അൽഫോൻസ് പുത്രൻ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രം ഗോൾഡ് ഒടിടി പ്ലാറ്റ്‌ഫോമിൽ സ്ട്രീമിങ് ആരംഭിച്ചു.

അൽഫോൻസ് പുത്രൻ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രം ഗോൾഡ് ഒടിടി പ്ലാറ്റ്‌ഫോമിൽ സ്ട്രീമിങ് ആരംഭിച്ചു.

 

 

പൃഥ്വിരാജ് – നയൻതാര എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രത്തിന്റെ ഡിജിറ്റൽ അവകാശങ്ങൾ സ്വന്തമാക്കിയത് ഒടിടി പ്ലാറ്റ്‌ഫോമായ ആമസോൺ പ്രൈം വീഡിയോസാണ്. ഡിസംബർ 28 അർദ്ധരാത്രി മുതൽ ഗോൾഡ് ആമസോൺ പ്രൈം വീഡിയോസിൽ സ്ട്രീമിങ് ആരംഭിച്ചു . ഡിസംബർ 1 ന് തീയേറ്ററുകളിൽ എത്തിയ ചിത്രമാണ് ഗോൾഡ്. ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് തീയേറ്ററുകളിൽ നിന്ന് ലഭിച്ചതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.ചിത്രത്തിൽ പ്രകടനങ്ങൾ കൊണ്ട് ഓരോ താരങ്ങളും തകർത്തപ്പോൾ ഷോട്ട് മേക്കിങ്ങിലും എഡിറ്റിങ്ങും കൊണ്ട് സംവിധായകൻ അൽഫോൻസ് പുത്രനും കസറിയിട്ടുണ്ട്. ഓരോരുത്തർ അവരുടെ രീതിയിൽ പ്രകടനം കൊണ്ട് മികച്ചു നിന്നുവെന്നായിരുന്നു പ്രേക്ഷകരുടെ അഭിപ്രായം. ബിജിഎമ്മും പാട്ടുകളും എടുത്ത് സൂചിപ്പിക്കേണ്ടതാണ്. കഥയിലേക്ക് പ്രേക്ഷകനെ കൊണ്ട് പോകാൻ പാട്ടുകൾ കൊണ്ട് ആറാട്ട് നൽകുകയാണ് സിനിമ.

സിനിമ അത്രമേൽ പ്രേക്ഷകനെ പാട്ടുകളിലൂടെ കൂട്ടികൊണ്ട് പോകുന്നുണ്ട്.പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ സഹബാനറിൽ സുപ്രിയ മേനോനോടൊപ്പം ചേർന്നാണ് ലിസ്റ്റിൻ ഗോൾഡ് നിർമിച്ചിരിക്കുന്നത്. ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രേയിംസാണ് ഗോൾഡ് തിയറ്ററുകളിൽ എത്തിക്കുന്നത്. ദി ടീം എന്ന സിനിമ വിതരണ കമ്പനിയാണ് ചിത്രം തമിഴ്നാട്ടിൽ എത്തിക്കുന്നത്. സൺ നെറ്റ്വർക്കിനാണ് സിനിമയുടെ സാറ്റ്ലൈറ്റ് അവകാശം. ജോഷി എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് ഗോൾഡിൽ അവതരിപ്പിച്ചത്. നയൻതാരയെത്തിയത് സുമംഗലി ഉണ്ണികൃഷ്ണൻ എന്ന കഥാപാത്രമായിട്ടാണ്.

തിലകൻ, മല്ലിക സുകുമാരൻ, വിനയ് ഫോർട്ട്, അൽതാഫ് സലീം, സാബുമോൻ, ചെമ്പൻ വിനോദ്, ബാബുരാജ്, കൃഷ്ണ ശങ്കർ, ശബരീഷ് വർമ്മ, റോഷൻ മാത്യു, ലാലു അലക്സ്, ജാഫർ ഇടുക്കി, ജഗദീഷ്, അബു സലീം, സുരേഷ് കൃഷ്ണ, ദീപ്തി സതി, സുധീഷ്, അജ്മൽ അമീർ, പ്രേം കുമാർ, സൈജു കുറിപ്പ്, ജസ്റ്റിൻ ജോൺ, ഫയ്സൽ മുഹമ്മദ്, എം ഷിയാസ് തുടങ്ങി വൻ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നത്.അൽഫോൺസ് പുത്രൻ തന്നെയാണ് ചിത്രത്തിന്റെ കഥ, എഡിറ്റിങ്, സംഘട്ടനം, വിഎഫ്എക്സ്, ആനിമേഷൻ, കളർ ഗ്രേഡിങ് തുടങ്ങിയവ കൈകാര്യം ചെയ്തിരിക്കുന്നത്. ആനന്ദ് സി ചന്ദ്രനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്.

 

പ്രേമം ഇറങ്ങി ഏഴ് വർഷങ്ങൾക്ക് ശേഷമെത്തിയ അൽഫോൺസ് പുത്രൻ ചിത്രമെന്ന പ്രത്യേകതയും ഗോൾഡിനുണ്ട്. അൽഫോൺസിന്റെ കരിയറിലെ മൂന്നാമത്തെ ചിത്രമാണ് ഗോൾഡ്. നിവിൻ പോളിയെ നായകനാക്കി ഒരുക്കിയ നേരം, പ്രേമം എന്നിവയായിരുന്നു അൽഫോൺസിന്റെ ആദ്യ രണ്ട് ചിത്രങ്ങൾ. എന്നാൽ തീയറ്ററുകളിൽ സമ്മിശ്ര പ്രതികരണമാണ് ഈ സിനിമ നേടിയത്. എന്നാലും ചിത്രം സാമ്പത്തിക വിജയം നേടി തന്നിരുന്നുവെന്ന് നിർമ്മാതാവായ പൃഥ്വിരാജ് പറഞ്ഞിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *