ന്യൂ ഇയർ ആഘോഷങ്ങൾ അടിച്ച് പൊളിച്ച് അജിത്തും ശാലിനിയും!! 

ന്യൂ ഇയർ ആഘോഷങ്ങൾ അടിച്ച് പൊളിച്ച് അജിത്തും ശാലിനിയും!!

 

തെന്നിന്ത്യയുടെ പ്രിയതാരദമ്പതികളാണ് അജിത്തും ശാലിനിയും. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ ആരാധകർ ഏറെ ആവേശത്തോടെയാണ് ഏറ്റെടുക്കാറ്. ഇരുവരും സോഷ്യൽ മീഡിയ ഉപയോഗിക്കുന്നില്ലെങ്കിലും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും അക്കൗണ്ടുകളിൽ ഇവരുടെ ചിത്രങ്ങളും വിശേഷങ്ങളും വരുക പതിവാണ്.കുറച്ച് ദിവസങ്ങൾക്ക് മുൻപ് താരം ആരാധകരെ ഒന്നടങ്കം ആവേശത്തിൽ ആക്കിക്കൊണ്ട് ഇൻസ്റ്റ​ഗ്രാമിലേക്ക് എത്തിയിരുന്നു. താരം ഇൻസ്റ്റജ​ഗ്രാം അക്കൗണ്ട് ആരംഭിച്ചത് ശാലിനി അജിത് കുമാർ എന്ന പേരിലാണ്. തമിഴ് സൂപ്പർ താരം അജിത്തിനൊപ്പമുള്ള ചിത്രമാണ് ശാലിനി ആദ്യമായി തന്റെ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ചത്. നവംബർ 20 ന് ആണ് ആദ്യത്തെ പോസ്റ്റ് പങ്കുവെച്ചത്. ശാലിനിയുടെ പിറന്നാൾ ആഘോഷത്തിൽ നിന്നുള്ള ചിത്രമായിരുന്നു അത്. ലണ്ടനിലെ തെരുവിൽ ശാലിനിയെ തന്നോട് ചേർത്തു പിടിച്ച് നിൽക്കുന്ന അജിത്തിനെയാണ് ചിത്രത്തിൽ കാണുന്നത്.

കൂടാതെ ലണ്ടനിൽ നിന്നുള്ള മറ്റൊരു ചിത്രം കൂടി താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്. ഇപ്പോഴിതാ ആരാധകരുടെ ശ്രദ്ധ നേടുന്നത് ശാലിനി പങ്കുവെച്ച പുത്തൻ ചിത്രങ്ങൾ ആണ്. ശാലിനിയുടെയും കുടുംബത്തിന്റെയും ന്യൂ ഇയർ ആഘോഷത്തിന്റെ ചിത്രങ്ങൾ ആണ് ഇപ്പോൾ പുറത്തുവന്നത്. ചിത്രം പങ്കുവെച്ചു നിമിഷങ്ങൾക്കകം ആരാധകർ ഏറ്റെടുക്കുകയായിരുന്നു. അജിത്തിനോടൊപ്പമുള്ള ചിത്രങ്ങളും തന്റെ മകളോടും മകനോടും ഒത്തുള്ള ചിത്രങ്ങളും ആണ് പങ്കുവെച്ചത്.

“വിഷിങ് എവെരി വൺ എ വെരി ഹാപ്പി ആൻഡ്‌ പീസ്ഫുൾ ന്യൂ ഇയർ” എന്നാണ് ചിത്രത്തിന് ശാലിനി ക്യാപ്ഷൻ നൽകിയത്. സോഷ്യൽ മീഡിയയിൽ നിന്ന് അജിത്തും ശാലിനിനിയും ഇതുവരെ മാറി നിൽക്കുക ആയിരുന്നു. അതിനാൽ തന്നെ ശാലിനിയുടെ പേരിൽ സമൂഹ മാധ്യമങ്ങളിലായി നിരവധി വ്യാജ അക്കൗണ്ടുകൾ കാണാം. ശാലിനിയുടെ ഇൻസ്റ്റഗ്രാം വരവിനെക്കുറിച്ച് ആരാധകരെ അറിയിച്ചത് യഥാര്‍ഥ അക്കൗണ്ടിന്റെ സ്ക്രീൻ ഷോട്ട് പങ്കുവച്ച് ശ്യാമിലിയാണ്. ഒരുലക്ഷത്തിൽ അധികം ഫോളോവേഴ്സാണ് അക്കൗണ്ടിൽ ഇതുവരെ ഉള്ളത്.ശാലിനിയും അജിത്തും പ്രണയത്തിലാകുന്നത് അമർക്കളം എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ്. 2000 ലായിരുന്നു ഇവർ തമ്മിലുള്ള വിവാഹം. വിവാഹത്തിന് ശേഷം ശാലിനി അഭിനയിച്ചിട്ടില്ല.

നടൻ അജിത്കുമാറിന്റെ ഭാര്യയായ ശേഷം സിനിമാലോകത്തു നിന്നും ഇടവേളയെടുത്ത നടിയാണ് മലയാളികളുടെ സ്വന്തം ബേബി ശാലിനിയായ ശാലിനി അജിത്കുമാർ പിന്നീട് രണ്ടു മക്കളുടെ അമ്മയായി, കുടുംബിനിയുടെ റോളിലേക്ക് പ്രവേശിച്ച ശാലിനി സിനിമയിലേക്ക് എപ്പോൾ മടങ്ങിയെത്തും എന്ന ചോദ്യത്തിന് മറുപടി നൽകിയില്ല’സിനിമ വിട്ടതില്‍ സങ്കടമില്ല. കാരണം വീടും സിനിമയും ഒരുമിച്ചു കൊണ്ട് പോകാന്‍ പറ്റുന്ന ഒരാളല്ല ഞാന്‍. ജീവിതത്തില്‍ എന്തിനാണ് മുന്‍ഗണന നല്‍കേണ്ടത് എന്ന് എനിക്ക് വ്യക്തമായിരുന്നു, ഇപ്പോള്‍ എനിക്ക് സമാധാനമുണ്ട്.’ ശാലിനി പറഞ്ഞിരുന്നു.

അനൗഷ്ക, അദ്‌വിക് കുമാർ എന്നിവരാണ് അജിത്- ശാലിനി ദമ്പതികളുടെ മക്കൾ.

Leave a Comment

Your email address will not be published. Required fields are marked *