ആലിയ ഭട്ടിന് പെൺ കുഞ്ഞ് പിറന്നു, ആശംസകളുമായി താരലോകം.

ആലിയ ഭട്ടിന് പെൺ കുഞ്ഞ് പിറന്നു, ആശംസകളുമായി താരലോകം……

 

 

ആലിയ ഭട്ടും രൺബീർ കപൂറും ഇപ്പോൾ തങ്ങളുടെ ആദ്യത്തെ പെൺകുഞ്ഞിനെ സ്വാഗതം ചെയ്തിരിക്കുകയാണ്.. അടുത്തിടെയാണ് താരം തന്റെ സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കുമൊപ്പം ബേബി ഷവർ ആഘോഷിച്ചത്. , ഞായറാഴ്ച്ച ഉച്ചയ്ക്ക് 12.05 ഓടെയാണ് ആലിയ ഭട്ട് പെൺകുഞ്ഞിന് ജന്മം നൽകിയത്. രാവിലെ ആലിയയെ മുംബൈയിലെ എച്ച്എൻ റിലയൻസ് ഫൗണ്ടേഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നുവെന്നും എല്ലാവരുടെയും പ്രാർഥനകൾക്കും അനുഗ്രഹങ്ങൾക്കും നന്ദിയെന്നും ഇരുവരോടും അടുത്തവൃത്തങ്ങൾ മാധ്യമങ്ങളോട് പറഞ്ഞു.കുഞ്ഞ് ജനിച്ച വിവരം താരങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. ആശംസയുമായി ആരാധകരും സുഹൃത്തുക്കളും സഹപ്രവർത്തകരും രംഗത്ത് എത്തിയിട്ടുണ്ട്.

ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും മികച്ച വാർത്തകളിൽ ഒന്ന്, ഞങ്ങളുടെ കുഞ്ഞ് ഇവിടെയുണ്ട്, അവൾ എന്തൊരു മാന്ത്രികയുള്ള പെൺകുട്ടിയാണ്. ഞങ്ങൾ ഔദ്യോഗികമായി സ്‌നേഹം, നിങ്ങോട് പങ്കു വയ്ക്കുകയാണ് ഞങ്ങൾ ഇപ്പോൾ അനുഗ്രഹീതരും അഭിനിവേശമുള്ള മാതാപിതാക്കളായി മാറിയിരിക്കുകയാണ്ട് സ്‌നേഹവും പ്രണയവും കൊണ്ട് ഞങ്ങളുടെ മനസ്സ് പൊട്ടിത്തെറിക്കുകയാണ് എന്നാണ് താരങ്ങൾ സോഷ്യൽ മീഡിയകളിൽ കുറിച്ചത്.

 

ആലിയയുടെയും രൺബീറിന്റെയും കുഞ്ഞിനെ അത്ഭുതമെന്നാണ് ആലിയയുടെ അച്ഛൻ മഹേഷ് ഭട്ട് വിശേഷിപ്പിച്ചത്. വളരെ പവിത്രമായ നിമിഷമാണിത്. താൻ ആശ്ചര്യജനകനായിരിക്കുകയാണെന്നും ഈ മഹനീയ നിമിഷം പ്രാർത്ഥനയുടേത് കൂടിയാണെന്നും മഹേഷ് ഭട്ട് പ്രതികരിച്ചു

കുഞ്ഞിന്റെ ജനനത്തിൽ സന്തോഷം പങ്കുവെച്ചുള്ള വാർത്ത ആലിയയുടെ അമ്മ സോണി റസ്ദനും, രൺബീറിന്റെ അമ്മ നീതു കപൂറുമടക്കം സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെ അറിയിച്ചു.

 

അതേ സമയം കുട്ടിക്ക് ആ ലിയ ഒരു റിയാറ്റി ഷോയുടെ ഇടയിൽ കുട്ടിയ്ക്ക് ഒരു നൽകുമെന്ന് പറഞ്ഞിരുന്നു. ദയയും അലിവുമുള്ളയാൾ എന്നാണ് ആലിയ മകൾക്ക് നൽകുമെന്ന് പറഞ്ഞ പേരിന്റെ അർത്ഥം. പേരാകട്ടെ, അൽമാ എന്നും. ALMAA എന്നാണ് ഇംഗ്ലീഷ് സ്പെല്ലിങ്ങ് ഈ പേര് തന്നെ കുഞ്ഞിന് നൽകുമോ എന്നാണ് ആരാധകരുടെ മറ്റൊരു ചോദ്യം.

 

വർഷങ്ങൾ നീണ്ട പ്രണയത്തിനു ശേഷം, കഴിഞ്ഞ ഏപ്രിൽ 14 നായിരുന്നു ആലിയ–രൺബീർ വിവാഹം. വളരെ സ്വകാര്യമായി നടന്ന ചടങ്ങിൽ അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രമാണ് പങ്കെടുത്തത്..വിവാഹത്തിന് തൊട്ടുപിന്നാലെ, താൻ ഗർഭിണിയാണെന്ന് ആലിയ പ്രഖ്യാപിച്ചത് ആരാധകർക്ക് സന്തോഷകരമായിരുന്നു.

ആലിയ ഗർഭിണിയായിരുന്ന സമയത്താണ് ആലിയയും  രൺബീർ കപൂറും പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രം ബ്രഹ്മാസ്ത്ര തീയേറ്ററുകളിൽ റിലീസ് ചെയ്തത്. തീയേറ്ററുകളിൽ വൻ വിജയം നേടാൻ ചിത്രത്തിന് സാധിച്ചിരുന്നു. ബോളിവുഡിനെ ഈ വർഷത്തെ തകർച്ചകളിൽ നിന്ന് പിടിച്ചുയർത്തിയ ചിത്രങ്ങളിലൊന്നാണ് ബ്രഹ്മാസ്ത്ര.തന്റെ വിജയ ചിത്രമായ ബ്രഹ്മാസ്ത്രയുടെ തിരക്കേറിയ പ്രമോഷനുകൾക്ക് ശേഷം, ആലിയ എഡമാമ എന്ന പേരിൽ സ്വന്തം മെറ്റേണിറ്റി ബ്രാൻഡ് ആരംഭിച്ചു. രൺബീർ ഷംഷേരയിലും ബ്രഹ്മാസ്ത്രയിലും അഭിനയിച്ചപ്പോൾ ആലിയ ഗംഗുഭായ് കത്യവാഡി , ഡാർലിംഗ്സ്, ആർആർആർ, ബ്രഹ്മാസ്ത്ര എന്നിവയിൽ അഭിനയിച്ചതിനാൽ രണ്ട് അഭിനേതാക്കളും തിരക്കേറിയ വർഷമാണ് .കരിയറില്‍ വളരെയധികം സജീവമായ ആലിയ ഹോളിവുഡ് അരങ്ങേറ്റത്തിനും ഒരുങ്ങുകയാണ്.

Leave a Comment

Your email address will not be published. Required fields are marked *