Latest NewsSocial Media Trend

പുരുഷൻ സ്ത്രീയെ സ്നേഹിക്കുന്നുണ്ടെങ്കിൽ അവളെ ​ഗർഭിണി ആക്കില്ല- അമല പോൾ

തെന്നിന്ത്യയിലെ സൂപ്പർനായികയാണ് അമല പോൾ. സോഷ്യൽ മീഡിയയിലെ നിറസാന്നിധ്യമായ അമലയുടെ പോസ്റ്റുകൾക്ക് വൻ സ്വീകാര്യതയാണ് ലഭിക്കാറ്. വിവാഹവും വിവാഹമോചനവും രണ്ടാമത് വിവാഹം കഴിച്ചെന്നും കഴിച്ചില്ലെന്നുമുള്ള വാർത്തകൾ പ്രേക്ഷകർ ഏറ്റെടുത്തതാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ പുതിയ പോസ്റ്റുമായെത്തിയിരിക്കുകയാണ് താരം.

സിനിമയ്ക്കപ്പുറത്ത് ജീവിതത്തെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുണ്ട് താരത്തിന്. ലോക്ക് ഡൈൺ കാലം വീട്ടിൽ അമ്മയോടൊപ്പം ചിലവഴിക്കുകയാണ് അമല പോൾ. പുരുഷ സമൂഹത്തിന് സ്ത്രീയെക്കുറിച്ചുള്ള കാഴ്ചപ്പാടിനെക്കുറിച്ചും അർഹിക്കുന്ന പരിഗണ സ്ത്രീകൾക്ക് ലഭിക്കുന്നുണ്ടോയെന്നുമൊക്കെയുള്ള ചോദ്യങ്ങളുമായെത്തിയിരിക്കുകയാണ് അമല പോൾ ഇപ്പോൾ

കുറിപ്പ് വായിക്കാം… ദ് പ്രോഫറ്റി’ലുള്ള നല്ല ചോദ്യങ്ങളെല്ലാം ചോദിച്ചിരിക്കുന്നത് സ്ത്രീകളാണ്. പ്രണയം, വിവാഹം, കുട്ടികൾ, വേദന, ജീവിത യാഥാർഥ്യം. അങ്ങനെ എന്തെല്ലാം. വലിയ തത്വചിന്തകളോ, ദൈവങ്ങളെക്കുറിച്ചോ അല്ല, പച്ചയായ ജീവിതം. എന്തുകൊണ്ടാണ് ഈ ചോദ്യങ്ങളൊന്നും പുരുഷനിൽ നിന്നും വരാത്തത്. സ്ത്രീകൾ മാത്രം ചോദിക്കുന്നത്. കാരണം സ്ത്രീകൾ അടിമത്വത്തിന്റെ, അപമാനത്തിന്റെ, സാമ്ബത്തിക ആശ്രിതത്വത്തിന്റെ എല്ലാം ഇരകളാണ്. ഇതിനെല്ലാം മുകളിലായി എന്നും അവർ ഗർഭാവസ്ഥയിലാണ്.

എന്നും സ്ത്രീ വിഷമതകളിൽ ജീവിക്കുന്നവളാണ്. വേദനകൾ മാത്രം അനുഭവിച്ച് ജീവിക്കുന്നവൾ. അവളുടെ ഉള്ളിൽ വളരുന്ന കുഞ്ഞ് അവളെ ഭക്ഷണം കഴിക്കാൻ പോലും ചിലപ്പോൾ അനുവദിക്കുന്നില്ല. കഴിക്കുന്നതെല്ലാം ശർദ്ദിച്ച്, ക്ഷീണിതയാണ് എന്നും അവൾ. ഒരു കുഞ്ഞിന്റെ ജനനം എന്നാൽ ഒരു സ്ത്രീക്ക് മരണത്തിന് തുല്യമാണ്. ഒരു ഗർഭധാരണത്തിൽ നിന്ന് മുക്തി നേടുന്നതിന് മുൻപ് തന്നെ അവളുടെ പുരുഷൻ വീണ്ടും അവളെ ഗർഭിണിയാക്കാൻ തയ്യാറെടുത്തിട്ടുണ്ടാകും.

ആൾക്കൂട്ടത്തിനെ നിർമിക്കുന്ന ഒരു ഫാക്ടറിയായി പ്രവർത്തിക്കുകയെന്നതാണ് ഒരു സ്ത്രീയുടെ പ്രധാന കർമം എന്നാണ് തോന്നുന്നത്. ഇവിടെ പുരുഷൻ എന്താണ് ചെയ്യുന്നത്. ഒമ്ബത് മാസവും സ്ത്രീ വേദനയിലാണ്, പ്രസവസമയത്തും അവൾ വേദനയിലാണ്, ഈ സമയങ്ങളിൽ പുരുഷനോ? പുരുഷനെ സംബന്ധിച്ചിടത്തോളം അവന്റെ കാമം തീർക്കാനുള്ള ഒരു വസ്തു മാത്രമാണ് സ്ത്രീ.

ഇതിന്റെ പരിണിതഫലങ്ങളെ കുറിച്ച് അവന് ചിന്തയില്ല. എന്നിട്ടും അവൻ എനിക്ക് നിന്നെ ഇഷ്ടമാണെന്ന് പറഞ്ഞുകൊണ്ടിരിക്കും. ശരിക്കും പുരുഷന് സ്ത്രീയോട് സ്നേഹമുണ്ടായിരുന്നുവെങ്കിൽ ലോകത്ത് ജനസംഖ്യ വർധന ഉണ്ടാവില്ലായിരുന്നു. അവന്റെ സ്നേഹം എന്ന വാക്ക് വെറും പൊള്ളയാണ്. അവളെ അവൻ വെറും കന്നുകാലിയോടെന്ന പോലെയാണ് പെരുമാറുന്നതെന്നുമായിരുന്നു അമല പോൾ കുറിച്ചത്.

Tags
Show More

Related Articles

Back to top button
Close