ഉയർന്ന മാർക്ക് നേടിയിട്ടും തുടർപഠനം വഴിമുട്ടിയ മലയാളി വിദ്യാർഥിക്ക് കലക്ടർ കൃഷ്ണതേജയുടെ ഇടപെടലിൽ കൈതാങ്ങായി അല്ലു അർജുൻ……..

ഉയർന്ന മാർക്ക് നേടിയിട്ടും തുടർപഠനം വഴിമുട്ടിയ മലയാളി വിദ്യാർഥിക്ക് കലക്ടർ കൃഷ്ണതേജയുടെ ഇടപെടലിൽ കൈതാങ്ങായി അല്ലു അർജുൻ……..

 

മികച്ച വിജയം നേടിയിട്ടും തുടര്‍ പഠനം വഴിമുട്ടിയ മലയാളി വിദ്യാര്‍ഥിനിയ്‌ക്ക് കൈത്താങ്ങായി തെലുഗു സൂപ്പര്‍താരം അല്ലു അര്‍ജുന്‍. ആലപ്പുഴ കലക്‌ടര്‍ വി ആര്‍ കൃഷ്‌ണ തേജയുടെ അഭ്യര്‍ഥനയെ തുടര്‍ന്നാണ് അല്ലു അര്‍ജുന്‍ വിദ്യാര്‍ഥിനിയുടെ പഠനച്ചെലവ് ഏറ്റെടുത്ത് രംഗത്തെത്തിയത്. പ്ലസ്‌ടു 92% മാര്‍ക്കോടെ വിജയിച്ചിട്ടും തുടര്‍പഠനം വഴിമുട്ടി നിന്ന ആലപ്പുഴ സ്വദേശിനിയായ വിദ്യാര്‍ഥിനിയുടെ നഴ്‌സിങ്‌ പഠനത്തിന്‍റെ മുഴുവന്‍ ചെലവും ‘വീ ആര്‍ ഫോര്‍’ ആലപ്പി പദ്ധതിയുടെ ഭാഗമായി അല്ലു ഏറ്റെടുത്തു.

കുറച്ച്‌ ദിവസങ്ങള്‍ക്ക് മുമ്പാണ് ആലപ്പുഴ സ്വദേശിനിയായ ഒരു കുട്ടി കളക്ടറെ കാണാനായി എത്തിയത്. പ്ലസ്‌ടു 92 ശതമാനം മാര്‍ക്കോടെ വിജയിച്ചിട്ടും തുടര്‍ന്ന് പഠിക്കാന്‍ സാധിക്കാത്തതിലുള്ള സങ്കടവുമായാണ് എത്തിയത്. ഈ കുട്ടിയുടെ പിതാവ് 2021ല്‍ കോവിഡ് ബാധിച്ച്‌ മരണപ്പെട്ടതിനെ തുടര്‍ന്നാണ് മുന്നോട്ടുള്ള ജീവിതത്തില്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടായത്.ഈ കുട്ടിയുടെ കണ്ണുകളില്‍ പ്രതീക്ഷയും ആത്മവിശ്വാസവും കളക്ടർക്ക് കാണാനായി. അതിനാല്‍ ‘വീആര്‍ ഫോര്‍’ ആലപ്പി പദ്ധതിയുടെ ഭാഗമായി ഈ കുട്ടിക്കാവശ്യമായ സഹായം ഉറപ്പാക്കാന്‍ അവർ തീരുമാനിച്ചു. നഴ്‌സ് ആകാനാണ് ആഗ്രഹമെന്നാണ് കുട്ടി അദ്ദേഹത്തോടെ പറഞ്ഞത്. മെറിറ്റ് സീറ്റിലേക്ക് അപേക്ഷിക്കേണ്ടിയിരുന്ന സമയം കഴിഞ്ഞതിനാല്‍ മാനേജ്‌മെന്‍റ്‌ സീറ്റിലെങ്കിലും ഈ മോള്‍ക്ക് തുടര്‍ പഠനം ഉറപ്പാക്കണം. അതിനായി വിവിധ കോളേജുകളുമായി ബന്ധപ്പെട്ടു. തുടര്‍ന്ന് കറ്റാനം സെന്‍റ്‌ തോമസ് നഴ്‌സിംഗ്‌ കോളജില്‍ സീറ്റ് ലഭിച്ചു.

നാല് വര്‍ഷത്തെ പഠനം മുന്നോട്ട് കൊണ്ടു പോകുന്നതിനായി ഒരു സ്‌പോണ്‍സര്‍ വേണമെന്നതായിരുന്നു രണ്ടാമത്തെ കടമ്പ അതിനായി നമ്മുടെ എല്ലാവരുടെയും പ്രിയങ്കരനായ ചലച്ചിത്ര താരം അല്ലു അര്‍ജുനെ വിളിക്കുകയും വിവരം അറിഞ്ഞ ഉടനെ തന്നെ ഒരു വര്‍ഷത്തെയല്ല, മറിച്ച്‌ നാല് വര്‍ഷത്തേക്കുമുള്ള ഹോസ്‌റ്റല്‍ ഫീ അടക്കമുള്ള മുഴുവന്‍ പഠന ചിലവും അദ്ദേഹം ഏറ്റെടുക്കുകയായിരുന്നു.

പിന്നീട് കളക്ടർ തന്നെ കഴിഞ്ഞ ദിവസം കോളജില്‍ പോയി ഈ മോളെ ചേര്‍ക്കുകയും ചെയ്‌തിട്ടുണ്ട്. പിന്നീട് കളക്ടർ ഫേസ് ബുക്കിൽ എല്ലാവർക്കും നന്ദി പറഞ്ഞ് പേസ്റ്റ് ഷെയർ ചെയ്തിട്ടുണ്ട്.

എനിക്ക് ഉറപ്പാണ്, ഈ മകൾ നന്നായി പഠിച്ച്‌ ഭാവിയില്‍ ഉമ്മയെയും അനിയനെയും നോക്കുകയും സമൂഹത്തിന് ഉപകരിക്കുകയും ചെയ്യുന്ന നഴ്‌സായി മാറും. ഈ കുട്ടിക്ക് പഠിക്കാനാവശ്യമായ സഹായം ഒരുക്കി നല്‍കിയ സെന്‍റ്‌ തോമസ് കോളജ് അധികൃതര്‍, പഠനത്തിനായി മുഴുവന്‍ തുകയും നല്‍കി സഹായിക്കുന്ന അല്ലു അര്‍ജുന്‍, ‘വീആര്‍ ഫോര്‍’ ആലപ്പി പദ്ധതിക്ക് പൂര്‍ണ പിന്തുണ നല്‍കി കൂടെ നില്‍കുന്ന നിങ്ങള്‍ എല്ലാവര്‍ക്കും എന്‍റെ ഹൃദയം നിറഞ്ഞ നന്ദി.’ഇപ്രകാരമാണ് ആലപ്പുഴ ജില്ല കലക്‌ട‍റുടെ ഫേസ്‌ബുക്ക് പോസ്‌റ്റ് ചെയ്തത്.

Leave a Comment

Your email address will not be published. Required fields are marked *