ഓണാഘോഷത്തിന് വിദ്യാലയങ്ങളിൽ അരങ്ങേറുന്ന വടംവലിയെ കുറിച്ച് അറിയേണ്ടതെല്ലാം..

ഓണാഘോഷത്തിന് വിദ്യാലയങ്ങളിൽ അരങ്ങേറുന്ന വടംവലിയെ കുറിച്ച് അറിയേണ്ടതെല്ലാം..

 

ഓണാഘോഷത്തിന്റെ ഭാഗമായി മാറിയ ചില കായിക വിനോദങ്ങൾ ഉണ്ട്. അതിലൊന്നാണ് വടംവലി. എന്നാൽ നാം കരുതുന്ന പോലെ വടംവലി എന്ന കായിക ഇനത്തിന്റെ ജന്മനാട് കേരളം അല്ല. പ്രാദേശിക തലത്തിൽ മാത്രം ഒതുങ്ങി നിൽക്കുന്ന വിനോദവും അല്ല വടംവലി. ഒളിമ്പിക്സോളം വളർന്ന ലോക ചാമ്പ്യൻഷിപ്പ് വരെ എത്തിനിൽക്കുന്നു വടംവലിയുടെ മഹിമ..

ബല പരീക്ഷണത്തിന്റെ പോരാട്ടമായ വടംവലിയുടെ പിറവിയും ചരിത്രവും അടുത്തറിയാം..

 

നൂറ്റാണ്ടുകളുടെ പഴക്കമുള്ള വടംവലിയുടെ ജന്മദേശം ഏത് എന്ന് സംബന്ധിച്ച് കൃത്യമായ രേഖകളോ തെളിവുകളോ ഇല്ല.. വിഷു കായികമേളയായ ഒളിമ്പിക്സോളം വളർന്ന കായിക മത്സരമാണ് വടംവലി എന്നു പറഞ്ഞാൽ നമുക്ക് വിശ്വാസം വരില്ല. പ്രാചീന ഒളിമ്പിക്സിൽ മാത്രമല്ല ആധുനിക ഒളിമ്പിക്സിന്റെയും ഭാഗമായിരുന്നു വടംവലി. പക്ഷേ അതിന് ഒരു നൂറ്റാണ്ടിന്റെ പഴക്കമുണ്ട് എന്നുമാത്രം. അതേ ഒളിമ്പിക്സിൽ വടംവലിയും ഒരു കായിക ഇനം ആയിരുന്നു..

1900ൽ പാരിസിൽ നടന്ന ആധുനിക ഒളിമ്പിക്സിന്റെ രണ്ടാമത് പതിപ്പ് മുതൽ 1920ലെ ആന്റ്വേർപ് മേള വരെ തുടർച്ചയായി അഞ്ച് ഒളിമ്പിക്സുകളിൽ വടംവലി മത്സര ഇനം ആയിരുന്നു. അന്ന് വടംവലി ഉൾപ്പെടുത്തിയിരുന്നു എന്നതും വിചിത്രമായി തോന്നാം. വിവിധ രാജ്യങ്ങളിൽ നിന്നുള്ള ക്ലബ്ബുകളാണ് മത്സരിക്കാൻ എത്തിയത്. ആധുനിക ഒളിമ്പ്യത്തിൽ എട്ടുപേർ വീതമുള്ള രണ്ടു ടീമുകൾ തമ്മിലാണ് വടംവലി നടത്തിയിരുന്നത്. ആറടിയോളം വലിച്ചുകൊണ്ടു വന്നാൽ വിജയിക്കും. അഞ്ച് മിനിറ്റ് നേരം വലിച്ചിട്ടും ഇത് സാധിക്കുന്നില്ലെങ്കിൽ ഏറ്റവും കൂടുതൽ ദൈർഘ്യം വലിച്ച ടീമിനെ വിജയിയായി പ്രഖ്യാപിക്കും..

 

ഒളിമ്പിക്സിൽ നിന്ന് പുറത്തായെങ്കിലും വടംവലി മറ്റൊരു കായികമേളയുടെ ഭാഗമായി മാറി. നാലുവർഷം കൂടുമ്പോൾ നടക്കുന്ന വേൾഡ് ഗെയിംസിന്റെ ഭാഗമാണ് ഇന്ന് വടംവലി. 1981 പ്രഥമ മേള മുതൽ വടംവലി വേൾഡ് അവിഭാജ്യ ഘടകമാണ്. ഈ വിഭാഗങ്ങളിലായി മത്സരങ്ങൾ നടത്തുന്നുണ്ട്..

ടഗ് ഓഫ് വാർ മറ്റു പേരുകളിലും അറിയപ്പെടുന്നുണ്ട്. ടഗ് ഓ വാർ, ടഗ് വാർ, റോപ് വാർ, റോപ് പുള്ളിങ്, ടാഗ്ഗിങ് വാർ തുടങ്ങിയവയാണ് വടംവലിയുടെ മറ്റു പേരുകൾ. കേന്ദ്രസർക്കാർ ജോലികളിലെ കായിക കോട്ടയ്ക്ക് കീഴിൽ വടംവലിയെ ഉൾപ്പെടുത്തിയത് കഴിഞ്ഞ വർഷമാണ്. ഗ്രൂപ്പ് സി തസ്തികകളിലേക്ക് നിയമന പട്ടികയിലാണ് സെപക് താക്രോ, മല്ലകാമ്പ്, സൈക്കിൾ പോളോ, ഫെന്സിംഗ്, നെറ്റ് ബോൾ, റോൾ ബോൾ തുടങ്ങിയ ഇനങ്ങൾക്കൊപ്പം വടംവലി കൂടെ ഉൾപ്പെടുത്തുന്നത്

Leave a Comment

Your email address will not be published.