അമ്മ അവസാനമായി അഭിനയിച്ചത് മമ്മൂട്ടിക്കൊപ്പം ഭീഷ്മ പർവത്തിലാണ്.. സിദ്ധാർഥ് ഭരതൻ..
മലയാള സിനിമയ്ക്ക് തീരാനഷ്ടം വരുത്തിയ സംഭവമായിരുന്നു കെ പി എ സി ലളിതയുടെ മരണം.. ഒരായുഷ്ക്കാലം മുഴുവൻ മലയാളസിനിമയ്ക്ക് ഒത്തിരി സംഭാവനകൾ നൽകിയ അതുല്യ പ്രതിഭയായിരുന്നു കെപിഎസി ലളിത..
2016 മുതൽ 2021 വരെ കേരള സംഗീത നാടക അക്കാദമി ചെയർപേഴ്സണും പ്രശസ്തയായ മലയാള ചലച്ചിത്ര അഭിനേത്രിയുമായിരുന്നു കെ.പി.എ.സി ലളിത എന്നറിയപ്പെടുന്ന മഹേശ്വരിയമ്മ..വാർധക്യ സഹജമായ അസുഖങ്ങൾക്ക് ചികിത്സയിലിരിക്കെ 2022 ഫെബ്രുവരി 22ന് രാത്രി 10:45ന് ആണ് കെ പി എ സി ലളിത അന്തരിച്ചത്..
തോപ്പിൽ ഭാസിയാണ് കെ.പി.എ.സി ലളിത എന്ന പേരിട്ടത്. 1970-ൽ ഉദയയുടെ ബാനറിൽ കെ.എസ്.സേതുമാധവൻ സംവിധാനം ചെയ്ത കൂട്ടുകുടുംബം എന്ന സിനിമയിലൂടെ മലയാള ചലച്ചിത്ര രംഗത്തെത്തിയ ലളിത പിന്നീട് മലയാള സിനിമയിലെ നിറസാന്നിധ്യമായി മാറുകയായിരുന്നു. നാടകത്തിലൂടെ അഭിനയ രംഗത്തെത്തിയ കെ.പി.എ.സി ലളിത മലയാളത്തിലും തമിഴിലുമായി ഇതുവരെ 550-ലേറെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. മികച്ച സഹനടിക്കുള്ള ദേശീയ പുരസ്കാരം രണ്ടു വട്ടവും സംസ്ഥാന ചലച്ചിത്ര പുരസ്കാരം നാലു പ്രാവശ്യവും ലഭിച്ചു..
കെപിഎസി ലളിതയുടെ മകനായ സിദ്ധാർഥ് ഭരതൻ ഒരു അഭിനേതാവും സംവിധായകനും കൂടെയാണ്. സിദ്ധാർത്ഥ ഭരതൻ സംവിധാനം ചെയ്ത ചതുരം എന്ന ചിത്രം തീയേറ്ററിൽ നിറഞ്ഞ സദസ്സോടെയാണ് എതിരേറ്റത്… സ്വാസിക നായികയായി എത്തിയ ഈ ചിത്രം നിരൂപക പ്രശംസ ലഭിച്ച ചിത്രമാണ്..
സൗബിനെ പ്രധാന കഥാപാത്രമായി അണിയിച്ചൊരുക്കിയിരിക്കുന്ന ചിത്രമാണ് ജിന്ന്.. ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നതും സിദ്ധാർഥ് ഭരതനാണ്.. ഈ ചിത്രം ഡിസംബർ 30ന് ആയിരിക്കും റിലീസ് ചെയ്യുക. ഈ ചിത്രത്തിന്റെ ട്രെയിലറിൽ നമുക്ക് കെപിഎസി ലളിത എന്ന മഹാ കാലാകാരിയെയും കാണാനായി കഴിയും..
കെപിഎസി ലളിതയുടെതായി അവസാനം റിലീസ് ചെയ്യുന്ന ചിത്രമായിരിക്കും ഇത്. എന്നാൽ ഈ ചിത്രമല്ല കെപിഎസി ലളിത ചെയ്ത അവസാനത്തെ ചിത്രം എന്ന് സിദ്ധാർഥ് ഭരതൻ പറയുന്നു..
അമ്മ അവസാനം ചെയ്തത് മമ്മൂട്ടിക്കൊപ്പം ഭീഷ്മർവമാണെന്ന് മകൻ ഓർത്തെടുക്കുന്നു.. ഈ മാസം റിലീസ് ചെയ്യുന്ന ജിന്ന് 2020ലാണ് ഷൂട്ട് ചെയ്തത്.. പിന്നീട് കൊറോണ കാരണം മുടങ്ങിയതാണെന്നും സിദ്ധാർഥ് പറഞ്ഞു . ജിന്നിന്റെ പ്രമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിൽ ആയിരുന്നു താരം ഇത് പറഞ്ഞത്.. ഭീഷ്മ പർവം ചെയ്യുന്ന സമയത്തും അമ്മയ്ക്ക് വയ്യായിരുന്നു. അതിനുശേഷം ആണ് അമ്മയ്ക്ക് തീരെ സുഖമില്ലാതായത് എന്ന് സിദ്ധാർഥ് ഭരതൻ കൂട്ടിച്ചേർത്തു..