അന്യഭാഷകളിൽ നിന്നും തനിക്ക് നേരിട്ട അനുഭവങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞു അമല പോൾ

അന്യഭാഷകളിൽ നിന്നും തനിക്ക് നേരിട്ട അനുഭവങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞു അമല പോൾ

 

മലയാള പ്രേക്ഷകർക്ക് മാത്രമല്ല തെലുങ്ക്,തമിഴ്, കന്നട, എന്നീ ചലച്ചിത്ര പ്രേക്ഷകർക്കും സുപരിചിതയാണ് അമല പോൾ. ആലുവ ഹയർസെക്കൻഡറി സ്കൂളിൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ അമല പോൾ പിന്നീട് ഇംഗ്ലീഷിൽ ഡിഗ്രി എടുക്കുകയും അതിനുശേഷം പഠനകാലങ്ങളിൽ തന്നെ മോഡലിംഗ് രംഗത്തേക്ക് സജീവമാവുകയും ആണ് ചെയ്തത്. ആ സമയത്താണ് സംവിധായകൻ ലാൽ ജോസ് അമലയെ തന്റെ നീലത്താമര എന്ന സിനിമയിൽ അഭിനയിക്കാൻ ക്ഷണിക്കുന്നത്. നീലത്താമര വിജയമായെങ്കിലും അമലയ്ക്ക് പിന്നീട് നല്ല അവസരങ്ങൾ കുറച്ചുനാളത്തേക്ക് ലഭിച്ചിരുന്നില്ല. പിന്നീട് തമിഴിൽ ചെറിയ വേഷങ്ങൾ ചെയ്തെങ്കിലും അതും ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. സ്വാമിയുടെ വിവാദ ചിത്രമായ സിന്ധുസമവേലി എന്ന ചിത്രം 2019ൽ അഭിനയിച്ചതോടെ അമല പോൾ അറിയപ്പെട്ടു തുടങ്ങി. പിന്നീട് മൈന എന്ന സിനിമയിലൂടെ മുൻനിരയിലേക്ക് എത്തുകയും ചെയ്തു. മൈന എന്ന തമിഴ് ചലച്ചിത്രം ഒട്ടനവധി അവസരങ്ങളും പുരസ്കാരങ്ങളും അമല പോളിന് നേടിക്കൊടുത്തു.

2011ൽ ഇത് നമ്മുടെ കഥ എന്ന മലയാളം സിനിമയിൽ അമല പോൾ അഭിനയിച്ചിരുന്നു. തുടർന്ന് വികടകവി എന്ന തമിഴ് സിനിമയിലും അഭിനയിച്ചു. ശേഷം വിക്രം നായകനായ ദൈവത്തിരുമകൾ എന്ന ചിത്രത്തിൽ അമലാപോൾ ഒരു വേഷം ചെയ്തു. തെലുങ്കിൽ രാംഗോപാൽ വർമ്മയുടെ ബേജാവാധായിൽ എന്ന തെലുങ്ക് സിനിമയിൽ അഭിനയിച്ചുകൊണ്ട് തെലുങ്ക് സിനിമ ലോകത്തേക്ക് അമലാപോൾ അരങ്ങേറ്റം കുറിച്ചു. പിന്നീട് ഒട്ടനവധി മലയാളം,തമിഴ്,തെലുങ്ക് സിനിമകളിലും അമല പോൾ വേഷങ്ങൾ ചെയ്തു. റൺ ബേബി റൺ, ഒരു ഇന്ത്യൻ പ്രണയകഥ, ഇയോബിന്റെ പുസ്തകം, മിലി,ലൈല ഓ ലൈല, രണ്ടു പെൺകുട്ടികൾ, ഷാജഹാനും പരീക്കുട്ടിയും എന്നീ മലയാള സിനിമകളിൽ അമലാപോൾ തന്റെ അഭിനയത്തിന്റെ വേറിട്ട ശൈലിയിൽ മലയാളി പ്രേക്ഷകരെ കൊണ്ടുപോയി.

ഒരു ഇടവേളയ്ക്ക് ശേഷം അമല പോൾ മലയാളത്തിലേക്ക് തിരിച്ചെത്തുന്ന സിനിമയാണ് ടീച്ചർ. ഡിസംബർ മൂന്നിന് തിയറ്ററുകളിൽ എത്തിയ സിനിമ അമല പോളിനെ കേന്ദ്ര കഥാപാത്രം ആക്കിയാണ് നിർമ്മിച്ചിരിക്കുന്നത്. സാമൂഹ്യ മാധ്യമങ്ങളിലും അമലാ പോൾ വളരെയധികം സജീവമാണ്. തന്റെ ഓരോ വിശേഷങ്ങളും, സന്തോഷങ്ങളും അമല പോൾ സോഷ്യൽ മീഡിയ വഴി ആരാധകരുമായി പങ്കുവെക്കാറുണ്ട്. കൂടാതെ ഇടയ്ക്കിടെയുള്ള തന്റെ ഫോട്ടോഷൂട്ടുകളും അമലാപോൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാറുണ്ട്. ഇപ്പോഴിതാ അമലാപോൾ പറഞ്ഞ ഏതാനും വാക്കുകൾ ആണ് വളരെയധികം ജനശ്രദ്ധ നേടിയിരിക്കുന്നത്. വിജയ് സേതുപതിയെക്കുറിച്ചാണ് ആമല പോൾ സംസാരിച്ചിരിക്കുന്നത്. തന്റെ നിലപാടുകളെയും, വിശ്വാസത്തിന്റെയും, ചിന്തയുടെയും പേരിൽ തനിക്ക് ഒരു വിജയ് സേതുപതി സിനിമയിൽ നിന്നും അവസരം നിഷേധിച്ചിട്ടുണ്ട് എന്നാണ് അമല പോൾ പറഞ്ഞിട്ടുള്ളത്.

ഓരോരുത്തരുടെയും ചിന്തകളെയും നിലപാടുകളെയും വിശ്വാസങ്ങളെയും മാനിക്കുന്ന ഒരു വ്യക്തിയായിട്ടാണ് ഞാൻ ഇതുവരെ വിജയ് സേതുപതിയെ കണ്ടിട്ടുള്ളത് എന്നും അമല പോൾ കൂട്ടിച്ചേർത്തു. എന്നാൽ അവസരം നിഷേധിച്ചത് വിജയ് സേതുപ്പതി അറിഞ്ഞിട്ടില്ലെന്നും പ്രൊഡക്ഷൻ സൈഡിൽ ഇടപെടാത്ത ഒരു വ്യക്തിയാണ് വിജയ് സേതുപതി എന്നും, ഇവരെ ഒഴിവാക്കിയത് സിനിമയുടെ സംവിധായകന്മാരോ,എഴുത്തുകാരോ, നിർമ്മാതാക്കളോ ആകാമെന്നുമാണ് വിജയ് സേതുപതിയെ ആനുകൂലിച്ചുകൊണ്ട് ഒട്ടനവധി ആളുകൾ പറയുന്നത്.

Leave a Comment

Your email address will not be published. Required fields are marked *