Latest News

കുഞ്ഞിനെ ചേർത്ത് പിടിച്ച് വിജയ്, മകന്റെ ചിത്രം പങ്കുവച്ച് എഎൽ വിജയ്

കുഞ്ഞിനെ ചേർത്ത് പിടിച്ച് വിജയ്, മകന്റെ ചിത്രം പങ്കുവച്ച് എഎൽ വിജയ്

അമല പോളിന്റെ ആദ്യ ഭർത്താവും തമിഴിലെ പ്രശസ്ത സംവിധായകനുമായ എഎൽ വിജയ് ആദ്യമായി കുഞ്ഞിന്റെ ചിത്രം പുറത്തുവിട്ടു. കുഞ്ഞിനെ ചേർത്ത് പിടിച്ച് ഒന്നിച്ച് കിടക്കുന്ന ചിത്രമായിരുന്നിത്. ആദ്യമായിട്ടാണ് മകന്റെ ഫോട്ടോ താരം പുറത്ത് വിടുന്നത്. കഴിഞ്ഞ വർഷം ജൂലൈയിലായിരുന്നു. ചെന്നൈ സ്വദേശിയും ഡോക്ടറുമായ ഐശ്വര്യയെ വിജയ് ജീവിത സഖിയാക്കിയത്.

വളരെ സ്വകാര്യമായി നടത്തിയ ചടങ്ങിൽ ഇരുകുടുംബാംഗങ്ങളുടെയും അടുത്ത ബന്ധുക്കൾ മാത്രമാണ് പങ്കെടുത്തത്. വളരെ സിംപിളായിരുന്നു വിവാഹച്ചടങ്ങുകൾ.. വിജയ്ക്കും ഭാര്യ ഐശ്വരയ്യ്ക്കും ഇക്കഴിഞ്ഞ മെയ് 30 നാണ് കുഞ്ഞ് പിറന്നത്. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു ഐശ്വര്യ കുഞ്ഞിന് ജന്മം നൽകിയത്.അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നും റിപ്പോർട്ടുകൾ വന്നിരുന്നു.

ഏഎൽ വിജയുടെ സഹോദരനും നടനുമായ ഉദയ ആണ് സന്തോഷ വാർത്ത സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. കഴിഞ്ഞ വർഷം ജൂലായ് 11നായിരുന്നു വിജയ് യും ഐശ്വര്യയും വിവാഹിതരായത്. മാസങ്ങൾക്ക് മുൻപാണ് അമല പോളും വിവാഹിതയായി എന്ന വാർത്തയും ചിത്രങ്ങളും എത്തിയത്.

Tags
Show More

Related Articles

Back to top button
Close