങ്ങനെ

മലയാളികൾ കടന്ന് ചെല്ലാത്ത ഇടമില്ല ലോകത്ത്. ഏത് രാജ്യത്തും ഏത് രംഗത്തും മലയാളികളുടെ സാന്നിധ്യമുണ്ട്. ഇത്തരത്തിൽ ശ്രദ്ധേയമാവുകയാണ് എമിറേറ്റ്‌സ് ലോട്ടോ നറുക്കെടുപ്പിൽ ഭാഗ്യം അവതരിപ്പിക്കുന്ന മലയാളി യുവതി. തൃശൂർ സ്വദേശി അജിതിന്റെയും പാലക്കാടുകാരി പ്രീതയുടെയും മകൾ െഎശ്വര്യ അജിതാണ് എമിറേറ്റ്‌സ് ലോട്ടോയുടെ അവതാരക. ഒറ്റ നോട്ടത്തിൽ ഐശ്വര്യ മലയാളിയാണെന്ന് ആരും പറയില്ല. എമിറേറ്റ്‌സ് ലോട്ടോയുടെ നറുക്കെടുപ്പ് വേദിയിൽ ഐശ്വര്യയുടെ മലയാളം കേട്ട് ഏവരും ഞെട്ടിയതോടെയാണ് യുവതി ആരാണെന്ന അന്വേഷണം ആരംഭിച്ചത്. യുഎഇിയലെ അറിയപ്പെടുന്ന മോഡലായ ഐശ്വര്യ അവതാരകയും സംരംഭകയുമാണ്.

നറുക്കെടുപ്പിൽ ഏവരും ആകാംക്ഷയോടെ കാത്തിരുന്നപ്പോൾ ഐശ്വര്യയുടെ വാക്കുകൾ എത്തി. ‘നമസ്‌കാരം, നമ്മുടെ ഇന്നത്തെ ഷോയിലേയ്ക്ക് എല്ലാവർക്കും സ്വാഗതം. ആരായിരിക്കും അമ്പത് മില്യൻ ദിർഹമിന്റെ വിജയി? നമുക്ക് കുറച്ച് സമയത്തിനുള്ളിൽ കണ്ടുപിടിക്കാം’. ഇത് കേട്ടതും ഏവരും ഞെട്ടി. ഇംഗ്ലീഷിലും ഹിന്ദിയിലും കാര്യം പറഞ്ഞ ശേഷമായിരുന്നു ഐശ്വര്യ മലയാളത്തിലേക്ക് കടന്നത്. പലരും വിചാരിച്ചത് അവതാരക കാണാപ്പാഠം പഠിച്ച് പറയുന്നത് ആയിരിക്കും എന്നായിരുന്നു.

പലപ്പോഴും ദുബായി ഡ്യൂട്ടി ഫ്രീ, അബുദാബി ബിഗ്ടിക്കറ്റ് നറുക്കെടുപ്പുകളിൽ സമ്മാനങ്ങൾ നേടുന്നത് അധികവും മലയാളികൾ അടങ്ങുന്ന ഇന്ത്യക്കാരാണ്. അതിനാലാണ് മലയാളവും ഹിന്ദിയും അറിയാവുന്ന അവതാരകയെ നിയമിക്കാൻ എമിറേറ്റ്‌സ് ലോട്ടോ അധികൃതർ തയ്യാറായത്. ഇതോടെയാണ് ഹിന്ദിയും മലയാളവും ഇംഗ്ലീഷും അറിയാവുന്ന ഐശ്വര്യ അജിതിന് നറുക്ക് വീണത്.

‘മലയാളം എന്റെ മൂന്നാം ഭാഷയാണെന്ന’ ഐശ്വര്യ ഒരു ഓൺലൈൻ മാധ്യമത്തോട് പ്രതികരിച്ചു. ‘ഇപ്പോൾ ഏറ്റവും കൂടുതൽ സംസാരിക്കുന്നത് ഇംഗ്ലീഷാണ്. രണ്ടാമത് ഹിന്ദിയും. മൂന്നാമതായാണ് മലയാളം സംസാരിക്കാൻ അവസരം ലഭിക്കുന്നത്. അതുകൊണ്ടാണ് മൂന്നാം ഭാഷയെന്ന് പറഞ്ഞത്. എങ്കിലും മലയാളത്തോട് നിറ സ്‌നേഹം തന്നെ”- ഐശ്വര്യ പറഞ്ഞു.

‘എമിറേറ്റ്‌സ് ലോട്ടോയുടെ മുഖങ്ങളിലൊന്നായി എന്നെ തിരഞ്ഞെടുത്തപ്പോൾ അതിയായ സന്തോഷം തോന്നി. ലോകത്ത് എവിടെ ചെന്നാലും മലയാളികളെ കാണാമെന്നാണല്ലോ പറയാറ്. എമിറേറ്റ്‌സ് ലോട്ടോയിലും മലയാളി ഭാഗ്യം തുടരുന്നുണ്ട്. ഏറ്റവും ഒടുവിൽ കഴിഞ്ഞ ശനിയാഴ്ച നടന്ന നറുക്കെടുപ്പിലും ഒരു കോടി രൂപ വീതമുള്ള രണ്ടാം സമ്മാനം പങ്കിട്ടെടുത്ത രണ്ടു പേരും മലയാളികളായിരുന്നു. അതുകൊണ്ട് തന്നെ ഹൃദയം കൊണ്ടാണ് ഞാൻ ആ വേദിയിൽ സംസാരിക്കുന്നത്’. – ഐശ്വര്യ പറഞ്ഞു. ‘ഓരോ ആഴ്ചയും ആളുകളുടെ ജീവിതത്തിൽ സൗഭാഗ്യമുണ്ടാകുന്നതിന് സാക്ഷിയാകാൻ സാധിക്കുന്നതിൽ അതിയായ സന്തോഷമുണ്ട്. പ്രത്യേകിച്ച് സാധാരണക്കാർക്ക് ഭാഗ്യം ലഭിക്കുമ്പോൾ’- ഐശ്വര്യ പറഞ്ഞു.

തന്റെ നാലാം വയസിൽ 1990ൽ ആണ് ഐശ്വര്യ മാതാപിതാക്കൾക്ക് ഒപ്പം യുഎഇയിൽ എത്തിയത്. ദുബായിൽഡ സ്‌കൂൾ പഠനം പൂർത്തിയാക്കി. തുടർന്ന് നാട്ടിൽ എത്തി എറണാകുളം സെന്റ് തെരേസാസ് കോളേജിൽ നിന്നും ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം നേടി. പിന്നീട് യുഎഇയിലേക്ക് മടങ്ങി എത്തി. മലയാളം സ്വകാര്യ ചാനൽ ഉൾപ്പെടെ നിരവധി ചാനലുകളിൽ പരിപാടികളിൽ അവതാരകയായി.

Show More

Related Articles

Back to top button
Close