ഛത്രപതി ശിവജി മഹാരാജാവിനെ അവതരിപ്പിക്കാനായി അക്ഷയ്കുമാർ ഒരുങ്ങുന്നു.. ഇത് തുടർ പരാജയങ്ങൾക്ക് അന്ത്യമാകുമെന്ന് ഫാൻസ്.
ബോളിവുഡ് ഹിന്ദി ചലച്ചിത്രരംഗത്തെ ഏറെ പ്രിയങ്കരനാണ് അക്ഷയ് കുമാർ. 1990 കളിൽ ഒരു ആക്ഷൻ നായകൻ ആയിട്ടാണ് അക്ഷയ് കൂടുതലും സിനിമകളിൽ അഭിനയിച്ചത്. ആദ്യകാലത്ത് ജോലിക്ക് വേണ്ടി ബാങ്കോങ്കിലേക്ക് പോയി അവിടെനിന്ന് ആയോധനകലകളിൽ അഭ്യാസം നേടി. പിന്നീട് മുംബൈയിലേക്ക് തിരിച്ചുവരികയും ഒരു മാർഷൽ ആർട്സ് അധ്യാപകനായി ജോലി നോക്കുന്നതിനിടയ്ക്ക് മോഡലിൽ അവസരം ലഭിക്കുകയും പിന്നീട് സിനിമയിലേക്ക് വരികയുമാണ് ഉണ്ടായത്.
അക്ഷയുടെ ആദ്യ ചലച്ചിത്രം 1990ലെ സൗഗന്ധ് എന്ന സിനിമയായിരുന്നു. അത്ര ശ്രദ്ധിക്കാതെ പോയ ആ സിനിമയ്ക്ക് ശേഷം 1992ൽ ഇറങ്ങിയ ഖലാഡി എന്ന ചിത്രം അക്ഷയ് ബോളിവുഡ് സിനിമ രംഗത്ത് ശ്രദ്ധേയനായ ഒരു നടനാക്കി തീർത്തു. പിന്നീട് ഒട്ടനവധി വിജയ ചിത്രങ്ങൾ അക്ഷയുടെ സിനിമാജീവിതത്തിൽ ഉണ്ടായി. ആക്ഷൻ നായകനായി വിജയിച്ച ചില ചിത്രങ്ങൾ ഗിലാടി, മൊഹ്റ, സബ്സെ ബഡാ ഗിലാഡി എന്നിവയാണ്. പിന്നീട് സിനിമകളിൽ ഒരു റൊമാന്റിക് നായകനായും അക്ഷയ് അഭിനയിച്ചു.
2001ൽ അഭിനയിച്ച അജ്നബി എന്ന ചിത്രത്തിലെ വേഷത്തിന് മികച്ച വില്ലന് ഉള്ള ഫിലിം ഫെയർ അവാർഡ് ലഭിച്ചു. 2009ൽ ഭാരത സർക്കാരിന്റെ പത്മശ്രീ പുരസ്കാരം അക്ഷയക്ക് സ്വന്തമാണ്. ഒരു മകളും ഒരു മകനും ആണ് അക്ഷയ് കുമാറിനുള്ളത്.
ബോളിവുഡിൽ എല്ലാവർഷവും സിനിമ ചെയ്യുന്ന ചുരുക്കം ചില നടൻമാരിൽ ഒരാളാണ് അക്ഷയ് കുമാർ. എല്ലാ വർഷവും നിരവധി പ്രോജക്ടുകളാണ് അദ്ദേഹത്തെ തേടി വരുന്നത്. എന്നാൽ അവയെല്ലാം മാറ്റി വച്ച് മറാത്ത സിനിമയിലേക്ക് ഇറങ്ങുകയാണ് അക്ഷയ് കുമാർ. മറാത്ത സാമ്രാജ്യത്തിന്റെ ഭരണാധികാരിയായിരുന്ന ഛത്രപതി ശിവജിയുടെ കഥ പറയുന്ന ചിത്രം വീർ ദൗദലെ സാത്താണ് അക്ഷയ് കൂമാറിന്റെ മറാത്ത ചിത്രം. മുബൈയിൽ നടന്ന ചിത്രത്തിന്റെ പൂജാവേളയിലാണ് അക്ഷയുടെ മറാത്ത അരങ്ങേറ്റം വെളിപ്പെടുത്തിയത്. മഹാരാഷ്ട്ര ചീഫ് മിനിസ്റ്റർ ഏക്നാഥ് ഷിന്ദേ, മഹാരാഷ്ട്ര നവനിർമാണ സേന ചീഫ് രാജ് താക്കൂർ എന്നിവർ പൂജയിൽ അതിഥികളായിരുന്നു.ശിവജിയുടെ കഥാപാത്രം ചെയ്യാൻ അക്ഷയെക്കാൾ മികച്ചൊരു നടൻ ഇല്ല. ഈ കഥാപാത്രത്തിന് പറ്റിയ രൂപം അക്ഷയുടേതാണെന്നും സംവിധായകൻ മഹേഷ് പറഞ്ഞു. ഇത്രയും ഐതിഹാസികമായ കഥാപാത്രം വലിയ ഉത്തരവാദിത്വമാണ്. തനിക്കിത് അഭിമാനമാണെന്നും തന്റെ വലിയൊരു സ്വപ്നമാണ് ഈ സിനിമയിലൂടെ സാധിക്കുന്നതെന്നും അക്ഷയ്കുമാർ പറഞ്ഞു.ഈയടുത്ത് ഇറങ്ങിയ അക്ഷയ് ചിത്രം രാംസേതുവിന് സമ്മിശ്ര അഭിപ്രായമാണ്. സൂരരെയ് പ്രോടിന്റെ ഹിന്ദി റീമേക്കും, മലയാളത്തിൽ ഹിറ്റായ ഡ്രൈവിങ്ങ് ലൈസൻസിന്റെ ഹിന്ദി പതിപ്പ് ‘സെൽഫി’ എന്നിവയാണ് അക്ഷയ്കുമാറിന്റെ വരാനിരിക്കുന്ന ചിത്രങ്ങൾ.