ഗോപി സുന്ദറിനൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച് അമ‍ൃത പങ്കുവെച്ച കുറിപ്പ് വൈറൽ…

ഗോപി സുന്ദറിനൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച് അമ‍ൃത പങ്കുവെച്ച കുറിപ്പ് വൈറൽ…

 

റിയാലിറ്റി ഷോയിലൂടെ വന്ന് മലയാളികളുടെ പ്രിയങ്കരിയായി മാറിയ ചലച്ചിത്ര പിന്നണി ഗായികയാണ് അമൃത സുരേഷ്. ഏഷ്യാനെറ്റ് ചാനലിലെ എക്കാലത്തെയും ഹിറ്റ് റിയാലിറ്റി ഷോയായ ഐഡിയ സ്റ്റാർ സിംഗർ എന്ന പരിപാടിയാണ് അമൃതയെ ചലച്ചിത്ര രംഗത്തേക്ക് എത്തിക്കുന്നത്.2010 ൽ റിയാലിറ്റി ഷോയുടെ സ്പെഷ്യൽ ജഡ്ജ് ആയി വന്ന ചലച്ചിത്രതാരം ബാലയുമായി പ്രണയത്തിലാവുകയും വിവാഹം ചെയ്യുകയും ചെയ്തു. സിനിമാലോകത്തിലെ പ്രമുഖ താരങ്ങളെല്ലാം പങ്കെടുത്ത ആഘോഷ വിവാഹമായിരുന്നു അത്. എന്നാൽ 2016 ഇരുവരും വിവാഹമോചിതരായി. പിന്നീട് പിന്നണി ഗാനരംഗത്തും ആൽബങ്ങളിലും സാമൂഹ്യ മാധ്യമങ്ങളിലും അമൃത സജീവമായി. പിന്നീട് അമൃത സംഗീതസംവിധായകനായ ഗോപി സുന്ദറുമായി പുതിയ ജീവിതം ആരംഭിച്ചു. നടൻ ബാലയുമായുള്ള വിവാഹജീവിതം അവസാനിപ്പിച്ചാണ് താരം പുതിയ വിവാഹ ജീവിതത്തിലേക്ക് കാലെടുത്തുവെച്ചത്.

പിന്നീട് ഇരുവരും പുതിയ ജീവിതം ആഘോഷിക്കുന്ന തിരക്കിലായിരുന്നു. ബാലയുമായുള്ള ബന്ധത്തിൽ അമൃതയ്ക്ക് ഒരു മകൾ ആണുള്ളത്.ഗോപി സുന്ദറിന് ആദ്യത്തെ വിവാഹത്തിൽ രണ്ടാൺമക്കളും ഉണ്ട്. വിവാഹമോചനത്തിനുശേഷം ഗായിക ഹിരൺമയയുമായി ലിവിങ് റിലേഷനിൽ ആയിരുന്നു ഗോപി സുന്ദർ. പത്തുവർഷത്തോളമാണ് ഇരുവരും ഒന്നിച്ചു കഴിഞ്ഞത് എന്നാൽ പിന്നീട് ഹിരൺമയയുമായി ജീവിതം അവസാനിപ്പിക്കുകയായിരുന്നു ഗോപി സുന്ദർ. അതിനുശേഷംഅമൃതയും കുടുംബത്തിനും ഒപ്പം ജീവിതം ആഘോഷിക്കുന്ന തിരക്കിലായി ഗോപി.ബാല രണ്ടാമതായി എലിസബത്ത് എന്ന വ്യക്തിയെയാണ് വിവാഹം ചെയ്തത്.

ഇപ്പോഴിത ​ഗോപി സുന്ദറിനൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച് അമ‍ൃത പങ്കുവെച്ച പുതിയ കുറിപ്പാണ് സോഷ്യൽമീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്. എന്റെ സന്തോഷം നീയാണ്. നിന്നെ കാണാൻ വേണ്ടി ഇനിയും കാത്തിരിക്കാനാകില്ല എനിക്ക് എന്ന അടിക്കുറിപ്പോടെയാണ് അമൃത ഫോട്ടോ പങ്കുവെച്ചത്. ഫോട്ടോയും വരികളും അതിവേ​ഗത്തിൽ വൈറലായി…പലരും അമൃതയെ വിമർശിച്ചു. എന്ന് മുതലാണ് ഈ തോന്നലെന്നാണ് ഒരാൾ അമൃതയെ കളിയാക്കി കമന്റ് ചെയ്തത്. അമൃതയെപ്പോലെ തന്നെ പ്രേക്ഷകർക്ക് പ്രിയപ്പെട്ടവരാണ് ​മകൾ പാപ്പുവും. ബാലയുമായുള്ള ബന്ധം വേർപ്പെടുത്തിയ ശേഷം മകൾ അമൃതയ്ക്കൊപ്പമാണ്.’എന്റെ വ്യക്തി ജീവിതത്തെ കുറിച്ച് ഞാനിത് വരെ സോഷ്യല്‍ മീഡിയയില്‍ ഒന്നും പറഞ്ഞിട്ടില്ല. ഇനി പറയാന്‍ ഉദ്ദേശിക്കുന്നുമില്ല. ഞാന്‍ എന്തെങ്കിലും പറഞ്ഞ് അതൊക്കെ ആരിലേക്കെങ്കിലും എത്താനോ അവരെ വിഷമിപ്പിക്കാനോ താല്‍പര്യപ്പെടുന്നില്ല.’

‘അതുകൊണ്ടാണ് എല്ലാത്തില്‍ നിന്നും മാറി നില്‍ക്കുകയാണ്’ എന്നാണ് വിമർശനങ്ങളെ കുറിച്ച് ചോദിച്ചപ്പോൾ അമൃത പറഞ്ഞത്…’ആളുകള്‍ അവര്‍ക്ക് തോന്നുന്നതൊക്കെ പറയുകയാണെന്നും അവിടുന്നും ഇവിടുന്നുമായി താന്‍ കോടികള്‍ തട്ടിയെടുത്തു എന്നൊക്കെയാണ് തന്നെപ്പറ്റി പുറത്ത് വരുന്ന പ്രധാന വ്യാജ വാര്‍ത്തകളെന്നും കോടികളുടെ കണക്ക് കേട്ടാല്‍ പത്ത് ഇരുപത് കോടി തനിക്കിപ്പോള്‍ ഉണ്ടെന്ന് കരുതാമെന്നും സത്യാവസ്ഥ തന്റെ വീട്ടുകാര്‍ക്കും കൂട്ടുകാര്‍ക്കും മകള്‍ക്കും അറിയാമെന്നുമാണ്’ അമൃത പറഞ്ഞത്.

Leave a Comment

Your email address will not be published. Required fields are marked *