തന്റെ നായ്ക്കുട്ടിക്ക് ഓണ സദ്യ വാരി കൊടുത്ത് ആലീസ് ക്രിസ്റ്റി; വൈറലായി വീഡിയോ,

തന്റെ നായ്ക്കുട്ടിക്ക് ഓണ സദ്യ വാരി കൊടുത്ത് ആലീസ് ക്രിസ്റ്റി; വൈറലായി വീഡിയോ,

 

 

മലയാളി കുടുംബ പ്രേക്ഷകരുടെ പ്രിയ താരങ്ങളിലൊരാളാണ്  ആലിസ് ക്രിസ്റ്റി. ബാലതാരമായാണ് സീരിയൽ രംഗത്ത് ആലീസ് എത്തുന്നത്. മഞ്ഞുരുകും കാലം എന്ന സീരിയലിലൂടെയാണ് ആലീസ് ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് സ്ത്രീപദം, കസ്തൂരിമാന്‍ തുടങ്ങി നിരവധി സീരിയലുകളില്‍ ശ്രദ്ധേയമായ വേഷം ചെയ്തു. ജനപ്രീതി നേടിയ നിരവധി സീരിയലുകളിൽ തിളങ്ങുകയാണ് ആലീസ് ..വിവാഹ ജീവിതം കഴിഞ്ഞതോടെ കൂടുതല്‍ സജീവമായി പ്രേക്ഷകരിലേക്ക് എത്തിയ താരത്തെ കുറിച്ചുള്ള പുതിയ വിശേഷങ്ങളാണ് ശ്രദ്ധ നേടുന്നത്.

വളര്‍ത്തുമൃഗങ്ങളോടുള്ള സിനിമാ സീരിയൽ താരങ്ങളുടെ ഇഷ്ടം പലപ്പോഴും സോഷ്യൽ മീഡിയയിൽ ചർച്ചയാകാറുണ്ട്. സ്വന്തം മക്കളെ പോലെയാണ് ഓരോരുത്തരും തങ്ങളുടെ നായ്ക്കളെ സംരക്ഷിക്കുന്നത്. ആലിസും തന്റെ വളര്‍ത്തു നായയോടുള്ള സ്‌നേഹത്തെ കുറിച്ചും അതിനൊപ്പം ചെലവഴിക്കുന്ന നിമിഷങ്ങളെ കുറിച്ചും എപ്പോഴും സോഷ്യൽ മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട്.

ഇപ്പോഴിതാ തന്റെ നായ്ക്കുട്ടിക്ക് ഓണ സദ്യ വാരി കൊടുക്കുന്ന വീഡിയോയാണ് ഭര്‍ത്താവിനൊപ്പം ആലീസ് പങ്കുവെച്ചിരിക്കുന്നത്. തൻ്റെ നായക്കുട്ടി വാത്സല്യത്തോടെ വിളമ്പുകയാണ് എല്ലാ വിഭവങ്ങളും വിളമ്പി തന്നെയാണ് നായകുട്ടിക്കുള്ള ഇലയും തയാറാക്കിയിരിക്കുന്നത്. പപ്പടം അടക്കമുള്ള കറികള്‍ ചേര്‍ത്ത് കുഴച്ചാണ് നായ്കുട്ടിക്ക് ചോറ് വായില്‍ വെച്ച്‌ കൊടുക്കുന്നത്. അനുസരണയോടെ നായ്ക്കുട്ടി അത് കഴിക്കുന്നതും വീഡിയോയില്‍ കാണാം. കസവു സാരി ഉടുത്താണ് ഓണ സദ്യക്കായി ആലീസ് ഒരുങ്ങിയിരിക്കുന്നതും. നേരത്തെ ഓണത്തിന്റെ ഭാഗമായി കപ്പ പായസം തയാറാക്കുന്ന വീഡിയോയും ആലീസ് ക്രിസ്റ്റിയെ ഉള്‍പ്പെടുത്തി ഭര്‍ത്താവ് സജിന്‍ പങ്കുവെച്ചിരുന്നു. ഇതിനു വന്‍ പ്രതികരണമാണ് ലഭിച്ചത്.

സജിന്‍ അല്ലാതെ തന്റെ ജീവിത പങ്കാളി മറ്റാരെങ്കിലും ആയിരുന്നെങ്കിൽ തനിക്ക് ഇത്രയും സ്വാതന്ത്ര്യത്തോടെ ജോലി ചെയ്യാന്‍ സാധിക്കുമായിരുന്നില്ല. രണ്ട് സീരിയലുകളിലാണ് താനിപ്പോള്‍ ഒന്നിച്ച് നില്‍ക്കുന്നത്. മാസത്തില്‍ ഒന്നോ രണ്ടോ ദിവസം മാത്രമാണ് വീട്ടില്‍ ഉണ്ടാവുന്നത്. എന്നിട്ടും എന്റെ കരിയറിനെ അദ്ദേഹം സപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. എൻ്റെ ഭാഗ്യമാണ് എന്നാണ് താരം പറഞ്ഞത്.

 

നിരവധി ആരാധകരുള്ള ആലീസ് പുത്തന്‍ വിശേഷങ്ങളും ഫോട്ടോഷൂട്ട് വീഡിയോകളും സുന്ദരമായ ചിത്രങ്ങളുമൊക്കെ പ്രേക്ഷകരുമായി നിരന്തരം പങ്കുവെക്കാറുണ്ട്. വിവാഹത്തോടെയായിരുന്നു യൂട്യൂബ് ചാനല്‍ തുടങ്ങുകയും സമൂഹ മാധ്യമങ്ങളില്‍ സജീവമാകുകയും ചെയ്തത്. ആലീസിന്റെ വിവാഹവും സേവ് ദി ഡേറ്റും എല്ലാം വളരെയേറെ ആരാധകര്‍ ഏറ്റെടുത്തിരുന്നു.

 

കഴിഞ്ഞ കുറച്ച് ദിവസമായി പുതിയ വീഡിയോകളൊന്നും ചെയ്തിരുന്നതിൻ്റെ കാരണം താരം വ്യക്തമാക്കുന്നുണ്ട്. ചാനല്‍ ഹാക്ക് ചെയ്ത കാരണം പറഞ്ഞിരുന്നു പിന്നീട് പുതിയ തുടക്കമാണെന്ന നിലയിൽ . ചാനലിന് വന്ന പ്രശ്‌നങ്ങള്‍ എല്ലാം ഇപ്പോള്‍ പരിഹരിച്ചിട്ടുണ്ട് ആലീസ് വീഡിയോയിലൂടെ അറിയിച്ചു.ഇപ്പോൾ സി കേരളത്തിലെ ‘മിസിസ് ഹിറ്റ്‌ലർ എന്ന പരമ്പരയിൽ പ്രിയ എന്ന കഥാപാത്രമായാണ് അഭിനയിക്കുന്നത്

Leave a Comment

Your email address will not be published.