അപ്പനിൽ തന്റെ കരിയർ ബെസ്റ്റ് പ്രകടനവുമായി അലൻസിയർ

 

വളരെ കുറച്ചു ചിത്രങ്ങൾ കൊണ്ട് മലയാള സിനിമയിൽ തൻ്റേതായ വ്യക്തിമുദ്ര പതിപ്പിച്ച നടനാണ് അലൻസിയർ.

എം ടിയുടെ ദയ എന്ന ചിത്രത്തിൽ ചെറിയൊരു വേഷം ചെയ്തുകൊണ്ടാണ്  സിനിമയിലേയ്ക്കെത്തുന്നത്. തുടർന്ന് ചില സിനിമകളിൽ ചെറിയ വേഷങ്ങൾ ചെയ്ത അലൻസിയർ 2012 മുതലാണ് ശ്രദ്ധിയ്ക്കപ്പെടുന്ന വേഷങ്ങൾ ചെയ്യാൻ തുടങ്ങിയത്. ഉസ്താദ് ഹോട്ടൽ, അന്നയും റസൂലും, കന്യക ടാക്കീസ്, വെടി വഴിപാട്.. എന്നീ സിനിമകളിലൂടെ അലൻസിയർ ശ്രദ്ധിയ്ക്കപ്പെടാൻ തുടങ്ങി. മഹേഷിന്റെ പ്രതികാരം, കമ്മട്ടിപ്പാടം, തൊണ്ടിമുതലും ദൃക്സാക്ഷിയും, എന്റെ മെഴുതിരി അത്താഴങ്ങൾ.. എന്നിവയുൾപ്പെടെയുള്ള സിനിമകളിൽ മികച്ചവേഷങ്ങൾ ചെയ്തു പ്രേക്ഷക പ്രീതിയും നിരൂപക പ്രശംസയും നേടി. 2017 ൽ മികച്ച സ്വഭാവ നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരം തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന സിനിമയിലെ അഭിനയത്തിലൂടെ അലൻസിയർ കരസ്ഥമാക്കി. ഇപ്പോഴിതാ മജുവിന്റെ സംവിധാനത്തിൽ അലൻസിയർ പ്രധാന കഥാപാത്രത്തിലെത്തിയ ചിത്രമായ അപ്പൻ. മികച്ച പ്രതികരണമാണ് ചിത്രത്തിന് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. അലൻസിയറിന്റെ കരിയർ ബെസ്റ്റ് പെർഫോമൻസ് എന്നാണ് പലരും ഇട്ടിയെന്ന കഥാപാത്രത്തെ വിശേഷിപ്പിക്കുന്നത്.

ഞൂഞ്ഞ് എന്ന സണ്ണി വെയ്ന്‍ കഥാപാത്രത്തിന്റെ അച്ഛനായ ഇട്ടിയെ (അലന്‍സിയര്‍) കേന്ദ്രീകരിച്ചാണ് ചിത്രം സഞ്ചരിക്കുന്നത്.

അരയ്ക്ക് താഴെ തളർന്ന് കിടക്കുന്ന ക്രൂരനായ ഇട്ടിയുടെ മുഖം സിനിമ കണ്ട് കഴിഞ്ഞിട്ടും മനസിൽ നിന്ന് മായാതെ നിൽക്കും. അലൻസിയറിന്റെ പ്രകടനത്തെ തിലകനുമായി താരതമ്യം ചെയ്തുള്ള നിരവധി പോസ്റ്റുകൾ സാമൂഹിക മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. അതിനോട് പ്രതികരിക്കുകയാണ് അലൻസിയറിപ്പോൾ

തിലകൻ എന്ന മഹാനടനുമായി തന്നെ താരതമ്യം ചെയ്യുന്നത് ശുദ്ധ അസംബന്ധമാണെന്ന് അരയ്ക്ക് താഴെ തളർന്ന് കിടക്കുന്ന ക്രൂരനായ ഇട്ടിയുടെ മുഖം സിനിമ കണ്ട് കഴിഞ്ഞിട്ടും മനസിൽ നിന്ന് മായാതെ നിൽക്കും. അലൻസിയറിന്റെ പ്രകടനത്തെ തിലകനുമായി താരതമ്യം ചെയ്തുള്ള നിരവധി പോസ്റ്റുകൾ സാമൂഹിക മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. അതിനോട് പ്രതികരിക്കുകയാണ് അലൻസിയറിപ്പോൾ പ്രതികരിച്ചു. താൻ തനിക്ക് കഴിയുന്ന രീതിയിലാണ് അഭിനയിച്ചതെന്നും തിലകനെ പോലുള്ളവർ ഒരുപാട് നല്ല കഥാപാത്രങ്ങൾ ചെയ്തുകൂട്ടിയിട്ടുണ്ടെന്നും ഒരു ഓൺലൈൻ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.

തിലകൻ ചേട്ടനോളം എത്താൻ എനിക്ക് കഴിയില്ല. എനിക്ക് എന്നോളം എത്താനെ സാധിക്കു.അപ്പൻ പൂർണമായും മഞ്ജുവിന്റെ സൃഷ്ടിയാണ്. അവൻ കലഹിച്ചും പ്രേമിച്ചും സ്നേഹിച്ചും ഉണ്ടായി വന്ന അപ്പനാണ്. സിനിമയുടെ കഥ കേട്ടപ്പോൾ ഇങ്ങനെ ഒരു അപ്പൻ എവിടെയെങ്കിലും ഉണ്ടാകുമോ എന്ന് എനിക്ക് തോന്നിയിരുന്നു. എന്നാൽ സിനിമ കണ്ട ശേഷം എന്നെ വിളിച്ച പലരും പറയുന്നത് അവരുടെ പരിസരത്ത് ഇങ്ങനെയൊരു അപ്പനുണ്ടെന്നും അവർക്ക് അത് റിലേറ്റ് ചെയ്യാൻ പറ്റിയെന്നുമാണ്. സത്യത്തിൽ ഇങ്ങനെയും അപ്പൻമാരുണ്ട് എന്ന് എനിക്ക് ഇപ്പോഴും വിശ്വസിക്കാൻ പറ്റുന്നില്ല, അലൻസിയർ പറഞ്ഞു.അപ്പൻ ഇറങ്ങിയ ശേഷം എന്നെ പല സിനിമക്കാരും വിളിച്ചു. അവർ പറയുന്നത് എന്റെ പെർഫോമൻസ് ഗംഭീരമായെന്നാണ്. അതല്ല അതിനൊരു വേരുണ്ട്.മജു എന്ന സംവിധായകന്റെ വേര് ആണ് സിനിമയുടെ കാതൽ എന്നും ആ വേര് ഇല്ലെങ്കിൽ തങ്ങൾ ആരും തന്നെയില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Comment

Your email address will not be published. Required fields are marked *