ബീച്ച് വൈബിൽ അമല പോൾ… വൈറലായി നടിയുടെ മാൽദീവ്സ് ചിത്രങ്ങൾ..

ബീച്ച് വൈബിൽ അമല പോൾ… വൈറലായി നടിയുടെ മാൽദീവ്സ് ചിത്രങ്ങൾ..

 

റൺ ബേബി റൺ എന്ന സൂപ്പർഹിറ്റ് ചിത്രത്തിൽ മോഹൻലാലിന്റെ നായികയായി എത്തിയ താരമാണ് അമലപോൾ… തമിഴിൽ മൈന മൈന എന്ന് തുടങ്ങുന്ന ഗാനവുമായി താരം വമ്പൻ ഹിറ്റായിരുന്നു.. മലയാളത്തിലേക്ക് മോഹൻ ലാലിന്റെ നായികയായി അമല പോൾ എത്തിയപ്പോൾ പതിവു മുഖങ്ങളിൽ നിന്ന് വിഭിന്നമായി കണ്ട അമലയുടെ മുഖം ആദ്യമൊക്കെ ഉൾക്കൊള്ളാൻ മടിച്ച വരായിരുന്നു മലയാളികൾ.. എന്നാൽ അമലയുടെ അഭിനയ മികവു കൊണ്ട് ആ ഒരു കുറവ് അമല പോൾ നികത്തുകയായിരുന്നു..

ആദ്യകാലങ്ങളിൽ മോഡലിങ്ങ് ൽ സജീവമായ സമയത്താണ് അമലയ്ക്ക് സിനിമയിൽ അഭിനയിക്കണം എന്ന ആഗ്രഹം തോന്നിയത്. അപ്പോഴാണ് ലാൽജോസ് എന്ന സംവിധായകൻ അമലയെ തന്റെ നീല താമര എന്ന സിനിമയിൽ അഭിനയിക്കാൻ ക്ഷണിക്കുന്നത്. വളരെ ചെറിയ ഒരു വേഷമായിരുന്നു അമലപോൾ കൈകാര്യം ചെയ്തത്. ആ ഒരു സിനിമ വിജയമായെങ്കിലും അമലയ്ക്ക് പിന്നീട് അവസരങ്ങൾ ലഭിച്ചില്ല..

 

മലയാളത്തിൽ അവസരങ്ങൾ കിട്ടാതായപ്പോഴാണ് തമിഴിലേക്ക് അമലപോൾ ചേക്കേറുന്നത്.. തമിഴിൽ കൊച്ചു കൊച്ചു വേഷങ്ങൾ ചെയ്തു കൊണ്ട് തുടങ്ങി സ്വാമിയുടെ വിവാദ ചിത്രമായ സിന്ധു സാമാവേലി എന്ന ചിത്രത്തിൽ അഭിനയിച്ചതോടെ അമല തമിഴ് ഇൻഡസ്ട്രിയിൽ അത്യാവശ്യം അറിയപ്പെട്ടു തുടങ്ങി. പിന്നീടാണ് മൈന എന്ന സിനിമയിലൂടെ മുൻനിരയിലേക്ക് എത്തുന്നത്… മൈന എന്ന സിനിമ അമലയുടെ കരിയറിൽ എടുത്തുപറയേണ്ട സിനിമയായി. ഈ ഒരു സിനിമ ഒട്ടേറെ പുരസ്കാരങ്ങളും നേടി… വിക്രം നായകനായ ദൈവത്തിരുമകൾ എന്ന ചിത്രത്തിൽ അഭിനയിക്കാൻ കഴിഞ്ഞത് അമലപോളിന്റെ ഒരു ഭാഗ്യമായിരുന്നു. തെലുങ്കിലും രാം ഗോപാൽ വർമ്മയുടെ ഒപ്പമാണ് വേഷം ചെയ്തത്..

റൺ ബേബി റൺ തന്നെയായിരുന്നു മലയാളത്തിൽ ഒരു തുടക്കം അമലയ്ക്ക് കൊടുത്തത്. പിന്നീട് ഫഹദ് ഫാസിൽ നായകനായ ഒരു ഇന്ത്യൻ പ്രണയ കഥ അതുപോലെ ഇയോബിന്റെ പുസ്തകം, മിലി, ലൈല ഓ ലൈല, രണ്ടു പെൺകുട്ടികൾ, ഷാജഹാനും പരീക്കുട്ടിയും ഇതുപോലെയുള്ള ചിത്രങ്ങൾ മലയാളത്തിൽ അമലയ്ക്ക് ഒരു സ്ഥാനം നേടി കൊടുത്തു..

തമിഴിലെ പ്രശസ്ത സംവിധായകനായ വിജയുമായി പ്രണയ വിവാഹമായിരുന്നു അമലയുടേത്… നിരവധി പ്രമുഖർ പങ്കെടുത്ത വൻ ആഘോഷമായിരുന്നു അമലയുടെയും വിജയുടെയും വിവാഹം… എന്നാൽ ഈയൊരു വിവാഹം അധികകാലം നീണ്ടുനിന്നില്ല. ഇവർക്കിടയിലുള്ള അസ്വാരസ്യങ്ങൾ ഇവരുടെ ജീവിതം ഡിവോഴ്സി ലേക്ക് വഴിതിരിച്ചുവിട്ടു. പിന്നീടും വിവാഹം കഴിഞ്ഞശേഷം സിനിമകളിൽ സജീവമായി.. ഇപ്പോഴിതാ താരം അവധി ആഘോഷിക്കാനായി മാലിദ്വീപിലേക്ക് പോയിരിക്കുകയാണ്.. ഒരു ഇടവേളയ്ക്ക് ശേഷമാണ് താരം വീണ്ടും സോഷ്യൽ മീഡിയയിൽ ഇടം പിടിച്ചത്.. അവിടെ നിന്നുള്ള ബീച്ച് ഡ്രസ്സിലുള്ള ചിത്രങ്ങൾ താരം ഷെയർ ചെയ്തിട്ടുണ്ട്.

Leave a Comment

Your email address will not be published.