പിന്നിട്ട വഴികളില്‍ നിന്നും നേടിയ അനുഭവങ്ങളുടെ കരുത്തു നേടിയെടുത്തവന്റെ നിശ്ചയ ദാര്‍ഢ്യത്തിന്റെ ശക്തിയാണ് ജോജു ജോർജെന്ന് – അഖിൽ മാരാർ….:

പിന്നിട്ട വഴികളില്‍ നിന്നും നേടിയ അനുഭവങ്ങളുടെ കരുത്തു നേടിയെടുത്തവന്റെ നിശ്ചയ ദാര്‍ഢ്യത്തിന്റെ ശക്തിയാണ് ജോജു ജോർജെന്ന് – അഖിൽ മാരാർ….:

 

മലയാള സിനിമയിലെ മികച്ച നടന്മാരിൽ ഒരാളാണ് ജോജു നേടിയെടുത്തവന്റെ നിശ്ചയ ദാര്‍ഢ്യത്തിന്റെ ശക്തിയാണ് ജോജു ..

ജൂനിയര്‍ ആര്‍ട്ടിസ്റ്റ്, സഹനടന്‍, നായകന്‍; ട്വിസ്റ്റുകള്‍ നിറഞ്ഞൊരു സൂപ്പര്‍ ഹിറ്റ് ചിത്രം പോലെയാണ് നടന്‍ ജോജു ജോര്‍ജിന്റെ അഭിനയ ജീവിതം. 1995 ല്‍ ഇറങ്ങിയ മഴവില്‍ കൂടാരം എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ ജോജുവിന് വര്‍ഷങ്ങളോളം സിനിമയുടെ അരികില്‍ നിശബ്ദനായി നില്‍ക്കേണ്ടി വന്നൂ. ഒറ്റ സീനില്‍, ഒരു വാക്ക് പോലും മിണ്ടാനില്ലാത്ത കഥാപാത്രങ്ങള്‍ നിരവധിയുണ്ട് ജോജുവിന്റെ കരിയറില്‍. പക്ഷേ, ജോജു നിരാശനായില്ല. ആ കാത്തിരിപ്പിന് ഫലമുണ്ടായി. ചെറുതെങ്കിലും നല്ല വേഷങ്ങള്‍ അയാളെ തേടിയെത്തി. കിട്ടിയ അവസരങ്ങള്‍ ശരിക്കും മുതലാക്കിയ ജോജുവിന് പ്രേക്ഷകര്‍ തങ്ങളുടെ മനസില്‍ ഒരു സ്ഥാനം കൊടുത്തു. ഇന്നാ സ്ഥാനം മറ്റേതൊരു സൂപ്പര്‍ താരത്തിനുമൊപ്പം തന്നെയാണ്.

വില്ലന്‍, തമാശക്കാരന്‍, പരുക്കനായ നായകന്‍; വൈവിധ്യങ്ങള്‍ നിറഞ്ഞ വേഷങ്ങള്‍ സ്വഭാവികതയോടുകൂടി അവതരിപ്പിക്കാനുള്ള മികവാണ് ജോജുവിന്റെ പ്രത്യേകത. ജോസഫിലും ചോലയിലും, പൊറിഞ്ചു മറിയം ജോസിലും കണ്ട ജോജുവിനെയല്ല, ആക്ഷന്‍ ഹീറോ ബിജുവിലും രാജാധിരാജയിലും പുള്ളിപ്പുലിയും അട്ടിന്‍കുട്ടിയിലും കാണുന്നത്. ലുക്കാ ചുപ്പിയിലും രാമന്റെ ഏദന്‍തോട്ടത്തിലും വൈറസിലും മറ്റൊരു ജോജുവാണ്. തന്റെതായൊരു ശൈലി അയാള്‍ക്ക് അഭിനയത്തിന്റെ കാര്യത്തില്‍ ഉണ്ടാക്കിയെടുക്കാന്‍ കഴിഞ്ഞു.

ചാർലി എന്ന സിനിമ നിർമ്മിച്ചുകൊണ്ട് ജോജു നിർമ്മാതാവായി മാറി.

ജോസഫിലെ “പണ്ടു പാടവരമ്പത്തിലൂടെ..” എന്ന ഗാനം പാടിയ്ക്കൊണ്ട് അദ്ദേഹം ഒരു ഗായകനെന്ന നിലയിലും തന്റെ കഴിവു തെളിയിച്ചിട്ടുണ്ട്. ചോല എന്ന സിനിമയിലെ അഭിനയത്തിന് 2018- ലെ മികച്ച നടനുള്ള സംസ്ഥാന പുരസ്ക്കാരം ലഭിച്ചിട്ടുണ്ട്.

ഇപ്പോഴിതാ ജോര്‍ജിനെ കുറിച്ച് സംവിധായകന്‍ അഖില്‍ മാരാര്‍ ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പും വിഡിയോയുമാണ് ചര്‍ച്ചയായുന്നത്.

ഒരു വാഹനപ്രേമിയാണ് ജോജു ജോർജ് അയാൾ തന്നെപല അഭിമുഖങ്ങളിലും തുറന്നുപറഞ്ഞിട്ടുള്ള ഒന്നാണ്. ഒരു സാൻട്രോ സ്വന്തമാക്കുക എന്നതായിരുന്നു ഒരുകാലത്ത് അദ്ദേഹത്തിന്റെ ഏറ്റവും വലിയ സ്വപ്നമെങ്കിൽ ഇന്ന് സ്പോർട്സ് ബൈക്കുകളുടെയും പ്രീമിയം കാറുകളുടെയും ഒരുനിര തന്നെ ജോജുവിന്റെ ഗ്യാരേജിലുണ്ട്.നിരവധി വാഹനങ്ങള്‍ സ്വന്തമായുള്ള ജോജുവിന്റെ വാഹനങ്ങളുടെ വിഡിയോയാണ് അഖില്‍ മാരാര്‍ തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പങ്കുവെച്ചിട്ടുള്ളത്.

സ്വന്തമായി ഒരു സാന്‍ട്രോ കാര്‍,  സിനിമയില്‍ ഡയലോഗുള്ളൊരു ഒരു വേഷം. ഇതായിരുന്നു അദ്ദേഹത്തിൻ്റെ ആഗ്രഹം. അതിനു വേണ്ടി അയാള്‍ 15 വര്‍ഷം അലഞ്ഞു. കാലം ഇന്നയാളെ നായകനാക്കി, പത്തോളം സിനിമകളുടെ നിര്‍മാതാവാക്കി. ഒന്നുമില്ലായ്മയില്‍നിന്ന് ആഗ്രഹിച്ചത് നേടിയെടുത്തവന്റെ നിശ്ചയ ദാര്‍ഢ്യത്തിന്റെ ശക്തിയാണ് ജോജു .

ജോര്‍ജെന്ന് അഖിൽ മാരാർ പറയുന്നു. വാഹനങ്ങളെ മക്കളെപ്പോലെ സ്‌നേഹിക്കുന്ന ഒരു വണ്ടിപ്രാന്തന്റെ വീടിനു മുന്നില്‍ ഇങ്ങനെ ഒരു കാഴ്ച കണ്ടപ്പോള്‍ ഞാന്‍ ക്യാമറയില്‍ പകർത്തി എന്നു മാത്രം. എന്ന് കുറിച്ചാണ് അഖിൽ മാരാർ വീഡിയോ പങ്കുവെച്ചിരിക്കുന്നത്

പോർഷെ കയേൻ, ബി.എം.ഡബ്ല്യു എം3, ഔഡി ആർ.എസ്7, ലാൻഡോ റോവർ ഡിഫൻഡർ, മിസ്തുബിഷി പജേറോ, മിനി കൂപ്പർ, ജീപ്പ് റാങ്ക്ളർ, ഫോർഡ് ഇക്കോസ്പോർട്ട്, മാരുതി സുസുക്കി ഒമ്നി തുടങ്ങിയ കാറുകളും ബി.എം.ഡബ്ല്യു സി400 ജി.ടി. സ്കൂട്ടറും, ട്രയംഫ് സ്ട്രീറ്റ് ട്രിപ്പിൾ ആർ സൂപ്പർ ബൈക്കുമാണ് ജോജു ജോർജിന്റെ ഗ്യാരേജിലെ വാഹനങ്ങൾ.

സ്വപ്നം കാണുന്നവർക്ക് പ്രചോദനം ഇത്തരം ജീവിതങ്ങൾ ആണല്ലോ’ അഖിൽ കുറിച്ചു.

 

നടനായും നിര്‍മാതാവായും സിനിമയുടെയുള്ളില്‍ ഇന്ന് നിറഞ്ഞു നില്‍ക്കുകയാണ് ജോജു ജോര്‍ജ്. നല്ല വേഷങ്ങള്‍ ഇനിയും അയാളെ കാത്തിരിക്കുന്നു. പിന്നിട്ട വഴികളില്‍ നിന്നും നേടിയ അനുഭവങ്ങളുടെ കരുത്തുമായി ഇനിയുള്ള യാത്രകള്‍ കൂടുതല്‍ മികച്ചതാക്കി മാറ്റാന്‍ ജോജുവിന് കഴിയുമെന്ന കാര്യം തീര്‍ച്ചയാണ്.

 

 

ജോജു നായകനായ ഒരു താത്വിക അവലോകനം എന്ന ചിത്രത്തിന്റെ സംവിധായകനും തിരക്കഥാകൃത്തുമാണ് അഖിൽ മാരാർ.

ജോജു ജോർജിന്റേതായി ഏറ്റവും അവസാനം തിയേറ്ററുകളിലെത്തിയ സിനിമ പീസാണ്. നവാഗതനായ സന്‍ഫീറാണ് ചിത്രം സംവിധാനം ചെയ്തത്. സൻഫീർ തന്നെയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും എഴുതിയിരിക്കുന്നത്.

Leave a Comment

Your email address will not be published.