വഴിമാറടാ മുണ്ടക്കൽ ശേഖരാ..തന്റെ പുതിയ യൂട്യൂബ് വീഡിയോ പങ്കുവെച്ച് അമ്പിളി ദേവി..

വഴിമാറടാ മുണ്ടക്കൽ ശേഖരാ..തന്റെ പുതിയ യൂട്യൂബ് വീഡിയോ പങ്കുവെച്ച് അമ്പിളി ദേവി..

 

കലോത്സവ വേദിയിൽ നിന്നും മിനിസ്ക്രീൻ രംഗത്തേക്ക് ചേക്കേറിയ താരമാണ് അമ്പിളി ദേവി. ഇതിനോടകം താരം നിരവധി സീരിയലുകളിൽ നമ്മൾ മലയാളി പ്രേക്ഷകർക്ക് പരിചിതയായി മാറി.. മലയാള സിനിമാ സീരിയൽ രംഗങ്ങളിലെ നിറ സാന്നിദ്ധ്യമായ ഒരു തെന്നിന്ത്യൻ അഭിനേത്രിയാണ് അമ്പിളി ദേവി. മലയാളം ടെലിവിഷൻ വ്യവസായത്തിൽ ഒരു നടിയെന്ന നിലയിൽ സ്വന്തമായി ഒരു ഇടം നേടിയ അമ്പിളി ദേവി 2005 ൽ മികച്ച ടെലിവിഷൻ നടിയ്ക്കുള്ള കേരള സംസ്ഥാന ടെലിവിഷൻ അവാർഡ് നേടിയിരുന്നു.

2009 മാർച്ച് 27 ന് തിരുവനന്തപുരം സ്വദേശിയും സിനിമാ-സീരിയൽ ക്യാമറാമാനായിരുന്ന ലോവലുമായി വിവാഹം നടന്നുവെങ്കിലും പിന്നീട് അവർ വിവാഹ മോചിതരായി. പിന്നീട് സീരിയൽ നടനും മുൻകാല താരം ജയൻറെ സഹോദരൻറെ മകനുമായ ആദിത്യൻ ജയൻ അവരെ വിവാഹം കഴിച്ചു. ആദ്യകാലങ്ങളിൽ അവരുടെ ദാമ്പത്യം വളരെ നന്നായി മുന്നോട്ടുപോയി എങ്കിലും സോഷ്യൽ മീഡിയയിൽ വലിയ കോലാഹലം തന്നെ സൃഷ്ടിച്ചുകൊണ്ട് അവർ വേർപിരിയുകയായിരുന്നു.. ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം, ഫോക്ക് ഡാൻസ് എന്നിവയിൽ പരിശീലനം നേടിയ നർത്തകിയാണ് അമ്പിളി ദേവി.

ആദിത്യനുമായി ഉണ്ടായ നിരവധി പ്രശ്നങ്ങൾ സോഷ്യൽ മീഡിയയിൽ ആ സമയങ്ങളിൽ വലിയ ചർച്ചയായി മാറി.. ഈ സമയത്തൊക്കെയും തന്റെ ആരാധകർ നടിയെ ആശ്വസിപ്പിച്ചു ഒപ്പം തന്നെ നിന്നിരുന്നു. ഇതിനു ശേഷവും സോഷ്യൽ മീഡിയയിൽ അമ്പിളി ദേവി സജീവമായി ഉണ്ടായിരുന്നു..

 

സ്വന്തമായി ഒരു യൂട്യൂബ് ചാനലും താരം തുടങ്ങിയിരുന്നു. ഇതിലൂടെ ആരാധകരുമായി തന്റെ വിശേഷങ്ങൾ അമ്പിളി ദേവി പങ്കുവയ്ക്കാറുമുണ്ട്.. ഏറ്റവും ഒടുവിൽ കാറിൽ നിന്ന് എടുത്ത ഒരു വീഡിയോയാണ് അമ്പിളി ദേവി ഷെയർ ചെയ്തിരിക്കുന്നത്. രണ്ടു കുഞ്ഞുങ്ങൾക്കൊപ്പം എത്രത്തോളം സന്തോഷത്തോടെയുള്ള ജീവിതമാണ് അമ്പിളിക്ക് ഇപ്പോൾ ഉള്ളത് എന്ന് ഓർക്കുമ്പോൾ ആരാധകർക്കും സന്തോഷമാണ്. ഇപ്പോൾ ഷെയർ ചെയ്തിരിക്കുന്ന ഒരു വീഡിയോയാണ് ശ്രദ്ധ നേടുന്നത്..

വഴിമാറടാ മുണ്ടക്കൽ ശേഖര എന്ന തമ്പ് നെയിലോട് കൂടെയാണ് ഈ വീഡിയോ ആരാധകർക്കായി ഷെയർ ചെയ്തിരിക്കുന്നത്.. പുതിയ വീഡിയോയ്ക്ക് താഴെ മക്കളെ കുറിച്ചും ആരാധകർ നിരവധി കമന്റുകൾ ഷെയർ ചെയ്തിട്ടുണ്ട്.. ഇളയ മകൻ കുറച്ച് ചട്ടമ്പി ആണെന്നും എന്നാൽ മൂത്തവൻ ആള് ഭയങ്കര സൈലന്റ് ആണെന്നും ആണ് ആരാധകർ വീഡിയോയ്ക്ക് താഴെ ഇട്ടിരിക്കുന്ന കമന്റുകൾ..

Leave a Comment

Your email address will not be published. Required fields are marked *